Friday, March 24, 2017

അമരേശനു അപ്പോ മരണമടയേണ്ട യാതൊരാവശ്യവുമില്ലാരുന്നു,
കാശില്ലാത്ത
എടിഎം ലെറ്റും എസിയുമിട്ടു ഷട്ടര്‍ തുറന്നിട്ടു ആളെപ്പറ്റിക്കാനിരാക്കുമ്പോലെയായിരുന്നു അമരേശന്‍
വായും തുറന്നു മരണമടഞ്ഞു കിടന്നതു...
അഭ്യുദയകാംഷികളില്‍ ചിലര്‍ അമരേശന്‍റ മൂക്കില്‍ പഞ്ഞി നിക്ഷേപിച്ചിരുന്നു, അയാളതൊരിക്കലും തിരിച്ചു നല്‍കില്ലെന്നറിഞ്ഞു തന്നെ...

കിട്ടാവുന്നതില്‍ മിഖച്ച അഗര്‍ബത്തികള്‍ അമരേശന്‍റെ പഞ്ഞിയാലടച്ച മൂക്കിനായി... അതിനുവേണ്ടി മാത്രം ഫയങ്കരമായ സുഗന്ധം പരത്തി...

ജീവിതത്തില്‍ കേട്ടിട്ടില്ലാത്ത നാമജപങ്ങള്‍ ചുറ്റും പറന്നു നടന്നു,
ഏതാനും ചില ശ്ളോകങ്ങള്‍ പുറത്തുകിടന്ന പോലിസ് ജീപ്പിലെ ബ്രീത്ത് അനലെെസറില്‍ പോയിത്തട്ടിത്തെറിച്ചു ...
അനലെെസര്‍ കൂവിവിളിച്ചു..
അത്രലഹരിയായിരുന്നവയ്ക്കു...

അമരേശന്‍റ മരണം ചിലരുടെ മുഖത്തു അര്‍ദ്ധഗോളാകൃതിയില്‍ ചില്ല്വാനം വെള്ളത്തുള്ളികളൊഴുക്കി...
ബന്ധുക്കളില്‍ ചിലര്‍
''തുഞ്ചാക്ക ചക ചക
തുഞ്ചാക്ക ച'' --

താളത്തില്‍ ശ്രോതാക്കള്‍ക്കും പ്രേക്ഷര്‍ക്കുമൊത്തു നെഞ്ചത്തടിച്ചു തേങ്ങി...
സന്മാര്‍ഗ്ഗിയും നിരുപദ്രവകാരിയും
ഗ്രാമത്തിലെ മുഖ്യനിര്‍ഗ്ഗുണനുമായ അമരേശന്‍ വെര്‍തേ മരണപ്പെട്ടതു ആര്‍ക്കുമിഷ്ടായില്ല...

പൊതുവില്‍ നിഗൂഡതയില്ലാത്ത മരണത്തോടു ഒരൂ വെറുപ്പുണ്ടായിരുന്നു ഗ്രാമത്തില്‍....

ഗ്രാമവാസികളില്‍ തൊട്ടുമുന്‍പ് മരിച്ച എണ്‍പത്തിമൂന്നുവയസ്സു്ള്ള കാരണവരുടെ എല്ലും മുടിയുംവരെ തോണ്ടിയെടുപ്പിച്ചു ..
സ്വാഭാവിക മരണമാണെന്നവര്‍ ഉറപ്പു വരുത്തിയിരുന്നൂ...
ഹൃദയാഘാതം മൂലമാണ് കാരണവര്‍  കൊല്ലപ്പെട്ടതെന്നറിഞ്ഞു ഹൃദയത്തിനെതിരെ കേസു കൊടുക്കാന്‍ വരെ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചതാണ്...
ചത്തുപോയ കാരണവരുടെ ഹൃദയം ഖഷ്ടിച്ചാണ് ജീവനും കൊണ്ടു രക്ഷപെട്ടതു...

അമരേശന്‍റ കാര്യത്തിലും ഒരു  ദുരുഹത സോഴ്സില്ലാതെ പ്രചരിച്ചു..

ഓന്‍റരക്താദി സമ്മര്‍ദ്ദമറിയുന്ന വേണ്ടപ്പെട്ടവര്‍ ആദ്യം കണക്കിലെടുത്തില്ല..
ബന്ധുക്കളുടെ കൂടി അറിവോടെ അമരേശന്‍ കൊല്ലപ്പെടുകയായിരുന്നു
എന്ന വാര്‍ത്തയറിയുമ്പോഴേക്കുമയാള്‍ കാക്കയായി വന്നു സ്വപിണ്ഡച്ചോറുണ്ണുകയായിരുന്നു...

പ്രതിഷേധം പടര്‍ന്നു..
ബിവറേജൊഴികെയുള്ള സകല സ്ഥാപനങ്ങള്‍ക്കുമെതിരെ കല്ലുകള്‍ പാഞ്ഞൂ...
ആറുമണിക്കു ബിവറേജുതുറക്കും വരെ സമരം കനത്തു...

ഫലമുണ്ടായി
പൊലീസ് ജാഗരുകരായി..
നവദ്വാരങ്ങലിലെക്കും അന്വേഷണം വ്യാപിച്ചു.....

അമരേന്‍റ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചു ...

ഒരു തുമ്പുകിട്ടി ..

അമരേശനു നിരന്തരം കോള്‍ വന്ന
മുപ്പതിലേറെ മെസ്സേജു വന്ന ഒരു നമ്പര്‍
പത്തക്കമുള്ള ഒരു മൊബൈല്‍ നമ്പര്‍..
ആ നമ്പറീല്‍ നിന്നുള്ള നിരന്തര മെസേജും കോളുകളുമാണ് അമരേശനെ മരണത്തിലേക്കുനയിച്ചതു...

കിട്ടിയ തുമ്പുമായി പൊലീസ് യൂപ്പിയിലേക്കു പാഞ്ഞു...
ചാനലുകാരില്‍ ഒപ്പം പോകാന്‍ പണമുള്ളവര്‍ കൂടെപോയീ...
അല്ലാത്താവര്‍ യൂപ്പി മലയാളികളെ ഫോണില്‍ വിളിച്ചു തത്സമയം വാര്‍ത്തനല്കി...
ഒരു പൊലിസുകാരനനമ്പര്‍ പുറത്തുവിട്ടു
നാടോട്ടുക്ക ആ നമ്പറിലേക്കു ഡയല്‍ ചെയ്തു...
ചിലര്‍ക്കതില്‍ ബിസി ടോണ്‍ കിട്ടി
മറ്റു ചിലര്‍ക്കു നമ്പര്‍ നിലവിലില്ല കിട്ടി...

സകലരും, പൗരസമിതിയും ഗ്രാമത്തിലെ മൊബെെല്‍
സാറിന്‍റ കടയിലെത്തി നമ്പര്‍ കെെമാറി..

ഇടതു പക്ഷക്കാര്‍ ഇടതുനിന്നു വലതോട്ടും
വലതുപക്ഷക്കൊര്‍ വലതുനിന്നു ഇടതൊട്ടും നമ്പറെണ്ണി..പത്തുറപ്പാക്കി...

മൊബെെല്‍ മേനോന്‍ കിട്ടിയ നമ്പര്‍ സ്വന്തം മൊബെെലില്‍ ഫീഡ് ചെയ്തു...
കാരണവന്മാരെധ്യാനിച്ചു
ട്രൂകാളറില്‍ സെര്‍ച്ചുചെയ്യാനാരംഭിച്ചു....

ആരുഢം കണ്ടു..

ആരുഢംകണ്ടാല്‍ വീണ്ടും സെര്‍ച്ചെരുതെന്നാണ്
എങ്കിലും സെര്‍ച്ചി...

മൊബെെല്‍ മേനോന്‍ പൊതുജനത്തെനോക്കി
ഉറക്കെ പറഞ്ഞു....

''ഇതു എെഡിയയുടെ കസ്റ്റമര്‍ കെയര്‍ നമ്പറാണ്...""

പൊതു ജനത്തിനു പെരുത്തു
അമരേശന്‍ അങ്ങനെ ദുരൂഹതയില്ലാതെ മരിക്കണ്ട...

നിമിഷങ്ങള്‍ക്കുള്ളില്‍
പന്തലുയര്‍ന്നു
പൗരസമിതിയുണര്‍ന്നു...
ബാനര്‍ വന്നു അതിലിങ്ങനെ എഴുതി യിട്ടുണ്ടായിരുന്നു

"അമരേശന്‍റ മരണത്തിനു കാരണക്കാരായ എെഡിയ കസ്റ്റമര്‍ കെയറിനെ അറസ്റ്റു ചെയ്യുക..."

Tuesday, March 21, 2017

ബംഗ്ലാദേശിന് സ്നേഹപൂര്‍വ്വം ഇന്ത്യ

എത്രയും സ്നേഹത്തെ നിറഞ്ഞ ബംഗ്ലാദേശിനു ഇന്ത്യ എഴുതുന്നത് .
ഹാപ്പി ന്യൂ ഇയർ !!!
വളരെക്കാലമായി പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ഇത്തവണത്തെ പുതുവത്സര ആശംസകളോടൊപ്പം പങ്കു വയ്ക്കുന്നു,
ലോകത്തിനു മുന്നിൽ "സെവൻ സിസ്റ്റേഴ്സ് " എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന എന്‍റെ ഏഴു കുഞ്ഞു മക്കളെക്കുറിചു തങ്ങൾക്കു അറിവുള്ളതാണല്ലോ . ചെറിയവരും താരതമ്യേന ദുർബലരും അതെ സമയം സുന്ദരികളുമായ അവർ ഏഴുപേരും
അര നൂറ്റാണ്ടിലേറെകാലമായി
വടക്കു കിഴക്കു ഭാഗത്തു കശുമാങ്ങ പോലെ
ഞാന്നു കിടക്കുന്നതു മിഷ്ടർ ബംഗ്ലാദേശ് കാണുന്നുണ്ടല്ലോ..
(ചിത്രത്തിൽ ശ്രദ്ധിക്കുക )
നിരന്തരമായി അങ്ങനെ തൂങ്ങിക്കിടക്കുന്നതിന് അവർക്കു കൈതാങ് നൽകുന്ന ബീഹാർ, ബംഗാൾ, സിക്കിം എന്നിങ്ങനെ മറ്റു കുട്ടികൾ ( എല്ലാവരും സഹോദരങ്ങൾ തന്നെയാണ് ) ക്ഷീണിതരാണ്, ഇപ്പൊ തന്നെ ക്ഷീണിതനായ എന്റെ കുട്ടികളുടെ കൈ എങ്ങാനും വിട്ടുപോയാൽ ഈ ഏഴു സുന്ദരികളും കൂടി ചെന്ന് വീഴുന്നത് ഒരു പക്ഷെ ബംഗാൾ ഉൾക്കടലിൽ ആയിരിക്കും,
അത് ഓർക്കാൻപോലും കഴിയുന്നില്ല
കൂടാതെ കിഴക്കേപ്പറത്തുള്ള ആ അലവലാതി ചൈന കണ്ണു തെറ്റുമ്പോളൊക്കെ ഒരു വഷളൻ ചിരിയുമായി കുട്ടികളെ സമീപിക്കുന്നതായും പരാതിയുണ്ട്.
ഇനിയെങ്ങാനും കണ്ണ് തെറ്റുന്ന സമയത്തു ആ ചപ്പിയ മൂക്കമ്മാർ കുട്ടികളെ ആക്രമിക്കാൻ ശ്രമിച്ചാൽ -
ന്റെ സ്വഭാവം മാറുമെന്ന് മിസ്റ്റെർ ബംഗ്ലു ബ്രോക്ക് അറിയാല്ലോ? ..
ആയതിനാൽ താങ്കളും ഞങ്ങളോടൊപ്പം ചേർന്ന് വിശാല ഇന്ത്യയുടെ ഭാഗമാവുകയും ഏഴു സുന്ദരികളും ഒടിഞ്ഞു കടലിൽ പോകാതെ സഹായിക്കുകയും ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു. താങ്കൾ അവർക്കൊരു താങ്ങാവും എന്ന് എനിക്കുറച്ച വിശ്വാസമുണ്ട്
ഈ അഭ്യർഥന മാനിക്കാത്ത പക്ഷം ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നിങ്ങള്ക്ക്
ഡെമോണിട്ടൈസേഷൻ ബാധിക്കും. നമ്മുടെ മറ്റൊരഭ്യർഥന പുച്ഛിച്ചു തള്ളിയ സാഹചര്യത്തിൽ വെനിസുലക്കു സംഭവിച്ചത് തങ്ങൾക്കു ഒരു പാഠമായിരിക്കുമെന്നു വിശ്വസിക്കുന്നു.
നേപ്പാളിനെയും മ്യാന്മറിനെയും പിന്നെ നമ്മുടെ കുഞ്ഞു ഭൂട്ടാനെയും അവരോടൊപ്പം
നമ്മളൊന്നിച്ചുണ്ടായിരുന്ന ആ നല്ല കാലത്തെയും ഒക്കെ ഇപ്പോഴും ഓർക്കാറുണ്ട് ...
അതൊക്കെയൊരു കാലം..
സസ്നേഹം
സ്വന്തം ഇന്ത്യ

ഉണ്ടാമ്പോരി

അലക്സാണ്ടര്‍ പറമ്പിത്തറപ്പാലം ഇറങ്ങിയപ്പോഴാണ് ജെറമിയന്‍ ആദ്യമായി നമ്മുടെ സൗരയുഥത്തിലേക്കു ലിഫ്റ്റ ചോദിച്ചു ഇടതു കെെനീട്ടി കടന്നുവന്നത്
മുള്ളന്‍മുടിയും,
പച്ചമുന്തിരിക്കു കണ്ണും മുക്കുമൊക്കെക്കിളിര്‍ത്തപോലൊരു മുഖവും
ആ മുഖത്താണെണ്ന്‍കില്‍ എത്രയോ പ്രകാശവര്‍ഷങ്ങള്‍ താണ്ടിയെത്തിയതിന്‍റ് യാത്രാക്ഷീണവും,സ്കൂളിന്ന,
പത്താന്‍ക്ളാസാ...

ഭാവിയോ ഭൂതമോ ഒക്കെ ചോദിച്ചാല്‍ അവനെന്നേം കൊന്നിട്ടു ചത്തുകളയാനുള്ള സാദ്ധ്യത തള്ളിക്കളാന്‍ പറ്റാത്തോണ്ടുമാത്രംമിണ്ടിയില്ല ..
സമയംപോയി
ഇറങ്ങാനുള്ള സ്ഥലമായി .
മരടിലേക്കു തിരിയാനുള്ള സിഗ്നലിനടുത്ത് വണ്ടിയൊതുക്കി,
ചെക്കനിറങ്ങി സിഗ്നലാണ് ..
വെയിലിനു നല്ല ചൂട്...
റോഡ് സെെഡില്‍ ചായക്കട..
ചായക്കടയില്‍ കണ്ണാടിപ്പെട്ടി..
ചായപ്പാത്രം ...
ഒന്നിലധികം ചൂടുചായകള്‍
കണ്ണാടിപ്പെട്ടിയില്‍ അപൂര്‍വ്വയിനം കടികള്‍...
ഒരിക്കല്‍ തിന്നുപോയാല്‍ ദെെവത്തിനു പോലും വീണ്ടെടുക്കാനാകാത്ത ഉജ്ജ്വലകടികള്‍ ....
കണ്ണാടിപ്പെട്ടിയിലിരുന്ന ഉണ്ടമ്പൊരി
ഞങ്ങളെ നോക്കി കോതിയൂറി....
ഞാന്‍ ചെക്കന നോക്കി ...
അവനെന്നേം നോക്കി...
ഞങ്ങളെ രണ്ടുപേരെയും
ഉണ്ടമ്പൊരിയും നോക്കി.
ഉണ്ടമ്പൊരിയുടെ നോട്ടത്തില്‍
ഏതോ മുജ്ജന്‍മ്മ ബന്ധത്തിന്‍റ കണക്കുള്ളപോലെ....
ഞങ്ങള്‍ തിന്നില്ലെന്‍കില്‍
കാലങ്ങളോളം ശാപമൊക്ഷംകിട്ടാതെ
ശിലയായ് നില്കേണ്ടിവന്നൊരഹല്ല്യയായത് മറിയേക്കും...
ആദ്യമെതിര്‍ത്തെന്‍കിലും
ജെറമിയനും ഞാനും കുടെ ഉണ്ടമ്പൊരിക്കു മോക്ഷം നല്കി....
ഒരു ഫുള്‍ ചായ ഞാനു
അതിന്‍റെ നിഴലു ചെക്കനും അകത്താക്കി ...
ഒരല്പം അച്ചാറും കൂടി തൊട്ടു നാവില്‍വച്ചിട്ടു ചെക്കന്‍ സ്കൂള്‍ ബാഗ് ഊരി തലയില്‍ കെട്ടി...
പ്രാരാബ്ദങ്ങളില്ലാതെ ,
വല്ലാതെ സ്വതന്ത്രമാക്കപ്പെട്ടുപോയ സ്വന്തം മുതുകില്‍ അവന്‍ അസ്വസ്ഥതയോടെ ചൊറിഞ്ഞു,
പിന്നെപ്പറഞ്ഞു...
''എന്നും ഇതിലെയാപോണത്..
ഉണ്ടമ്പോരി തിന്നണോന്നും കരുതും...
സമയോണ്ടാകാറില്ല....
ചേട്ടന്‍റോട ലിഫ്റ്റടിച്ച നന്നായി ...എത്രായി ചേട്ടാ..."
''നീപിന്നൊരൂസം എനിക്കു ചായമെടിച്ചൂ തന്നാമതീടെ''-ന്നു പറഞ്ഞവന വിട്ടു...
ഉണ്ടമ്പൊരികള്‍ അവിടോക്കെത്തന്നുണ്ടു..
പലപ്പോഴുംഅതുകാണുന്നുമുണ്ടു...
നിങ്ങള്‍ക്കുണ്ടമ്പൊരിയിലേക്കൊരു
ലിഫ്റ്റു കിട്ടേണ്ട ദൂരമേയുള്ളൂ ...അത്രയടുത്താണത്..

അലെന്സിയെരും ജയസൂര്യയും

അലന്‍സിയറിന്‍റെ പ്രതിഷേധം അതിഷ്ടായി..
പ്രതിഷെധത്തിന്‍റെ
ഡിഗ്രിയും പെഡിഗ്രിയും അളക്കാനുള്ള തോതും സ്കെയിലും എന്‍റകയ്യിലില്ല...
നമ്മളൊന്നും സത്യസന്ധരല്ല അവനവനോടു പോലും... അത്രേം സത്യസന്ധതയുള്ളോനു ഇവിടൊന്നും വരാന്‍ പോലുംസമയോം കാണില്ല...
ഫേസ് ബുക്കികേറണ നേരത്തവരു
കപ്പ മാന്തണ പന്നിയെലിക്കു കെണി വയ്ക്കും.

സത്യസന്ധത,
അതുണ്ടായിരുന്നെന്‍കില്‍ സെല്‍ഫ് പ്രൊക്ളെെമ്ഡ്
മിഡില്‍ക്ളാസ് ക്രോണോളജിയിലെ അപ്പ്കമിങ്ങ് സാംസ്കാരിക ടെറര്‍ ആയി സ്വയം ചിന്തിച്ചു ഞാനുമെന്‍റച്ചിയും കൊച്ചും കൊച്ചിന്‍റിച്ചിയും നാല്പതു ലെെക്കുമെണ്ണി കുത്തിയിരിക്കില്ലാരുന്നു.
കലാകാരന്‍ അവന്‍റ് കലയിലൂടെ ചുറ്റുപാടിനോടു ഇടപെടേണ്ടതെങ്ങനെയെന്നു എങ്ങുമെഴുതീട്ടില്ല
ഇങ്ങനെയൊക്കെത്തന്നെയാണ് ഇടപെടേണ്ടതു..
അന്‍കിള്‍ അലന്‍സി...
നിങ്ങ ഒരു പാടൊന്നും ചെയ്തിട്ടുണ്ടാകില്ല...
എന്തിനൊത്തിരി ഇത്രേം മതീല്ലോ...
ഇനി സത്യനന്തിക്കാട്
ജോമോന്‍റെ സുവിശേഷമെന്ന സ്വന്തം സിനിമയിലെ
മികച്ച ഒരു ഗാനത്തിലുടെ
ചുറ്റുപാടുകളൊടു പ്രതികരിക്കുന്നത് ശ്രദ്ധിക്ക
"ന്നോക്കി ന്നോക്കി ന്നോക്കിനിന്നൂ
ഖാത്തു ഖാത്തു ഖാത്തു നിന്നൂ
മന്‍റാരബൂ വിര്യണതെങ്ങനാണെന്നു
മന്‍റാരബൂ വിര്യണതെപ്പഴാണെന്നു... (2)
ദെക്കന്നം ഖാറ്റിന്നും അരിയില്ല
ഉദ്രാഡത്തുമ്പിക്കും അരിയില്ല
ഛന്‍കാതി ബ്രാവിനം അരിയില്ല..
ആര്‍ക്കും അരിയില്ല... "
മിസ്റ്റര്‍ മുഖ്യമന്ത്രി കേള്‍ക്കുന്നുണ്ടോ?
ആര്‍ക്കും അരിയില്ല എന്നു..
അരി റേഷന്‍കടേക്കൂട വിതരണം ചെയ്യണമെന്നു
ഇതില്‍ക്കൂടുതല്‍ വ്യക്തായിപ്പറയാന്‍ ആര്‍ക്കാകും
ജഡ്ജസ് പ്ളീസ് നോട്ട്...
ജയസൂര്യ റൊഡിലെ ഓട്ട ഇരുട്ടുകോണ്ടടക്കുവാണ്
ശ്രീനിയേട്ടനു ഫ്ളൂവായിരുന്നു....

നല്ലത് കണ്ടാല്‍

നല്ലതു കണ്ടാല്‍ നല്ലതെന്നു
പറയുന്നതൊരു ഗുണമാണ്
പറയാന്‍ ത്തിരി കഷ്ടപ്പെടുത്താലും മേണ്ടില്ല്യ
അത്തരക്കാരിലാണ് രാഷ്ട്രഭാവി...
ചിലരങ്ങനാണ് എവ്ട നല്ലതു കണ്ടാലും അപ്പൊപറയും മുന്‍ പിന്‍ നോക്കി്ല്ല,
നോക്കിയ ബോധം വന്നാലോ...
ബോധം വന്നാല്‍ വീണ്ടുവിചാരമുണ്ടായാലോ
ചിന്തിച്ചാലോ ?

എവിടെ നല്ലതു കണ്ടാലും അപ്പോ പറയും..
എര്‍ണാളം സൗത്തിലു ട്രെയിനിറങ്ങുമ്പോ എതിര്‍ വശത്തെ ട്രെയിനില്‍ ഒരു നല്ല പെണ്‍കുട്ടിയിരിക്കുന്ന കണ്ടാല്‍ ഒട്ടുമ്മടിക്കാതെ നല്ലതാന്നു പറയാന്‍ ട്രെയിന്‍മാറിക്കേറും... ധീരരുമാണ്..
ഇപ്പൊ നല്ലതായിക്കണ്ട കാര്യം
ATM ന്നു പയിനാരം രൂപയെടുക്കാന്നുള്ളതാണ്..
ഇതിനു മുന്നേ നല്ലതെന്നു തോന്നിയത്
ISRO റോക്കറ്റ് വിട്ടതാരുന്നൂ...
റോക്കറ്റു വിട്ടത് തല്‍സമയം അറിയാന്‍
കഴിഞ്ഞില്ല..അറിഞ്ഞു വന്നപ്പോഴേക്കും
റോക്കറ്റു ഭൂമിയുടെ അതിര്‍ത്തി കടന്നിരുന്നു...
പിന്നോടി ജറ്റിന്‍റമുകളിക്കേറി
ഭ്രമണപഥത്തിന്‍്റ ത്തിരിപ്പോലം ദൂരത്തുന്നു ആവുന്നത്ര ഉച്ചത്തില്‍ റോക്കറ്റിന നോക്കി പറഞ്ഞു
കൊള്ളാം .നല്ലതു..
എന്തൊരു സ്പീഡ് ..
റ്റാ റ്റാ...
അതിനുമ്മുന്നേ
അടിരാന്തരാവസ്ഥയെന്നൊരവസ്ഥയുണ്ടാരുന്നു...
അന്നും പറഞ്ഞു, കൊള്ളാം
പക്ഷേ മനസ്സിത്തട്ടിപ്പറഞ്ഞത്.
ആദ്യമായ്പ്പറഞ്ഞതു
സ്വാതന്ത്ര്യം കിട്ടിയപ്പോഴാരുന്നു..
സ്വാതന്ത്ര്യം തന്ന ബ്രിട്ടീഷുരാജ്ഞിയുടെ നല്ലമനസ്സുണ്ടല്ലോ അതു കൊള്ളാം നല്ലത്.....
നല്ലതിനെ നല്ലതെന്നുപറയാന്‍
മനസ്സില്‍ ജന്മ,അല്ല ബോമ്മ,
ശ്ശേ..അല്ലല്ലോ
എന്തു കുന്താടാ പടേ...
ങ്ങാ... ണണ്മ ണണ്മ
മനസ്സീ ണണ്മ വേണംഹും

ജാം സൈക്കിള്‍

ഈയടുത്തു മെഡിക്കല്‍ ചെക്കപ്പിനു
ചെന്നപ്പോള്‍ ഡോക്ടര്‍ വരെ പറഞ്ഞു ...
ഇനിഒരു വര്‍ഷത്തേക്കു സത്യനന്തിക്കാടിന്‍റെ ചിത്രങ്ങള്‍ കാണരുത്...
വേണമെന്‍കില്‍ ആഴ്ചയിലൊരിക്കല്‍
ജയസൂര്യയുടെ ഇന്‍റര്‍വ്യു കണാം
അതും ആഹാരത്തിനു ശേഷം രണ്ടുമിനുറ്റ് മാത്രം

ബീഫും ചിക്കനും ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും വേണമത്ര.
ഇവരൊക്കെ സിനിമേക്കാണിക്കുന്നതിലുംഒരൊന്നുരണ്ടു
കിലോ നന്മ കൂടുതല്‍ സ്വന്തമായുണ്ടു എല്ലാര്‍ക്കും..
തള്ളിയിടുകയല്ല..
ഒരു രണ്ടു ദിവസം മുന്നേ..
ഒരുച്ചനേരം..സൂര്യന്‍ കൊച്ചിക്കു 90 ഡിഗ്രില്‍ ചൂടും വെളിച്ചവും കൊടുക്കുന്ന നേരം...
വെയിലോ വാച്ചോ അല്ല
വിശപ്പാണിപ്പോ സമയമറിയിക്കുന്നത്‌..
ഇരതേടി തോപ്പുമ്പടി പഴേപാലത്തിനു
മുകളിലുടെയിങ്ങനെ വണ്ടിയോടിച്ചു നീങ്ങവേ
അതാ മുന്നില്‍ ഒരു ജാം, സെെക്കിളുമുന്തി..
പ്രായമുള്ളൊരു ജാം ...
എനിക്കും ജാമിനുമിടയില്‍ ഒരു സ്വിഫ്റ്റ് കാര്‍
മുന്നില്‍ സെെക്കിളുന്തുന്ന ഹാപ്പി ജാം
പിന്നില്‍ സ്വിഫ്റ്റ്
സ്വിഫ്റ്റിനു പിന്നില്‍ ഞാന്‍
എനിക്കു പിന്നില്‍ ന്‍റെ ചങ്ങാതി ഡപ്പി.
സ്വിഫ്റ്റ് ഹോണടിച്ചു..
ജാം തിരിച്ചു ബെല്ലടിച്ചു ... ...
തിരിഞ്ഞു സ്വിഫ്റ്റനെ നോക്കി ചിരിച്ചു കൊണ്ടെന്തോ പറഞ്ഞൂ.
ജാം കിതക്കുന്നുമുണ്ടു .. ചിരിക്കുന്നുമുണ്ടു
ഒരു ഹാപ്പിജാം
സ്വിഫ്റ്റ് സ്വയം തിരിഞ്ഞു കുതിച്ചു ..
സ്വാഭാവികമായും ഡ്രെെവറുടെ കെെ ഒരിക്കലും ഉത്തരം ആവശ്യമില്ലാത്ത ഒരു ആഗ്യം കാട്ടുന്നത് അതിന്‍റെ പിന്‍ ഗ്ളാസില്‍ ഒട്ടിച്ച L സിമ്പലിനിടയിലൂടെ കാണാം...
ഞാനും ഡപ്പിയും ഹാപ്പി ജാമിനടുത്തെത്തി
വണ്ടി സ്ലോ ചെയ്തു
ആശാനേ ഇതു പൂസാണോ? കൊത്തുമോ?
ഡപ്പിക്കു സംശയമായി...
എന്താന്നു ചോദിക്കുമ്മുന്നേ
ഹാപ്പിജാം മറുപടി തന്നു ...
പാലം വല്ല്യ കേറ്റമാ മോനേ...
ചവിട്ടിക്കേറാന്‍ നോക്കീട്ടു ശ്വാസം കിട്ടണില്ല...
ഈ സെക്കിളൊന്നിപ്പാലത്തിനപ്പുറമെത്തിക്കുവോ?
ഡപ്പി തലേദിവസം തന്നെ പറഞ്ഞുറപ്പിച്ച പോലെ ആ സെെക്കിള്‍ ഏറ്റെടുത്തു...
ഹാപ്പി ജാം എന്‍വറെ വണ്ടിയില്‍ കേറി ...
പാലത്തിനിപ്പുറമെത്തുമ്മുന്നേ കാറ്റിന്‍റ കരുത്തില്‍ ശ്വാസം വീണ്ടെടുത്തു ജാം പറഞ്ഞു..
മകള്‍ക്കു ചോറു കൊണ്ടുക്കൊടുക്കാന്‍ പോയതാണ്...
പൊരി വെയിലില്‍...
സെെക്കിളില്‍....
പാലത്തിനിപ്പുറത്തെപഴക്കടയിലിറക്കി ...
ഡെപ്പി സെെക്കിള്‍ തിരിച്ചും നല്‍കി ...
ജാം നല്‍കിയ നന്ദി ഞാനു ഡപ്പിയും ‍ വെര്‍ട്ടിക്കലായി മുറിച്ചു അവനവന്‍റെ കീശയിലിട്ടു
അടുത്തകാലം വരെ
മകളെയും സെെക്കിളിലിരുത്തി
ഹാപ്പി ജാം പാലത്തിലൂടെ പോകുമായിരുന്നത്രേ.... ഇപ്പം പാലം വലുതായിപ്പോയെന്നും
ആള്‍ക്കിത്തിരി പ്രായവുംകൂടിയത്രേ
എഴുപത്താറാണ് ഓര്‍മ്മയില്‍...
ഓര്‍ത്തിട്ടു തന്നെ
രണ്ടു മൂന്നു കൊല്ലമായിക്കാണും...
അക്കാലത്തെന്നോ ആയിരുന്നൂ
ആ മകള്‍ ജാമിന്‍റെ സെെക്കിളില്‍നിന്നു പാലത്തിനു മുകളിലൂടെ കായലിന്‍റ തണുത്ത ആഴങ്ങളിലേക്കു കൂടുതല്‍ പ്രിയപ്പെട്ട ആരെയോ തേടിപ്പോയത്....
അതില്‍പ്പിന്നെ ജാമിനു പാലത്തിനു മുകളിലെത്തുമ്പോള്‍
ശ്വാസം കിട്ടാറില്ല .. :(
അല്ലെന്‍കിലും..
എല്ലാം..എപ്പോഴുമോര്‍ത്തിട്ടെന്ന കിട്ടാന ല്ലേ?....

ഊമക്കത്ത്

അരവിന്ദനന്നാദ്യമായി
ദിവാകരനോടു കലിപ്പായി..
കട്ടക്കലിപ്പ്..
കടിനമായ വിദ്വേഷം
കടിനത്തിനു ഈ ട യല്ല ശരിക്കുംമറ്റേ ടയാണ്
പൂജ്യം പോലിരിക്കുന്ന ട

എവിടാത് ?..
ങ്ങ ...കിട്ടി കിട്ടി...
"കഠിനമായ വിദ്വോഷം..."
ഒരിക്കലവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു..
ഇന്ത്യമുറിച്ചു പാകിസ്ഥാനായതു പോലെ...
ഇപ്പൊ കണ്ടാ മിണ്ടാറില്ല...
വെറുപ്പിങ്ങനെ നെഞ്ഞിലിരുന്നു വിങ്ങി വിങ്ങി
അരവിന്ദന്‍റെയുള്ളളു പോള്ളാന്‍ തുടങ്ങി
..
ചിലപ്പൊഴൊക്കെ അരവിന്ദന്‍
ഇട്ടിരുന്ന ഷര്‍ട്ടുകള്‍ക്കു തീ പിടിച്ചു....
പാന്‍റും നിക്കറുമൊന്നും നെന്‍ജത്തിടാത്തോണ്ടു അത്യാഹിതങ്ങള്‍ ഒഴിവായി...
പ്രദേശത്തെ ഫയര്‍ഫോഴ്സുകാരും അരവിന്ദന്‍റെ കുടുംബവും അന്തര്‍ധാര സജീവമാക്കി ...
ശേഷവും അരവിന്ദനു തീകള്‍ പിടിച്ചുകൊണ്ടിരുന്നു, ചിലരവന്‍്റ നെന്‍ജത്തു നിന്നു ബീഡി വരെ കത്തിച്ചു...
ഒരിത്തിരി ചിക്കന്‍ മസാല കിട്ടിയിരുന്നേല്‍
ദിവാകരനെ അരവിന്ദന്‍ കറിവച്ചു തിന്നേനെ...
ആദ്യം വന്നമലയാളമാസം ഒന്നാം തിയതി തന്നെ രാവിലെ ഉണര്‍ന്നരവിന്ദന്‍ കുളിച്ചു...
പ്രാര്‍ത്ഥിച്ചു ..
തന്‍റെ നീക്കങ്ങള്‍ ആരും ശ്രദ്ദിക്കുന്നില്ലെന്നുറപ്പു വരുത്തി...
അനന്തരം തട്ടിന്‍പുറത്തെ പെട്ടിതുറന്നു...
തനിയ്ക്കാ വിദ്യ ഉപദേശിച്ച ഗുരുക്കളെ മനസ്സില്‍ ധ്യാനിച്ചു.
സസൂഷ്മം അവശ്യസാധനങ്ങള്‍ പുറത്തെടുത്തു...
ഒരു പേനേം രണ്ടു വെള്ളക്കടലാസും.
ദീര്‍ഘകാലത്തെ അരിചിത്വത്തിനിടയിലും.
പേന കടലാസിനെ കീഴടക്കി...
അല്പം വേദനയൊടെ കലാസ്സാ
ആ പേനയെ സ്വീകരിച്ചു...
അന്നോളം സ്വായത്തമാക്കിയ സകല തെറികളും അരവിന്ദന്‍ ദിവാകരനായി കടലാസ്സിലാക്കി...
ലിംഗഭേദമന്യേ അശ്ലീലം വട്ടമിട്ടു പറന്നൂ
അവസാനം അഡ്ഡ്രസ്സുകളും മറ്റുമെഴുതി...
എഴുതിയതൊന്നുടെ വായിച്ചുറപ്പു വരുത്തി ...
നല്ലസ്സലോരു .ഊമക്കത്ത്..
ആരും കോതിച്ചുപോകുന്നോരു ഊമക്കത്ത്
വായിച്ചാല്‍ ദിവാകരന്‍റ തലപൊട്ടും,
മലയാളം പഠിപ്പിച്ച രത്നാരന്‍മാഷെ നന്ദിയോടെ ഓര്‍ത്തു...ഊമക്കത്തു മാറോടു ചെര്‍ത്തു
ഉള്ളില്‍ പറഞ്ഞൂ..
ഡിയര്‍ രത്നാകര്‍മാഷ്..വിത്തൗട്ട് യുവര്‍ ഡെഡിക്കേറ്റഡ് എഫ്ഫര്ട്ട്, ദിസ് വുഡ്നോട്ടൊവ് ഹാപ്പെന്‍ഡ്....
അകലെയെങ്ങോ,
ചക്രവാളത്തിനിപ്പുറമുള്ള പോസ്റ്റുബോക്സില്‍ അതു സ്റ്റാമപുമൊട്ടിച്ചു പോസ്റ്റു ചെയ്തു....
ശേഷമുള്ള ദിവസങ്ങളില്‍ അരവിന്ദന്‍റ
ഉള്ളു കുളിര്‍ത്തു, തണുത്തു, എന്തിനേറെ
വീട്ടില്‍ അധികം വരുന്ന മീന്‍കറിയും പാലും രാത്രി അരവിന്ദന്‍റെ നെഞ്ഞിലേക്കെത്തി...തണുപ്പിക്കാനായി..
അവനതു ഒട്ടു കേടാകാതെ സൂക്ഷിച്ചു
മടക്കി നല്കി...
ദിവാകരനു മാത്രം ചലനമില്ല...
അരവിന്ദന്‍ ബേജാറായിത്തുടങ്ങിയ ദിവസം തന്നെ
ഒരു കത്തു വന്നൂ....
പൊട്ടിച്ചു..ഇങ്ങനെ വായിച്ചു...
പ്രിയ അരവിന്ദ,
നീ ചെയ്തതില്‍ തെറ്റൊന്നൂല്ല അരവിന്ദ...
പക്ഷേ.. ഊമക്കത്തയക്കുമ്പോ ഫ്രം അഡ്ഡ്രസ്സ് വയ്ക്കാതിരിക്കുന്നതാണ് നല്ലത്...
എന്നു അജ്ഞാതന്‍.

നഷ്ട ബാല്യങ്ങള്‍

ആശിര്‍വാദിനു
ജന്മന രണ്ടു A ഉണ്ടായിരുന്നു,പേരില്‍..
എവിടയുമൊന്നാമനാകാന്‍
വീട്ടുകാര്‍ നല്കിയതാണ്..
കാലക്രമേണ അയാളുടെ തലക്കു ചുറ്റും ഒരു പ്രകാശവലയം രുപം കൊണ്ടതായി അഭ്യൂഹങ്ങള്‍ പരന്നൂ..
അയാളുടെ അദ്ധ്യാപിക
സിസ്റ്റര്‍ സൂക്ഷിച്ചാല്‍ ദുഖിക്കണ്ട
ആയിരുന്നു അതാദ്യം കണ്ടതു...
എന്തിനുമേതിനും
സൂക്ഷിച്ചാ ദുഖിക്കേണ്ടഎന്നുരുവിടുന്നതുകൊണ്ടുമാത്രം
ആ പേരുവിണ
കതിരുപോലൊരു സുന്ദരിയായിരുന്നവര്‍..
എപ്പോഴോ ഒരിക്കല്‍
പവര്‍ക്കട്ടുള്ളപ്പോഴായിരുന്നു
സിസ്റ്റര്‍ ആദ്യമായ്
ആശിര്‍വാദിനു തലക്കു ചുറ്റുമുള്ള പ്രകാശവലയം കണ്ടതും..
അതില്‍പ്പിന്നെ
സിസ്റ്റര്‍ അവനോടു അമ്പതു മീറ്ററിലതികം അകലം പാലിച്ചു
എങ്ങാനുമവനെ ഓവര്‍ടേക്കു ചെയ്യേണ്ടിവന്നാല്‍
നിര്‍ത്താതെ ചുമച്ചു വരവറിയിച്ചും നടന്നൂ....
ആശിര്‍വാദാകട്ടെ
കുടുംബത്തു പരിപൂര്‍ണ്ണ പഠിപ്പിസ്റ്റായി
അതി ജീവിച്ചു...
മോനേ
നീയി കമ്പ്യൂട്ടറിനു മുന്നില്‍നിന്നിടക്കു പുറത്തിറങ്ങു..
എന്നവന്‍റെ ഫാദര്‍ ആശിഷ് പിള്ളയും
മദര്‍ അശ്വതി പിള്ളയും കരഞ്ഞു പറഞ്ഞതാണ്.. ആശിര്‍വ്വാദ് വീട്ടില്‍ നിന്നുപുറത്തിറങ്ങാന്‍ തന്നേ കാരണം...
അവന്‍ നേരെ പുന്ല്‍ത്തകിടിയിലേക്കു നടന്നു..
ആ ആമ്പിളയും പെമ്പിള്ളയും
ആ അച്ചമ്പിള്ളയും അമ്മപ്പിള്ളയും
പുത്രനനോക്കീ...കുടുംബ ബജറ്റില്‍ ഒതുങ്ങത്തക്ക വലിപ്പത്തില്‍ ഒരു നെടുവീര്‍പ്പിട്ടു..
തമ്മില്‍ തമ്മില്‍ പ്രേമത്തോടെ നോക്കിപ്പറഞ്ഞു...
അച്ചു ഇവന്‍റ ഇപ്പ്രായത്തിലെന്തൊക്കെ കുറുമ്പായിരുന്നു നമ്മള്‍ കാട്ടിയത്...
നിങ്ങളു തന്നുമ്മ ന്‍റ കവിളില്‍ തടിച്ചു കിടന്നു..രണ്ടൂസം
ചിറ്റമ്മ കാണാതിരിക്കാന്‍ പെട്ട പാടെനിക്കെ അറീയൂ...
അതൊക്കേയൊരു കാലം,
ഇപ്പഴ്‌ത്തക്കുട്ട്യോള്‍ക്കിതൊന്നു വിധിച്ചിട്ടില്ല..
നമ്മുടെ മോനുതന്നീത്തരം എന്തേലുമൊര്‍മ്മകളുണ്ടാകുമോ ?
ആശിര്‍വ്വാദപ്പോഴേക്കും
പുല്‍ത്തകിടിയിലെ കാശിത്തുമ്പക്കും ആന്തൂറിയത്തിനുംതലയില്‍ നിറച്ചും മുള്ളിയിട്ടു സ്വന്തം അച്ചമ്പിള്ളയെ
മുറിച്ചു കടന്നകത്തേക്കുനടന്നുപോയി ..ധൃതിയില്‍...
അവന്‍റെ നഷ്ട ബാല്ല്യത്തെ അച്ചനുമമ്മയും പ്രത്യേകം ചിലവില്ലാതെ ഉള്‍ക്കൊണ്ടു..
അപ്പൊഴപുല്‍ത്തകിടിയിലെ
ആന്തൂറിയത്തില്‍ നിന്നു പറന്നകന്ന രണ്ടു തുമ്പികള്‍..
അമ്മത്തുമ്പിയും കുഞ്ഞിത്തുമ്പിയും
കാശിത്തുമ്പക്കു മുകളില്‍ വന്നിരുന്നൂ ..
കുഞ്ഞിത്തുമ്പി അമ്മത്തുമ്പിയോടു ചോദിച്ചു
ആരാണമ്മേ ആ ചേട്ടന്‍ ?
അമ്മത്തുമ്പി സ്നേഹത്തോടെ പറഞ്ഞു ..
അതീവീട്ടിലെ മൊന്‍ ആണു കുഞ്ഞീത്തുമ്പീ
ആശിര്‍‍വ്വാദ്..പാവാ
നല്ല ചെക്കനാ
എല്ലാരോടും സ്നേഹാ....
കുഞ്ഞീത്തുമ്പീടൊക്കെ ഭാഗ്യം ...
പക്ഷേ ആ സിറ്റ്വട്ടി ഇരുന്ന
അച്ചൂം ആശീ മുണ്ടല്ലോ ?
അ ചെക്കന്‍റ തന്തേം തള്ളേം...
മഹാ വെടക്കാ..
കുഞ്ഞിത്തുമ്പീട
അമ്മാമ്മേം അപ്പാപ്പനേം കൊണ്ടെത്ര ലോഡ് കല്ലെടുപ്പിച്ചെന്നറിയോ.?
ഹോ!!അതൊരു കാലാരുന്നു..

അവാര്‍ഡ്‌

പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത
രണ്ടുമുന്നു കൊതുകുകള്‍
ഇടതു വശത്തു ആക്രമിച്ചു തുടങ്ങിയപ്പൊഴാണ്,
ഇടതു കയ്യിലിരുന്ന കട്ടന്‍ചായ മേശമേല്‍ വച്ചതു..
പ്ളേറ്റിലെ പരിപ്പുവടയുടെ ബാക്കിയില്‍ കണ്ടാലറിയാവുന്ന ആറേഴു കൊതുകുകള്‍ വന്നിരുന്നു...
കൊച്ചിയാണ്, കോര്‍പ്പറേഷനാണ്..
കോര്‍പ്പറേഷന്‍
കൊതുകുനു കൂടിയുള്ളതാണ്,മേയറും.
ഇഴഞ്ഞുപോണ ട്രഫിക്കിനെ നോക്കി ...
പിന്നെ മുന്നില്‍ക്കിടന്ന രാവിലത്തെ മനോരമ നോക്കി
മനോരമയില്‍ ഗുണ്ടാവിളയാട്ടം.
കട്ടനു മനോരമയും,ഗുണ്ടാവിളയാട്ടവും...
വയറ്റിലും ഗുണ്ടാവിളയാട്ടം തുടങ്ങ്യേക്കും ..
കടയിലെ കാശുകൊടുത്തു
വണ്ടിയെക്കേറി സ്റ്റാര്‍ട്ടു ചെയ്യാനായില്ല...
ഉഴുതോണ്ടിരുന്ന കാളയെക്കണ്ടില്ലെന്നു പറഞ്ഞപോലെ..
വണ്ട്യേലിട്ട താക്കോല്‍ കണ്ടില്ല...
പകച്ചുപോയി...
അപ്പൊഴാണിരുവശത്തും രണ്ടു ഹോമോസാപ്പിയന്‍സ് നില്‍ക്കുന്നതു കണ്ടതു....
രണ്ടെണ്ണം...
ജീന്‍സും കറുത്ത ടീഷര്‍ട്ടും..
ടീഷര്‍ട്ടു നിറയെ മസില്‍...
പുഴുങ്ങിയ കോഴിമുട്ട തോടുകളഞ്ഞപോലുള്ള രണ്ടുമുഖങ്ങള്‍....
അവരോടെന്തേലും പറയുമ്മുന്നെ...
അതിലൊരുത്തന്‍ ഇരുമുടിക്കെടുക്കുന്നപോലെ
എന്നെ എടുത്തു തോളില്‍ വച്ചു
പിന്നൊരു മന്ദിപ്പാരുന്നു...
അത്രയും നേരത്തെ ട്രാഫിക്ക് ബ്ളൊക്കു മാറി... ശറശറേന്നു വണ്ടികള്‍ പോയി...
തലയുടെ ഹിന്തോളം തീര്‍ന്നപ്പോ..ചുറ്റും നോക്കി
ഒരു ഇരുട്ടിലായിരുന്നു...
വയറ്റത്തു തപ്പി നോക്കി വേദനയില്ല...
മുതുകത്തു തപ്പിനോക്കി..അവിടേം വേദനയില്ല...
ഉടുപ്പു പൊക്കി ...
ഭാഗ്യംമുറിവില്ല...
കിഡ്ണി എടുത്തില്ല...
പഴ്സുമുണ്ടു്..താക്കോലുമുണ്ടു
ഫോണും...
ഇരുട്ടിനപ്പുറം തുണിയായിരുന്നു...
അതിനപ്പുറം കലാപം പോലെ എന്തോ ...
മനുഷ്യരുടെ തന്നെ തല്ലു പിടുത്തം...
എന്നെ ഇരുമുടിക്കെട്ടായി തലയിലേറ്റിക്കൊണ്ടുവന്ന ഗുരുസ്വാമിയെ നോക്കി ...
അയാളൊരു കന്നി അയ്യപ്പനെ നോക്കുമ്പോലെ എന്നെ ശ്രദ്ധിക്കുന്നാണ്ടായിരുന്നൂ...
തലയാട്ടി അടുത്തേക്കു വിളിച്ചു ...
അയൊളടുത്തു വന്നൂ...
''ചേട്ട എന്നെയെന്തിനിങ്ങോട്ടു തട്ടിക്കൊണ്ടു വന്നൂ്‌.
ഞാനൊരു തെറ്റും ചെയ്തിട്ടില്ല...
ഇന്നെന്‍കിലും എട്ടുമണിക്കു മുന്നേ വീട്ടിലെത്തീല്ലേല്‍ കെട്ട്യോളെന്നെ വീട്ടിന്നു പുറത്താക്കും...
നാളെ പകല്‍ പത്തു മണിക്കു നിങ്ങള്‍ പറേന്ന സ്ഥലത്തു ഞാനെത്താം നിങ്ങളെന്നെ തട്ടികോണ്ടു പൊയ്ക്കോ....
പ്ളിസ് ഇന്നു ഞാന്‍ പൊക്കോട്ടേ.... ''
അയാളെന്‍റ അടുത്തേക്കു വന്നൂ..
നാലോ അന്‍ജോ
വാക്കുകള്‍ ചേര്‍ത്തൊരു വാചകം പറഞ്ഞൂ...
ആ വാചകത്തിലെ നൗണും പ്രൊനൗണും ഒക്കെ വേര്‍തിരിച്ചെടുക്കുമ്പോഴെക്കും
ഇത്രയും കൂടിച്ചെര്‍ത്തു...
''ഞങ്ങള്‍ ഉദ്ദേശിച്ചയാള്‍ രക്ഷപെട്ടുകളഞ്ഞൂ...
പകരം നിങ്ങളായാലും മതി...''
ഒരുനിമിഷം ഞാനെന്‍്റെ എന്‍റെ സ്വപ്നങ്ങളെ
കുടുംബത്തെ സൗഹൃദങ്ങളെ ഒക്കെയോര്‍ത്തു...
ഇവിടുന്നു രക്ഷപെടണം..
അവര്‍ പറഞ്ഞപ്രകാരം
മനസ്സാക്ഷിയില്ലാത്ത ക്രൂരരാണ്...
ഉദ്ദേശിച്ചയാളെ കിട്ടിയില്ലെന്‍കില്‍ കിട്ടിയ ആളെ ഇല്ലായ്മ ചെയ്യും രക്ഷപെടാന്‍ ശ്രാമിച്ചാലുമതേ...
ഒരൊറ്റ ഓട്ടം വച്ചുകൊടുത്തു
ആ ഓട്ടം മികവില്‍ മികച്ചസമയം രേഖപ്പെടുത്തിയിട്ടുണ്ടാകും..
ആ മസിലുകള്‍ എന്‍്റെ പിന്നാലെ
തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു
പിന്നിലൊരു ആള്‍ക്കുട്ടത്തിന്‍റെ ആരവമുണ്ടായിരുന്നൂ..
പക്ഷേ കാറ്റിന്‍റെ ആനുകൂല്യമെനിക്കായിരുന്നു...
ഭയത്തിന്‍റെയും...
റോഡു മുറിച്ചുകടന്നു ...
ഓട്ടത്തിന്‍റ വേഗത കുറച്ചു തിരിഞ്ഞീ നോക്കി പിന്നിലാരുമില്ല...
ഒന്നു ശ്വാസമെടുത്തൂ...
ഞാനോടിപ്പിന്നിട്ട വഴിയിലേക്കു നോക്കി...
വലിയൊരു ആര്‍ച്ചു ..എന്തോ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍..
എനിക്കൊരു പന്തികേടു തോന്നി...
ഞാനാ മസിലന്‍ ഗുരുസ്വാമിയുടെ വര്‍ത്തമാനം ഒന്നുകൂടി ഓര്‍ത്തെടുത്തു..
വിശ്വസിക്കാനാകാതെ ആര്‍ച്ചിലേക്കൊന്നുകൂടി നോക്കി...അതിലിങ്ങനെയെഴുതിയിരുന്നൂ...
ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ്..2017.....
അവാര്‍ഡു വാങ്ങാമെന്നേറ്റ ആരോ അവസാനനിമിഷം എത്തിയില്ലത്രേ...
അതിനാണീ മസ്സിലന്‍മാരീ
പാവം എന്നെ തട്ടിക്കൊണ്ടു പോയതു...
ഒരു നിമിഷം
ഞാന്‍ ധെെര്യം കെെവിട്ടിരുന്നെന്‍കില്‍
എങ്ങാനുമാ
അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നെന്‍കില്‍ ..
പിന്നെ ജീവിച്ചിരുന്നിട്ടെന്തുകാര്യം...
അതെനിക്കോര്‍ക്കാന്‍ പോലുമായില്ല...
ഞാനെന്‍റെ വണ്ടിപോലുമെടുക്കാതെ
ആദ്യം കണ്ട ബസില്‍ കയറി വീട്ടിലേക്കു തിരിച്ചു ..
തൊട്ടടുത്ത സിഗ്നലില്‍ വണ്ടിനിര്‍ത്തിയിടവേ
ചുവന്ന സിഗ്നലിനു മുകളിലിരുന്നു‍ പരമകാരുണ്യവാനായ കാറല്‍ മാക്സ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നൂ...
ഇന്നു നാളുകള്‍ക്കു ശേഷമാണ്
ഞാനാവഴി പോയി എന്‍റെ വണ്ടിയെടുത്തതു...
അതവിടെ കണ്‍വെന്‍ഷന്‍ സെന്‍ററിനു മുന്നില്‍ത്തന്നുണ്ടായിരുന്നൂ...
പഴയ ആര്‍ച്ചു കണ്ടില്ല...
പകരം പുതിയതൊന്നവിടെ ഫിറ്റു ചെയ്യുന്നുമുണ്ടു..
അവാര്‍ഡ് ദാനം തന്നെയാണ്...
ഇനിമുതല്‍ അതുവഴി പോകുന്നോര്‍ ശ്രദ്ധിക്കുക സൂക്ഷിക്കുക ..
പറഞ്ഞെന്നേയുള്ളൂ...
വെര്‍തേ അവാര്‍ഡ് മേടിച്ചിട്ടു
കിടന്നു കരഞ്ഞിട്ടു കാര്യമില്ല...

യൂസഫിക്ക

യൂസഫിക്ക കടക്കാരനായിരുന്നൂ..
യൂസഫിക്കയുടെ അച്ഛനും ഒരു വലിയ കടക്കാരനായിരുന്നു..
അവര്‍ക്കൊരു കടയുണ്ടായിരുന്നൂ,
ചായക്കട.
കൂടാതെ മറ്റെല്ലാ ഇന്ത്യക്കാരെയും പോലെ പരമ്പരാഗതമായി അവരും വേള്‍ഡ് ബാങ്കില്‍ പണയത്തിലായിരുന്നൂ
ഇതു യൂസഫിക്കക്കു അറിയില്ലായിരുന്നൂ...
കാരണം, വേള്‍ഡ് ബാങ്കും യൂസഫിക്കയും തമ്മില്‍ പറയത്തക്ക പരിചയമില്ലായിരുന്നു,
അല്ലെന്‍കില്‍..രണ്ടിലൊരു കൂട്ടരെ അവശേഷിക്കുമായിരുന്നൂള്ളൂ...
ഒന്നുകില്‍ വേള്‍ഡ്ബാങ്ക് അല്ലേ യൂസഫിക്ക...
ഭാഗ്യം രണ്ടുകൂട്ടരും തമ്മില്‍ക്കണ്ടില്ല,
നിങ്ങളിതിവിടെ വായിച്ചിവിടെ മറക്കുക,
നിങ്ങളാരുമവരോടിരു കൂട്ടരോടും പറയരുത്...
ഒരു മൂന്നാംലോക മഹായുദ്ധം ഒഴിവാക്കാനാണ് .
ഞാനിക്കയെക്കാണുന്നത് തന്നെ ഇക്കയുടെ കിടിലം സമയത്താണ്...
അന്നു യൂസഫിക്കയൊരു താരമായിരുന്നൂ
തലക്കു ചുറ്റും നക്ഷത്രങ്ങളോക്കെ ഉണ്ടായിരുന്നു..
ഇക്ക കപ്പെടുത്തു നിക്കണ സമയം.
ഒന്നല്ല രണ്ടു കപ്പ്.. ഒരേസമയം
ഇടതു കയ്യിലും വലതു കയ്യിലും ഒരോ കപ്പുകള്‍, ചായക്കപ്പുകള്‍, കപ്പുകള്‍ക്കിടയിലൂടെ ചായ ഷട്ടിലടിച്ചുകൊണ്ടിരുന്നു...
ആ താളം പെണ്ണുങ്ങള്‍ടെ ടെന്നീസൂ റാലി കാണും പോലെ ആള്‍ക്കാരു കാണും...
അതനുകരിച്ചിട്ടു ഞാന്‍ ഹോര്‍ലിക്സിട്ട പാലു ഒരുതുള്ളിപോലും കപ്പില്‍വീഴാതെ മുറ്റത്തെക്കൊഴിച്ചപ്പൊഴാണ് ഇക്ക ഒരുമാന്ത്രികനാണൊ എന്ന സംശയമുണ്ടായത്...
സൂഷ്മമായി നിരീക്ഷിച്ചു..
ഉറപ്പാണ്...ഇക്കമാന്ത്രികനാണ്
കൊടും മാന്ത്രികന്‍....
എ കോള്‍ഡ് ബ്ളഡഡ്. മജീഷ്യന്‍..
ഇക്കയില്‍ നിന്നു മാജിക്കു പഠിക്കണം...
രണ്ടും കല്പിച്ച് യൂസഫിക്കയോടും കാര്യം പറയാന്‍ തീരുമാനിച്ചു ...
ഞായറാഴ്ച വെെകിട്ടു തന്നെ കടയുടെ അടുത്തെത്തി...
തിരക്കൊഴിയാന്‍ കാത്തുനിന്നു..
ഇക്ക ഇരുകെെകളിലും കപ്പേന്തി.. തകര്‍ക്കയാണ്...
'ഇടക്കൊന്നു നിര്‍ത്തി...
എന്നക്കണ്ടു..
'' എന്താമോനേ ?
എന്‍റ മറുപടിക്കുമുന്നേ ഇക്ക കപ്പു വീണ്ടും കയ്യിലേന്തി..
ഞാന്‍ കാര്യമവതരിപ്പിച്ചു ..
'' ഇക്ക എനിക്കു മാജിക്കു പഠിക്കണം....
ഇക്കപൊട്ടിച്ചിരിച്ചു...
ഞാനൊന്നു ഞെട്ടി,
എന്‍റ തള്ളവിരലിലേക്കു നോക്കി..ഏകലവ്യനെയോര്‍ത്തു
രണ്ടു തള്ളവിരലുകളും പോക്കറ്റിലാക്കി...
ഇക്ക അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നൂ....
ഏതോ ഒരു സെെക്കിളിന്‍റ ബെല്ല് ചറപറ കേട്ടു...
കടയുടെ മുന്നില്‍ ചിട്ടിക്കാരന്‍ തമ്പിയണ്ണന്‍...
സ്ഥലത്തെ ഏകവേള്‍ഡ് ബാങ്ക്...
ഞാനിക്കയെ നോക്കി ,
ഇക്കഅവിടില്ല , അവിടെ രണ്ടു കപ്പുകള്‍ മാത്രം ,
അതും വായുവില്‍.. നിശ്ചലം ...
കപ്പുകള്‍ക്കിടയില്‍ ചായ കാണുന്നില്ല..
ഉറപ്പായി യൂസഫിക്ക കൊടിയ മാന്ത്രികനാണ്...
ഞാനെന്‍റ തള്ളവിരലുകളവസാനമായി നോക്കി...
ചിട്ടിക്കാരന്‍ തമ്പിയണ്ണനുംസ്വയം അപ്രത്യക്ഷനായി....
അതേ നിമിഷം യൂസഫിക്ക കപ്പുകള്‍ക്കിടയില്‍ പ്രത്യക്ഷനായി...
''ഇക്ക ഞാമ്പറഞ്ഞ കാര്യം ?...
മോനെന്തിനാപ്പ മാജിക്ക്...?
അതു ...
ഞാനീ ഹോം വര്‍ക്കു ചെയ്യണതു തെറ്റിപ്പോണു ...
മാജിക്കു പഠിച്ചാ ഹോമ്മര്‍ക്കൊക്കെ ഈസിയായ് ചെയ്തൂടെ???
യൂസഫിക്ക എന്നെ സൂക്ഷിച്ചു നോക്കി...
കയ്യിലിരുന്ന ചായക്കപ്പുകള്‍ക്കിടയിലേക്കു
‍സ്വന്തം തള്ളവിരലുകള്‍ സമര്‍ത്ഥമായി മറച്ചു വച്ചു കൊണ്ടു പറഞ്ഞൂ..
മോന്‍ പോയിട്ടു തിങ്കളാഴ്ച വാ...
സന്തോഷത്തോടെ വീട്ടിലെത്തി ...
ഉറങ്ങിപ്പോയി...
നേരം വെളുത്തുടനെ കുളിച്ചു റെഡിയായി സ്കൂള്‍ ബാഗിലേക്കു പുസ്തങ്ങള്‍ നിറച്ചു,
ഭിത്തിയിലെ ടെെംടേബളിലേക്കു നോക്കി ...
ഞെട്ടിപ്പോയി...
ടെെംടേബിളില്‍ തിങ്കളാഴ്ച കാണാനില്ല...
കലണ്ടറിലും വാച്ചിലും നോക്കി ..
ങ്ങേ ഹേ... ഇല്ല തന്നെ...
തിങ്കളാഴ്ചയെക്കാണാനില്ല..