Thursday, November 24, 2016

Magician




Scene I
**************
ബാക്ക് സ്റെജ് / മേക് അപ്പ് റൂം  പോലെ തോന്നിപ്പിക്കുന്ന ഒരു ഭാഗം ( ടിറ്റിലിംഗ് നീടെഡ് അമ്പിയന്‍സ്+ വോയിസ്‌ ഓവര്‍ + ലൈറ്റ്+ കര്‍ട്ടന്‍ അന്നൌണ്സ്‌മെന്റ് etc )
 
മാന്ത്രികന്‍ തൊപ്പി ഊരി മാറ്റി മേശപ്പുറത്ത്  വച്ചിട്ട്  വിയര്‍പ്പു തുടച്ചു തുണി കസേരയുടെ മടക്കിലേക്കിട്ടു ( തുടക്കുമ്പോള്‍ തുണിയിലേക്ക് നോക്കി അഴുക്കോ മേക്കപ്പോ ഉണ്ടോ എന്ന് കൂടി നോക്കുന്നു )...
പ്രൊ: കുറച്ചു വെള്ളം ( ഗ്ലാസ്സിലേക്ക്‌ വെള്ളം ഒഴിക്കുന്നു മിനറല്‍ വാട്ടര്‍ ബോട്ട്ലെ  aqafina) വെള്ളം കുടിച്ച ശേഷം ഒരു സിഗ്രെറ്റ്‌ കത്തിച്ചു  പുക ഉള്ളിലേക്ക് എടുക്കുന്നു..സിഗ്രെട്റ്റ് പിടിച്ച ഇടതു കൈ കൊണ്ട് കണ്ണാടി എടുത്തു മുഖം നോക്കുന്നു വലതു കയ്യാല്‍ മേകപ്പ് ശരി ആക്കുന്നു..  കസേരയിലേക്ക് ഇരിക്കും മുന്നേ പിന്നില്‍ ഒരു ശബ്ദം കേട്ട്
“ എക്സ്ക്യൂസ് മി പ്രോഫെസാര്‍ സോമന്‍ “

(കസേര തിരിഞ്ഞു നോക്കും മുന്നേ തന്നെ പറഞ്ഞു / പറഞ്ഞു കൊണ്ട് കസേര തിരിയ്ക്കുന്നു )   

പ്രൊ: “യു ആര്‍ എക്സ്ക്യൂസെഡ് ഒണ്‍ലി ഇഫ്‌ യു കോള്‍ മി   പ്രോഫെസാര്‍ സോം   

ചെ: “സോറി രീല്ലി സോറി പ്രോഫെസ്സര്‍ സോം”

(പരിഭ്രമിച്ച പോലെ അഭിനയിച്ചു സംസാരിക്കുന്ന ചെറുപ്പകാരന്‍ കഴുത്തില്‍ ഒരു ടാഗ് ഇട്ടിരുന്നു + ചെറിയ താടി+ കണ്ണാടി + ടാകിന്‍ ചെയ്യാത്ത ഷര്‍ട്ട്‌ + ലേഖകനെന്നോ പത്ര പ്രവര്‍ത്തക ട്രെയിനീ എന്നോ തോന്നിപ്പിക്കുന്ന വേഷം പേന + സ്ക്രിബ്ബ്ലിംഗ് പാഡ് / വോയിസ്‌ രേകോര്ടെര്‍ / മൊബൈല്‍ ഫോണ്‍ രേകര്‍ദിംഗ് എന്നിവയിലെന്തെങ്കിലും ) 

ചെ: “ഞാന്‍  സുമോദ്, പത്ര ലേഖകനാണ് പ്രോഫെസ്സര്‍, താങ്കളുടെ ഒരു ഇന്റര്‍വ്യൂ ...  ( ചെറുപ്പക്കാരന്‍ സംസാരിച്ചു തീര്‍ക്കും മുന്നേ പ്രോഫെസ്സര്‍ ഇടപെടുന്നു )..

പ്രൊ: സമയമില്ല, വില്‍ യു എക്സ്ക്യൂസ് മി നാവ്!! 
(കസേര പഴയപോലെ തിരിക്കുന്നു പ്രോഫെസ്സര്‍  കണ്ണാടി മേശപ്പുറത്തേക്ക് തിരികെ വയ്ക്കുന്നു, മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം .. അത് പൂര്‍ത്തി ആകും മുന്നേ കട്ട്‌ ആകുന്നു ) ..

ചെ: “പ്രോഫെസ്സര്‍ അധിക സമയം എടുക്കില്ല..
ഒരൊറ്റ ചോദ്യം മാത്രം..  ( പ്രൊഫസ്സര വിസമ്മതം പ്രകടിപ്പിക്കാന്‍ തുടങ്ങും മുന്നേ ചെറുപ്പക്കാരന്‍ ചോദ്യം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നു )  താങ്കള്‍ മനുഷ്യരെ മാജിക് ഷോ` യില്‍ ഉള്പ്പെടുതാതതെന്താണ്!! ( താങ്കളുടെ മാജിക് ഷോക്ക് മനുഷ്യത്വമില്ലതതു എന്ത് കൊണ്ടാണ്? )

പ്രൊ:  ( ഒരു നിമിഷം ചോദ്യം വ്യക്തമാകാത്തത് പോലെ നില്‍ക്കുന്നു ) എന്താ പറഞ്ഞത്  ?

ചെ: ഞാനുദ്ദേശിച്ചത് ഒരുപാട്   വേദികളില്‍ പല അസാധാരനമായ് പ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും താങ്കള്‍ മനുഷ്യരെയോ മറ്റു ജീവനുല്ലവയെയോ പക്ഷികള്‍, മൃഗങ്ങള്‍ ഇവയെ ഒന്നും  എന്തുകൊണ്ടാണ് താങ്കളുടെ ഷോയില്‍ ഉപയോഗിക്കാത്തത് എന്നാണ് .. പെട്ടന്ന് പറഞ്ഞപ്പോള്‍ മാറിപ്പോയതാണ് ..

പ്രൊ: (പ്രസന്നമായ മുഖഭാവത്തോടെ എന്നാല്‍ ഗൌരവം വിടാതെ അടുത്ത ചെയര്‍ മുഖം കൊണ്ട് ചൂണ്ടിക്കാട്ടി ഇരിക്കനാവശ്യപ്പെടുന്നു   ചെറുപ്പക്കാരന്‍ ഇരിക്കും മുന്നേ, ) 
പ്രൊ: ഒരു ചോദ്യം തന്നോട് എന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ മാത്രം  എനിക്കെന്താണ് പ്രാധാന്യം.ഞാന്‍ മാത്രമല്ലല്ലോ ഇ നഗരത്തില്‍ മജീശ്യനായി ....

ചെ: അല്ല സാര്‍ താങ്കള്‍ മാജിക് അവതരിപ്പികുമ്പോള്‍ മനുഷ്യരെ ഉള്‍പ്പെ....

( പ്രോഫെസ്സര്‍ ഇടയ്ക്കു സംസാരിക്കുന്നു )
പ്രൊ:അതെന്താ ഞാന്‍ മനുഷ്യനല്ലേ ??  കാണാന്‍ വരുന്നവര്‍ മനുഷ്യരല്ലേ ?? താന്‍ ഇതിനു മുന്‍പ് എന്റെ ഷോ കണ്ടിട്ടുണ്ടോ ?

ചെ : (ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ പരുങ്ങി നില്‍ക്കുന്നു )

പ്രൊ : താന്‍ ഇരിക്ക് ( അല്പ സമയം എടുത്തു 1,2,3,4,5 )
ഇനി പറയൂ ! താനെന്തുകൊണ്ടാണ്  എന്റെ അടുത്തേക്ക് വന്നത്.

**ചെ:  സര്‍ ഞാന്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ട വാര്‍ത്ത‍ സമ്മേളനം എനിക്ക് മിസ്സ്‌ ആയി അത് പ്രസ്‌ റിലീസ് കൊണ്ടോ ക്ലിയര്‍ ചെയ്യാനാകും. എന്തുകൊണ്ടത് മിസ്സ്‌ ആയി എന്നും  ചീഫിന്റെ തെറി കേള്‍ക്കാതിരിക്കാനും  എനിക്കൊരു കൌതുകമുള്ള വാര്‍ത്ത‍ വേണം ഫ്ലൂര്ല്‍ ഷോ കണ്ടിരിന്നപ്പോള്‍ അടുതിടുന്ന ആള്‍ ആണ്
thankal മനുഷ്യരെയോ മൃഗങ്ങളെയോ ഷോയില്‍ ഉപയോഗിക്കില്ല എന്ന് പറഞ്ഞത് .


പ്രൊ:അതൊരു ചോദ്യമാണ്..

അങ്ങനെ വാശി ഒന്നുമില്ല
എത്ര കൈതഴക്കം എത്തിയാലും അപകടകരമായ ഇനങ്ങളില്‍ മനുഷ്യ ജീവന്‍ വച്ച് പ്രകടനം നടത്തല്‍  എനിക്കു അത്ര താല്പ്പര്യമില്ലതതാണ് ...അത്ര തന്നെ

ചെ:അതൊരു ഒളിചോട്ടമല്ലേ പ്രോഫെസ്സര്‍ ?? ( കുറച്ചു ആത്മവിശ്വാസം വീണ്ടെടുത്ത പോലെ ചെറുപ്പക്കാരന്‍  ചോദിച്ചു )

പ്രൊ: തനിക്കൊരു ചോദ്യമേ ഉള്ളായിരുന്നു .. അത് കഴിഞ്ഞു.     എനിക്ക് ഷോ തുടരാനുള്ള സമയമായി. ബൈ !! ( പ്രോഫസ്സര്‍ കസ്സെരയില്‍ നിന്ന് എഴുന്നേറ്റു തന്റെ തൊപ്പി നേരെ ആക്കി കണ്ണാടിയില്‍ നോക്കി മുഖതൊരു ചിരി വരുത്തി )

ചെ: സാര്‍ ! ഞാന്‍ ദിസ്ടുര്ബ് ചെയ്തെങ്കില്‍ ക്ഷമിക്കുക ചോദ്യം പൂര്‍ത്തി ആയിരുന്നില്ല ...
പ്രൊ : ഞാന്‍ സ്റ്റേജ്ലേക്ക് പോകുന്നു.. ഇനി ചോദ്യങ്ങളുണ്ടെങ്കില്‍ join me on  stage for നെക്സ്റ്റ് item   

ചെ; ഒരു നിമിഷം  ആശ്ചര്യത്തോടെ നിന്നിട്ട് (1-6)ആവേശത്തോടെ sure sir

അവരിരുവരും stage ലേക്ക് പോകുന്നു ( ചെറുപ്പക്കാരന്റെ നടത്തയില്‍ തിടുക്കവും പരിഭ്രമവും ആവേശവും കാണുന്നു)

മജീഷ്യനെ കുറിച്ചുള്ള വിവരണവും ഐടതെക്കുരിച്ചുള്ള വിവരണവും (സ്റ്റേജിലേക്ക് മജിക്നു ആവശ്യമായ വസ്തുക്കള്‍ ഒരു ട്രെയില്‍ വരുന്ന ദൃശ്യം ഫെഡ് ആകുന്നു  വോയിസ്‌  ഫെഡ് ഔട്ട്‌ ആകുന്നു, കയ്യടി  ))

**********************




















scene II

ക്ലോസ് ഷോട്ട് ഒരു ഗ്ലാസ്‌ ഒരാള്‍ വായില്‍ വച്ച് വെള്ളം കുടിക്കുന്നു അയാളുടെ  പല്ലുകള്‍ ഗ്ലാസ്സിലൂടെ തെളിഞ്ഞു കാണുന്നു (പേടി തോന്നിപ്പിക്കുന്ന ) ഷോട്ട് സൂം ഔട്ട് ചെയ്യുമ്പോള്‍ അത് മജീഷ്യന്റെ മുഖം ആയിരുന്നു  ..

   X: ഇനി വെള്ളം വേണോ പ്രോഫസ്സര്‍
പ്രൊ: വേണ്ട
   X: എന്തായിരുന്നു  പ്രോഫെസ്സര്‍ക്ക് ആ ചെരുപ്പക്കരനോടുള്ള പക

                                                (തുടരും )


 
 





   
 

 


കുന്നുശേരിയിലെ ഫാസിസ്റ്റ് വിരുദ്ധര്‍



കുന്നുശേരിയിലെ ഫാസിസ്റ്റ്  വിരുദ്ധര്‍

ഫാസിസതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളില്‍ എതിര്‍ക്കേപ്പെടെണ്ടത്
സംഘടിത മനുഷ്യരുടെ വൈകാരികമായ ഇടപെടലുകള്‍ ധാരളമുള്ള
സ്വത്വ വാദത്തെയും ഹിപ്പോക്രസിയെയും മാത്രമല്ല മറിച്ചു
സ്വതന്ത്ര ജീവിതം നയിക്കാനുള്ള ഉറുമ്പുകളും കടന്നലുകളും  നായ്ക്കളുടെയുമൊക്കെ  അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റതെക്കൂടിയാകണം.
വിശാലമായ അത്തരമൊരു കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി ഭൂതകാലത്തെ വിശദീകരിക്കുമ്പോള്‍ ജാതി മത വര്‍ഗ്ഗ ചിന്തകള്‍ ആണിയടിച്ചുറപ്പിക്കപ്പെടുന്ന വര്‍ത്ത‍മാനകാലത്തിനു മുന്നില്‍ വയ്ക്കനാകുന്ന ഏറ്റവും നല്ല ഉദാഹരണമാണ് കുന്നിശ്ശേരിയുടെ ചരിത്രം. ഫാസിസതിനെതിരെ  സമാനതകളില്ലാത്ത ചെറുത്‌ നില്‍പ്പ് നടത്തിയ കുന്നിശ്ശേരിയുടെ ചരിത്രത്തിലെ ജ്വലിക്കുന്ന രണ്ടു ഏടുകളാണ് സുന്ദരിയും, മിനി- പപ്പു ദമ്പതിമാരും. ഇപ്പോരാട്ടങ്ങളും അവരുടെ ജീവിതവും അത്രയേറെ  ഇഴ ചേര്‍ന്നിരിക്കുന്നു.     
                                                                                                --
ശ്രീ.ചരിത്രകാരന്‍
**(
മിസ്റ്റര്‍. ചരിത്രകാരന്‍  സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി , എഴുത്തുകാരന്‍ പൊതു പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.)

സുന്ദരിയുടെ വാഴ്തപ്പെടല്‍
നിലമ്പൂര്‍ തൈക്കാവ്നപ്പുറം പാലച്ചുവടു കവലയില്‍ നിന്നുള്ള ചെമ്മന്നു റോഡ്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ കുന്നിശ്ശേരി പോക്കളി പാടത്തിന്റെ വരമ്പ് തുടങ്ങും.

ഓസെപ്പെട്ടനും
6 മക്കളും കൂടി കുന്നിശ്ശേരി പാടത്തിന്‍റെ  കരയിലേക്ക് താമസം വരുന്നതും ദേവന്‍ പത്താം തരാം എട്ടു നിലയില്‍ പൊട്ടിയ വാര്‍ത്ത‍ വന്നതും ഒരേ ദിവസായിരുന്നു,അന്ന് കറുത്ത വാവും നല്ല മഴയും കൂട്ടുണ്ടായിരുന്നു.  .
പാടത്തിന്റെ കരയില്‍ ചെത്തുകാരന്‍ മനോഹരന്റെ കുടിലിനപ്പുറം
ഒരു ചെറു മഴ വന്നാല്‍ പാടത്തുനിന്നു വെള്ളം കേറാവുന്ന അകലത്തില്‍ ഔസേപ്പേട്ടന്‍ കുടില് കുത്തി.


എട്ടനെന്നൊക്കെ വിളിക്കുമെങ്കിലും വെറ്റില മുറുക്കിയ  ചുവന്ന ചുണ്ടും പല്ലും കാട്ടി ഉച്ചത്തില്‍ വര്‍ത്താനം പറയുന്ന
, മുട്ട് വരെ എത്തുന്ന കയ്യുള്ള അയാളെ ചെറിയൊരു ആശങ്കയോടെ ആയിരുന്നു നാട്ടുകാര്‍ കണ്ടിരുന്നത്‌ .

ഓംപുരിയുടെ ശബ്ദമുള്ള ഓസെപ്പട്ടനെ ആറു പെണ്‍കുട്ടികളുടെ പിതാവായിരുന്നതു  കൊണ്ട് ആണിനെ തേടി ഔസേപ്പ് എന്ന്നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും വിളിച്ചു തുടങ്ങി . മൂന്നമത്തെതോ നാലമത്തതോ എന്ന് പെട്ടന്നാരും തിരിച്ചറിയാത്ത രണ്ടു പെണ്‍കുട്ടികള്‍  ഉണ്ടായിരുന്നതില്‍ ഒരുത്തി;  എന്നെ ഒളികണ്ണിട്ടു നോക്കും എന്നല്ലാതെ മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നില്ല.നാട്ടു നടപ്പനുസരിച്ചും വിളിക്കാനുള്ള എളുപ്പത്തിനും മറ്റെല്ലാരെയും പോലെ
ഞാന്‍ അവളെ മറിയെ എന്ന് മനസ്സില്‍ വിളിച്ചു.

മറിയ എന്ന് തുടങ്ങുന്ന ഉറച്ചു പാടാന്‍ പറ്റിയ സിനിമപാട്ടോന്നും അറിയാത്തത് കൊണ്ടും, പത്താം തരാം തോറ്റവര്‍ സാധാരണ പ്രേമിക്കുമ്പോള്‍ സിനിമ പാട്ട് പാടുന്നത് കേട്ട് കേള്‍വി ഇല്ലാത്തതിനാലും, അവളെ എപ്പോഴെക്കെ പുറത്തു വച്ച് കണ്ടാലും എതിരെ വന്നു ആ മുഖം കാണുക എന്നൊരു ശീലം മാത്രമേ ഉണ്ടായിരുന്നു .
.

അന്ന് പതിവ് പോലെ ചായക്കടയുടെ ഭിത്തിയിന്മേല്‍ വെള്ളിയാഴ്ച മാറുന്ന ചലച്ചിത്രത്തിനെ പോസ്റെര്‍ നോക്കി നില്‍ക്കുമ്പോഴാനു

ശ്  ശ് ഒച്ച കേള്‍ക്കുന്നത്
,തലമാറ്റാന്‍ പുറകില്‍ നിന്ന ആരേലും ഒച്ചയിട്ടതാണെന്ന് തോന്നിയെങ്കിലും ഇത്തിരി ഈര്‍ഷ്യയോടെ തന്നെ തിരിഞ്ഞു നോക്കി.
ഔസേപ്പേട്ടനും മറിയയും ഒപ്പം പുതിയോരുത്തിയും
.
“ഇത്ര ഭംഗിയുള്ളോരുതിയെ കണ്ടിട്ടില്ല”
മുതിര്‍ന്നവര്‍ പോലും പരിസരം മറന്നു പരസ്പരം പറഞ്ഞു
,
 ഊറി ചിരിച്ചു,ആളുകള്‍ അര്‍ഥം വച്ച് പിറുപിറുതു.
അവളൊരു പശു ആണെന്നത് പോലും ഓര്‍ക്കാതെ സ്ത്രീകള്‍ പോലും ഔസേപ്പെട്ടനെ അസൂയയോടു നോക്കി .


വരുന്ന വരവില്‍ തന്നെ നാട്ടുകാരുടെ മനം കവര്‍ന്ന അവളെ നാട്ടുകാര്‍   
സുന്ദരി എന്ന് വിളിച്ചു
,
സുന്ദരി പറമ്പുകളിലും മോട്ടക്കുന്നിലും ഒക്കെ കുറുമ്പ് കാട്ടി ഓടി നടന്നു
,
വയറു നിറയെ കാടി കുടിച്ചുസമയം കിട്ടിയപ്പോഴൊക്കെ വിശപ്പിനെ പരിഗണിക്കാതെ  കഠിനമായി  പുല്ലും പിണ്ണാക്കും തിന്നു
ആരെയും കൂസാതെ
ചെമ്മാണ്ണ്‍ പാതയില്‍ നടക്കുന്നതിനിടയില്‍ ചാണകം ഇടുകയും , മുരടനക്കിയാല്‍ കളിയാക്കും പോലെ മൂത്രമോഴിക്കുകായും ചെയ്യുമായിരുന്നു.

വിശപ്പും ദാഹവും മാറിയാലും മഴയുള്ള രാത്രികളില്‍ സുന്ദരി ഒച്ച ഒച്ചയുണ്ടാക്കി  മഴ മാറിയിട്ടും രാത്രികാലങ്ങളില്‍  ഒച്ച ഉണ്ടാക്കി തുടങ്ങിയപ്പോള്‍ ഔസേപ്പേട്ടന്‍ അവളെ ആണു കാണിക്കാന്‍ കൊണ്ട് പോയി.
“തൊട്ടു മുന്നേ ദിവസം ചായക്കടയുടെ മുന്നില്‍
നിന്ന് താന്‍ ആര്‍ത്തിയോടെ വലിച്ചു കീറി തിന്ന പോസ്റെരിലെ നായകനെപ്പോലെ ഉറച്ച പേശികളുള്ള പൂരം നക്ഷത്രത്തില്‍ പിറന്ന ഒരു മൂരിക്കുട്ടന്‍ ,

 രൂപം കണ്ടപ്പോഴേ സുന്ദരി മനസ്സില്‍ ഉറപ്പിച്ചു
“ഇവന്‍ തന്നെ
എന്റെ മൂരിക്കുട്ടന്‍”
പതിവ് പോലെ കന്നു പൂട്ടുകാരന്‍ രാമനു കുറ്റി ചൂലുമായി
വരേണ്ടി വന്നില്ല , സെന്‍സര്‍ ബോര്‍ഡിന് കുന്നിശ്ശേരിയില്‍ ഔദ്യോഗിക സാന്നിധ്യം ഇല്ലാത്തതിനാല്‍ സുന്ദരിയും മൂരിക്കുട്ടനും സ്നേഹം പങ്കു വയ്ക്കുന്നതിടയില്‍ ചെമ്പരത്തി പൂവ് വിരിയുകയും മഴ പെയ്യുകയും ചെയ്തില്ല..
അധികം വൈകാതെ
സുന്ദരിപ്പശു ഉപ്പു പോലും കൂട്ടാതെ പുളിമാങ്ങാ തിന്നു തുടങ്ങി .
സുന്ദരിക്കുട്ടി എന്ന  കൌമാരക്കരിയില്‍ നിന്നും ആരാധ്യയായ  മാതാവിലേക്ക് വളരുകയായിരുന്നു അവള്‍, ഗോ മാതാവിലേക്ക്....

 നാട്ടു നടപ്പനുസരിച്ച് അഞ്ചാം മാസം തന്നെ കന്നു പൂട്ടുകാരന്‍ രാമന്റെ ഇളയമകള്‍ സഹോദര ഭാര്യയായ സുന്ദരിയെ വയറു കാണാന്‍ വന്നു.

യാതൊരു സങ്കോചവുമില്ലാതെ രാമന്റെ മകള്‍ സുന്ദരി പശുവിന്റെ പുറത്തു തടവിക്കൊണ്ട് പറഞ്ഞു തുടങ്ങി

“നാത്തൂനേ ദെ ഞാനെന്തൊക്കെ കൊണ്ട് വന്നതെന്ന്  ഒന്ന് നോക്കിയേ !..”
സുന്ദരി മെല്ലെ തല ഉയര്‍ത്തി നോക്കി
“പുല്ലും
വൈക്കോലും പിണ്ണാക്കുമുള്‍പ്പെടെ അഞ്ചു തരം തീറ്റ സാധനങ്ങളുണ്ടു,
എല്ലാം തനി ജൈവ ഭക്ഷണ സാധനങ്ങലാണ് നാതൂനേ,
ഇവിടുത്തെ കൌമാരക്കാരിയായ  സുന്ദരിപ്പശുവില്‍  നിന്ന്
ഈ നാട്ടിന്റെ ഗോ മാതാകാവാന്‍ നിനക്കീ ജൈവ പോഷകാഹാരം ഒക്കെ തന്നു വിട്ടത് ഇവിടുത്തെ പഴയ അധ്വനികളുടെയും തൊഴിലെടുക്കുന്നവരുടെയും  സംഘമാണ് ..
അര നൂറ്റാണ്ടിനപ്പുറം മാത്രമേ ഇനിയവര്‍ പണിയെടുക്കൂ..
ഒക്കെ  നാത്തൂന്റെ ഭാഗ്യം “”
   
ഇളം ചൂട് കഞ്ഞി വെള്ളത്തില്‍ പിണ്ണാക്കു
കലക്കി സുന്ദരിക്കു കൊടുത്തു രാമന്റെ മകള്‍ മടങ്ങാന്‍ തുടങ്ങവേ നന്ദി സൂചകമായി ഒരു ഗ്ലാസ്‌ ചൂട് ഗോമൂത്രം സുന്ദരി പകരം നല്‍കി. രാമന്റെ മകള്‍ സന്തോഷത്തോടെ അത് തറയില്‍ വീഴാന്‍ അനുവദിച്ചു.

തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായി,
“അഴകുള്ള ഗര്‍ഭിണിയായ മനുഷ്യ ഭാഷ മനസ്സിലാകുന്ന സുന്ദരി എന്നാ പശുവിനെ തേടി നിരവധി പേര് ഗ്രാമത്തിലെത്തി.”
വടക്കുനിന്നു പോലും സുന്ദരിയെക്കാണാന്‍ ആള്‍ക്കാരെത്തി .അവരൊക്കെ മൃദു ഭാഷികളും സൌമ്യരുമായിക്കാണപ്പെട്ടു...

ഗര്‍ഭം വലുതാകും തോറും രാമന്റെ മകള്‍ നാതൂനെ കാണാന്‍ എത്തിയപോലെ നിരവധി പേര്‍  കാണിക്കയുമായെത്തി തുടങ്ങി. ഔസെപ്പെട്ടനു ഗര്‍ഭകാലത്തെ കമധേനുവിനെപ്പോലെ സമ്പാദിച്ചു നല്‍കാന്‍ സുന്ദരിക്കായി...

അപ്രതീക്ഷിതമായ്ക്കിട്ടിയ ഭാഗ്യം സുന്ദരിയും ആസ്വദിച്ചു തുടങ്ങി ..
ജൈവ ഭക്ഷണവും ഗര്‍ഭവും  അവളെ അതീവ സുന്ദരിയാക്കി, നിരന്തര ഭക്ഷണം അവളെ നിര്‍ബാധം മൂത്രമൊഴിക്കാന്‍ പ്രേരിപ്പിച്ചു..

“സുന്ദരിയുടെ മൂത്രത്തിന്റെ ദിവ്യത്വത്തെയും ഔഷധ ഗുണത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍  ആരില്‍ നിന്നാണ് പ്രചരിച്ചു തുടങ്ങിയതെന്നറിയില്ല,
അല്ലെങ്കിലും ഇത്തരം മഹത്വങ്ങളും അത്ഭുതങ്ങളും
ആരില്‍ നിന്ന് ആരിലേക്ക് പ്രചരിച്ചു എന്നോ
എങ്ങനെ പ്രചരിചെന്നോ എന്തിനു പ്രച്ചരിചെന്നോ
പ്രച്ചരിച്ചതില്‍ എന്തെങ്കിലും വസ്തവമുണ്ടോ എന്നോക്കെ
നോക്കാന്‍ സദാ സംശയാലുക്കളായ കുന്നുശേരിക്കാരെ
ധൈര്യം കാട്ടുകയുള്ളൂ , അതിനുള്ള പഴി ഏറ്റുവാങ്ങാന്‍ തയ്യറായതിനാല്‍
അവരെ ബുദ്ധി ജീവികള്‍ എന്ന് വിളിച്ചു. അതിലവര്‍ അഭിമാനം കൊണ്ടു”

 എന്തായാലും ദിവ്യത്വം ആരോപിക്കപ്പെട്ട സുന്ദരിയുടെ മൂത്രം അതിരാവിലെ തന്നെ കിട്ടാനായി ചില ദല്ലാളമ്മാര്‍  രഹസ്യമായി ഔസെപ്പെട്ടനെ കാണാന്‍ എത്തി

“ നിങ്ങളൊക്കെ  നാലാളറിയുന്ന വല്യ ആള്‍ക്കാരല്ലേ?
 നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ പറ്റുകെലെന്നു എങ്ങനെ പറയും ..
പക്ഷെ ഒരുകാര്യം തിക്ക് തിരക്കും കൂട്ടി കൂടുതല്‍ ആള്‍ക്കരുണ്ടായാല്‍ 
കാര്യം കിട്ടിയെന്നു വരില്ല കൃത്യ സമയത്ത് ഞാന്‍ അതെതിചെക്കം”

സുന്ദരിപ്പശുവിന്റെ  ജൈവ ഭക്ഷണവും ഗര്‍ഭവുമൊന്നും
കൂടിവരുന്ന മൂത്ര ആവശ്യക്കാരെ തൃപ്തിപ്പെടുത്തത്തക്കതല്ലായിരുന്നു.

സുന്ദരി പരമാവധി പരിശ്രമിച്ചു, അവസാന തുള്ളി ദിവ്യ മൂത്രംവരെ നഷ്ടപ്പെടാതെ നല്‍കി, എന്നിട്ടും വിശ്വസികല്‍ക്കാവശ്യമായ അളവില്‍ നല്കാനാകത അവസ്ഥ വന്നു,  ദിവ്യ മൂത്രത്തിന്റെ അളവില്‍ വന്ന ആ കുറവു ഓസെപ്പെട്ടനും ആറുമക്കളും ചേര്‍ന്ന് നികത്തി ...

പ്രസവ സമയമടുത്തപ്പോഴാണ്  സുന്ദരിയുടെ മൂത്രത്തിന്റെ ദിവ്യത്വത്തെയും ഔഷധ ഗുണത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ പോലെ തന്നെ
ആരില്‍ നിന്നാണ് പ്രചരിച്ചു തുടങ്ങിയതെന്നറിയാത്ത പുതിയൊരു വാര്‍ത്ത


“സുന്ദരിയുടെ മൂത്രം ഇത്ര കേമമെങ്കില്‍ പാലിനെ ക്കുറിച്ച് സംശയിക്കേണ്ട ബഹു കേമം തന്നെ ആകും”

ആരാണതു  പറഞ്ഞത് എന്നു ശ്രധിക്കുമ്പോഴേക്കും ആ വാര്‍ത്ത ആയിരങ്ങള്‍ വിശ്വസിച്ചു കഴിഞ്ഞിരുന്നു.
ആരില്‍ നിന്ന് ആരിലേക്ക് പ്രചരിച്ചു എന്നോ
എങ്ങനെ പ്രചരിചെന്നോ എന്തിനു പ്രച്ചരിചെന്നോ വ്യക്തമല്ലാതെ എയിഡ്സു പോലെ അതിങ്ങനെ പ്രചരിച്ചു...

പ്രച്ചരിച്ചതില്‍ എന്തെങ്കിലും വസ്തവമുണ്ടോ
എന്നോക്കെ നോക്കാന്‍ പതിവുപോലെ
സദാ സംശയാലുക്കളായ കുന്നുശേരിക്കാര്‍ മാത്രമേ ധൈര്യം കാട്ടിയുള്ളൂ ,
അതിനുള്ള പഴി സ്ഥിരമായി ഏറ്റുവാങ്ങാന്‍ തയ്യറായതിനാല്‍
അവരെ സ്ഥിരബുദ്ധി ജീവികള്‍ എന്ന് വിളിച്ചു.
അതിലവര്‍ തലങ്ങും വിലങ്ങും  അഭിമാനം കൊണ്ടു”

ഗോ മൂത്രത്തിനൊപ്പം  പാലിനും ആവശ്യക്കാര്‍ ആയതോടെ,
താനും പെണ്മക്കളും മാത്രം വിചാരിച്ചാല്‍ വിശ്വാസം വ്രണപ്പെടാതെ സംരക്ഷിക്കാനാകില്ലെന്നു ഔസേപ്പേട്ടനു മനസ്സിലായി...

നിരന്തരമായ മൂത്രമോഴിക്കലുകള്‍ക്കും അതിന്റെ വില്‍പ്പനക്ക്മിടയില്‍ കിട്ടിയ സമയത്ത് ഔസേപ്പേട്ടന്‍ മുതിര്‍ന്ന രണ്ടു പെണ്മക്കളുടെ കല്യാണമങ്ങു നടത്തി.
മക്കളെയും മരുമക്കളെയും ചുമതലകള്‍ കുറേശെ ഏല്‍പ്പിച്ചു തുടങ്ങി

“ കുഞ്ഞുങ്ങളെ ദിവ്യ ഔഷധങ്ങളുടെ ഒരു സഹോദര സ്ഥാപനം തന്നെ തുടങ്ങാനും നിങ്ങളെ അതെല്പ്പിക്കാനും എന്നെ പ്രേരിപ്പിച്ചതെന്തെന്നരിയുമോ ?

മക്കളും മരുമക്കളും ഉത്തരം തേടി തല പുകക്കാന്‍ തുടങ്ങി.

“ഗോ മൂത്രം ആവശ്യക്കാര്‍ക്കെല്ലാം എത്തിക്കാന്‍ നമ്മള്‍ ചെയ്യുന്ന മാര്‍ഗം പാലിനെ കാര്യത്തില്‍ ശരിയാകാത്തതുകൊണ്ടല്ലേ  അപ്പച്ചാ ?”

“അത് മാത്രമല്ല ലീലാമ്മേ! അധികം വൈകാതെ ഈ വിശ്വാസികള്‍ സുന്ദരിയുടെ  ചാണകം ആവശ്യപ്പെടും, ദിവ്യ മൂത്രം പോലെ  നമുക്ക് ഒരു വഴിക്കും അതു സംഘടിപ്പിക്കനാകില്ല, അതാണ്‌ കാര്യം,,”

(മറ്റൊരിക്കൽ തുടരും)

 
 


 
(
അദ്ധ്യായം 3: സുന്ദരി മുഖ്യ ധാരയിലേക്ക്:-   പശു രാഷ്ട്രത്തിന്റെ  പ്രാദേശിക വക ഭേദങ്ങള്‍)


മിനി പപ്പു ദമ്പതികള്‍
ഒരു ആധുനിക സമൂഹത്തിന്റെ പ്രാഥമിക  ആവശ്യങ്ങളില്‍പ്പെടുന്ന ഡോക്ടര്‍ എഞ്ചിനീയര്‍ വക്കീല്‍ യു ഡി/ എല്‍ ഡി ക്ലാര്‍ക്ക്, വാര്‍ഡ്‌ മെമ്പര്‍, ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ അബ്കാരി തുടങ്ങി  ദാരിദ്യ രേഖക്ക് മുകളില്‍ ഉള്ള അധോലോക നായകന്‍ വരെ ഉള്‍പ്പെടുന്ന പതിനൊന്നോളംഅസംസ്കൃത വസ്തുക്കളെ നിരന്തരമായി നിര്‍ഭയമായി സൃഷ്‌ടിച്ച അത്യുല്പാദന ശേഷി കൂടിയ അത്യധ്വനി ആയിരുന്നു വൈദ്യരച്ചന്‍. പതിനൊന്നു മക്കളും കൃത്യത്തിനു കൂട്ട് നിന്ന വൈദ്യരമ്മയും ഒന്നിച്ചു നിന്നാല്‍ ഗൃഹ നാഥനെ കണ്ടെത്തുക മനുഷ്യ സാധ്യമമല്ലാതത്ര സൂഷ്മ പ്രകൃതാനായിരുന്നദ്ദേഹം.

വൈദ്യരച്ചന്‍ എന്നാ പേര് എങ്ങന കിട്ടി എന്ന സംശയം രാവിലെ തന്നെ ഏഴു മിസ്സ്‌ കാള്‍ കണ്ടപ്പോള്‍ വീണ്ടും ഉണ്ടായി, പതിവ് പോലെ.ക്ഷിപ്ര പ്രസാധി ആയ നൂറിലേറെ കൂടോത്രങ്ങള്‍, അഥവാ ആയുര്‍ വേദമനുസരിചു നോക്കിയാല്‍ ഒറ്റമൂലികള്‍ ചൂണ്ടു വിരലുകളില്‍ ഉള്ള.. അതെ ചൂണ്ടു വിരലുകള്‍ കൊണ്ട് മൂക്കും ചന്തിയും ചൊറിയുന്ന ഉഗ്ര പ്രതാപി .

അക്കുടുംബവും അവിടുത്തെ വന്യ ജീവികളുമായി നമുക്കുള്ള ഏക ബന്ധം ഇംഗ്ലീഷ് ആയിരുന്നു . അല്ലേലും ഈ പഠിപ്പുള്ളതുങ്ങളെ കുടുംബത്തിനു ഒരാവശ്യതിനുതകില്ലെന്ന് സത്യമാണ് .

രാവിലെ എട്ടു മണിക്ക് ഉസ്കൂളില്‍ റൌണ്ട്സ് നു ഇറങ്ങുക പതിനൊന്നു മണി മുതല്‍ രണ്ടു മണി വരെ വസ്തു വകകളുടെ കണക്കു നോക്കുക എന്ന് തുടങ്ങി ചെത്താന്‍ കൊടുത്ത തെങ്ങുകളിലെ മാട്ടം പോക്കന്‍ വരുന്ന കരിംകാലികള്‍ക്ക് അള്ള് വയ്പ്പിക്കുക വരെ ചെയ്തിരുന്നു വൈരച്ചന്‍ ( സ്നേഹം കൂടുമ്പോ എല്ലാരും അങ്ങനെയാണ് അദ്ധേഹത്തെ വിളിക്കുക ). വൈകിട്ട് മൂന്നു മണിക്ക്,വൈദ്യം തുടങ്ങും .

 
കറവക്കാരനും സൂര്യനും പോലും വൈര്യച്ച്നെ നോക്കി ആകും സമയം കണക്കുകൂട്ടുക
അഥവാ സമയത്തിന് തെറ്റിയാല്‍ മാത്രേ വൈരച്ചന്‍ വൈകാറുള്ളൂ.

ശനിയാഴ്ച്ചകളില്‍ വൈരച്ചന്‍ സൂര്യനെയും .. വൈരച്ചനെ ഷാപ്പുകാരനും, രണ്ടു കൂട്ടരും വൈരമ്മയേം പറ്റിക്കും . പാടവരമ്പിലൂടെ ഷാപ്പിലേക്കു , ചലോ ആരാം  കരോ ,

 
പല വലുപ്പത്തിലുള്ള മീന്‍ തലകള്‍ എരിവോടെ അകത്താക്കി,
 
മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങാതിരിക്കാന്‍ കുറേശെ കള്ള് മോന്തി.

അസാരം വര്‍ത്താനം പറഞ്ഞങ്ങനെ.

  എത്ര മൂത്രമോഴിചാലും വയറു നിറഞ്ഞിരിക്കും പോലെ തോന്നിയാല്‍
മേശ മേലേക്ക് കമഴ്ന്നു കിടന്നിട്ടു വെളിപാട് പോലെ ഇടക്കിടെ ഇക്കിളിയിടും.

ഇതിനിടക്ക്‌ എപ്പോഴെങ്കിലും ഒറ്റ മുണ്ടും ബ്ലൌസുമിട്ടു
ചീനച്ചട്ടി പോലുള്ള അമ്മിഞ്ഞകള്‍ക്ക് കുറുകെ തോര്‍ത്തും ചുറ്റി
വൈദ്യരമ്മ വരും.
ഷാപ്പിന്റെ  വെട്ടം കാണുന്ന  ദൂരത്തു നിന്ന്,
 
ഷാപ്പിനു പിന്നംപുറതുള്ള വെള്ളക്കെട്ടിലേക്ക് വെള്ളക്കയും മടലും ഓങ്ങി ഏറിയും അവിടെ എച്ചില് തിന്നാന്‍ ഇരിക്കുന്ന പട്ടികള്‍ ഷാപ്പിനുള്ളിലേക്ക് ഓടും,
അവര്‍ ഷാപ്പിനുള്ളില്‍ മീന്തലക്ക് കാവല്‍ ഇരിക്കുന്ന പൂച്ചകളുമായി കൂട്ടി മുട്ടും

അവരിരുകൂട്ടരും തമ്മില്‍ പരാതി പറയും, ഷാപ്പ്‌കാരന്‍ പരാതി കേള്‍ക്കും,

സത്വര നടപടി ആയി വൈരച്ചനെ സൈക്കിലില്‍ വച്ച് വൈരമ്മയുടെ അടുത്താക്കും, വൈരമ്മ വൈരച്ചന്റെ ചെവിയില്‍ നേരമോ കാലമോ കാര്യമാക്കാതെ ഗായത്രി മന്ത്രം ചൊല്ലും. അനന്തരം മുണ്ട് ഒന്നുറപ്പിച്ചു ശേഷിച്ച വാട്ടര്‍ ബോട്ടില്‍ കക്ഷത് വച്ച് മിടുക്കനായി

ചലോ ഘര്‍ ചലോ !!!, എന്നജ്ഞാപിച്ചുകൊണ്ട്‌ വൈരച്ചന്‍ മുന്നേ നടക്കും.

അയലയോ മറ്റനവധി മീനുകളോനിരന്തരം കഴിച്ചിട്ടും
 നാളിതുവരെ മലയാളം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ലാത്ത വൈരമ്മ, .

വൈരച്ചനെ കൊണ്ട് ഹിന്ദി പറയിക്കുന്ന
കള്ളിന്റെ മഹത്വം ഓര്‍ത്തു സന്തത സഹചാരിയായ പപ്പുവിന്
നെന്മ്മണി ഇട്ടു കൊണ്ട് പിന്നില്‍ നടക്കും.

വൈരംമയുടെ വലംകയ്യായ പപ്പുവിനു
 മിനി എന്നു പേരുള്ള ഒരു ചിന്ന വീടുണ്ടു.
മിനിയും പപ്പുവിനെപ്പോലെ വൈദ്യരുടെ ആശ്രിതയാണ്,
 
അതിലുപരി ഇരുവരും കോഴികളാണ്.
ജന്മന കോഴികള്‍,
മിനി മുട്ടയിടാന്‍ പ്രപ്തയായ പിടയും പപ്പു കൂവിതുടങ്ങിയ പൂവനും .

ഔദ്യോകിക പത്രക്കുറിപ്പിനാല്‍ ഇങ്ങനെ വിളംബരം
മിനി എന്നത് സത്യത്തില്‍ വൈരച്ചന്റെ വൈദ്യര്‍ ഫലിതങ്ങളിലെ ഏറ്റവും ഇളയ പെണ്‍കൊടിയുടെ പേരായിരുന്നു, കുടുംബത് നിന്നും അവസാനമായി പുറത്തു പോയി പഠിച മിടുക്കി ..

 മിടുമിടുക്കി കൂടി ആയതിനാല്‍ പപ്പു യാദവ് എന്ന ബീഹാറി ഗുണ്ടാ ചെക്കനെ മിനി വരനായി കണ്ടെത്തി .. അന്ന് തന്നെ വൈരച്ചന്‍ ശൂന്യതയില്‍ നിന്ന് രണ്ടു കോഴികളെ സൃഷ്ടിക്കയും അവര്‍ക്ക് മകളുടെയും മരുമകന്റെയും പേര് നല്‍കുകയും ചെയ്തു ..

വൈരമ്മ ഇരുവരെയും നില വിളക്ക് കത്തിച്ചു കോഴിക്കൂട്ടിലേക്ക് ആനയിച്ചു ..
വീട്ടു ജോലിക്കാരി  യഥാക്രമം ഗോതമ്പ് മണികളും അരിമണികളും നിറച്ചു, ഒരു പാത്രത്തില്‍ വെള്ളവും ,   അവര്‍ക്കായി ഒരുക്കി വെച്ചിരുന്നു .
(അധ്യായം 4 :വംശശുദ്ധിയും പ്രാദേശികതയും -പക്ഷിമൃഗധികളില്‍ ഫാസിസത്തിന്റെ ഇടപെടലുകള്‍  )
പഠനം
സുന്ദരി,  ക്ടാവില്‍ നിന്ന്  ഗോ മാതാവാകുകയും കുന്നുശേരിയിലെ ആദ്യ സമ്പൂര്‍ണ്ണ തദ്ധെശീയ ദൈവമായി ഉയര്‍ത്തപ്പെടുകയും ചെയ്യാനുള്ള സാഹചര്യം ഉണ്ടായി. കന്നുപൂട്ടുകാരന്‍  രാമന്‍ ഔസെപ്പെട്ടന് പുത്തന്‍ ബന്ധുവായി.  

നിഷ്കലങ്ങരെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന വൈദ്യര്‍ കുടുംബം ഇഷ്ട പുരുഷനെ വിവാഹം ചെയ്ത കുടുംബാങ്ങതിനെ അന്ഗീകരിക്കുന്നതിനു പകരം വളര്‍ത്തു കോഴികള്‍ക്ക് അവരുടെ പേര് നല്‍കി വംശീയവും വര്‍ഗപരവും അധിക്ഷേപിച്ചു. അതിലുപരിയായി  കോഴികളുടെ സ്വതവ ബോധത്തെ തൃണവദ്ഗനിചെന്നും ആക്ഷേപമുയര്‍ന്നു..
ചരിത്രവും പഠനവും പൂര്‍ണ്ണമായും  വിശദമാക്കുവാന്‍ നിങ്ങളോരോ കുന്നുശെരിക്കാരുടെയും വീക്ഷണങ്ങള്‍ അത്യാവശ്യമാണ്