Scene I
**************
ബാക്ക് സ്റെജ് / മേക് അപ്പ് റൂം പോലെ തോന്നിപ്പിക്കുന്ന ഒരു ഭാഗം ( ടിറ്റിലിംഗ് നീടെഡ് അമ്പിയന്‍സ്+ വോയിസ് ഓവര്‍ + ലൈറ്റ്+ കര്‍ട്ടന്‍ അന്നൌണ്സ്‌മെന്റ് etc )
മാന്ത്രികന്‍ തൊപ്പി ഊരി മാറ്റി മേശപ്പുറത്ത് വച്ചിട്ട് വിയര്‍പ്പു തുടച്ചു തുണി കസേരയുടെ മടക്കിലേക്കിട്ടു ( തുടക്കുമ്പോള്‍ തുണിയിലേക്ക് നോക്കി അഴുക്കോ മേക്കപ്പോ ഉണ്ടോ എന്ന് കൂടി നോക്കുന്നു )...
പ്രൊ: കുറച്ചു വെള്ളം ( ഗ്ലാസ്സിലേക്ക് വെള്ളം ഒഴിക്കുന്നു മിനറല്‍ വാട്ടര്‍ ബോട്ട്ലെ aqafina) വെള്ളം കുടിച്ച ശേഷം ഒരു സിഗ്രെറ്റ് കത്തിച്ചു പുക ഉള്ളിലേക്ക് എടുക്കുന്നു..സിഗ്രെട്റ്റ് പിടിച്ച ഇടതു കൈ കൊണ്ട് കണ്ണാടി എടുത്തു മുഖം നോക്കുന്നു വലതു കയ്യാല്‍ മേകപ്പ് ശരി ആക്കുന്നു.. കസേരയിലേക്ക് ഇരിക്കും മുന്നേ പിന്നില്‍ ഒരു ശബ്ദം കേട്ട്
“ എക്സ്ക്യൂസ് മി പ്രോഫെസാര്‍ സോമന്‍ “
(കസേര തിരിഞ്ഞു നോക്കും മുന്നേ തന്നെ പറഞ്ഞു / പറഞ്ഞു കൊണ്ട് കസേര തിരിയ്ക്കുന്നു )
പ്രൊ: “യു ആര്‍ എക്സ്ക്യൂസെഡ് ഒണ്‍ലി ഇഫ് യു കോള്‍ മി പ്രോഫെസാര്‍ സോം “
ചെ: “സോറി രീല്ലി സോറി പ്രോഫെസ്സര്‍ സോം”
(പരിഭ്രമിച്ച പോലെ അഭിനയിച്ചു സംസാരിക്കുന്ന ചെറുപ്പകാരന്‍ കഴുത്തില്‍ ഒരു ടാഗ് ഇട്ടിരുന്നു + ചെറിയ താടി+ കണ്ണാടി + ടാകിന്‍ ചെയ്യാത്ത ഷര്‍ട്ട് + ലേഖകനെന്നോ പത്ര പ്രവര്‍ത്തക ട്രെയിനീ എന്നോ തോന്നിപ്പിക്കുന്ന വേഷം പേന + സ്ക്രിബ്ബ്ലിംഗ് പാഡ് / വോയിസ് രേകോര്ടെര്‍ / മൊബൈല്‍ ഫോണ്‍ രേകര്‍ദിംഗ് എന്നിവയിലെന്തെങ്കിലും )
ചെ: “ഞാന്‍ സുമോദ്, പത്ര ലേഖകനാണ് പ്രോഫെസ്സര്‍, താങ്കളുടെ ഒരു ഇന്റര്‍വ്യൂ ... ( ചെറുപ്പക്കാരന്‍ സംസാരിച്ചു തീര്‍ക്കും മുന്നേ പ്രോഫെസ്സര്‍ ഇടപെടുന്നു )..
പ്രൊ: സമയമില്ല, വില്‍ യു എക്സ്ക്യൂസ് മി നാവ്!!
(കസേര പഴയപോലെ തിരിക്കുന്നു പ്രോഫെസ്സര്‍ കണ്ണാടി മേശപ്പുറത്തേക്ക് തിരികെ വയ്ക്കുന്നു, മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം .. അത് പൂര്‍ത്തി ആകും മുന്നേ കട്ട് ആകുന്നു ) ..
ചെ: “പ്രോഫെസ്സര്‍ അധിക സമയം എടുക്കില്ല..
ഒരൊറ്റ ചോദ്യം മാത്രം.. ( പ്രൊഫസ്സര വിസമ്മതം പ്രകടിപ്പിക്കാന്‍ തുടങ്ങും മുന്നേ ചെറുപ്പക്കാരന്‍ ചോദ്യം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നു ) താങ്കള്‍ മനുഷ്യരെ മാജിക് ഷോ` യില്‍ ഉള്പ്പെടുതാതതെന്താണ്!! ( താങ്കളുടെ മാജിക് ഷോക്ക് മനുഷ്യത്വമില്ലതതു എന്ത് കൊണ്ടാണ്? )
പ്രൊ: ( ഒരു നിമിഷം ചോദ്യം വ്യക്തമാകാത്തത് പോലെ നില്‍ക്കുന്നു ) എന്താ പറഞ്ഞത് ?
ചെ: ഞാനുദ്ദേശിച്ചത് ഒരുപാട് വേദികളില്‍ പല അസാധാരനമായ് പ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും താങ്കള്‍ മനുഷ്യരെയോ മറ്റു ജീവനുല്ലവയെയോ പക്ഷികള്‍, മൃഗങ്ങള്‍ ഇവയെ ഒന്നും എന്തുകൊണ്ടാണ് താങ്കളുടെ ഷോയില്‍ ഉപയോഗിക്കാത്തത് എന്നാണ് .. പെട്ടന്ന് പറഞ്ഞപ്പോള്‍ മാറിപ്പോയതാണ് ..
പ്രൊ: (പ്രസന്നമായ മുഖഭാവത്തോടെ എന്നാല്‍ ഗൌരവം വിടാതെ അടുത്ത ചെയര്‍ മുഖം കൊണ്ട് ചൂണ്ടിക്കാട്ടി ഇരിക്കനാവശ്യപ്പെടുന്നു ചെറുപ്പക്കാരന്‍ ഇരിക്കും മുന്നേ, )
പ്രൊ: ഒരു ചോദ്യം തന്നോട് എന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ മാത്രം എനിക്കെന്താണ് പ്രാധാന്യം.ഞാന്‍ മാത്രമല്ലല്ലോ ഇ നഗരത്തില്‍ മജീശ്യനായി ....
ചെ: അല്ല സാര്‍ താങ്കള്‍ മാജിക് അവതരിപ്പികുമ്പോള്‍ മനുഷ്യരെ ഉള്‍പ്പെ....
( പ്രോഫെസ്സര്‍ ഇടയ്ക്കു സംസാരിക്കുന്നു )
പ്രൊ:അതെന്താ ഞാന്‍ മനുഷ്യനല്ലേ ?? കാണാന്‍ വരുന്നവര്‍ മനുഷ്യരല്ലേ ?? താന്‍ ഇതിനു മുന്‍പ് എന്റെ ഷോ കണ്ടിട്ടുണ്ടോ ?
ചെ : (ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ പരുങ്ങി നില്‍ക്കുന്നു )
പ്രൊ : താന്‍ ഇരിക്ക് ( അല്പ സമയം എടുത്തു 1,2,3,4,5 )
ഇനി പറയൂ ! താനെന്തുകൊണ്ടാണ് എന്റെ അടുത്തേക്ക് വന്നത്.
**ചെ: സര്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട വാര്‍ത്ത സമ്മേളനം എനിക്ക് മിസ്സ് ആയി അത് പ്രസ് റിലീസ് കൊണ്ടോ ക്ലിയര്‍ ചെയ്യാനാകും. എന്തുകൊണ്ടത് മിസ്സ് ആയി എന്നും ചീഫിന്റെ തെറി കേള്‍ക്കാതിരിക്കാനും എനിക്കൊരു കൌതുകമുള്ള വാര്‍ത്ത വേണം ഫ്ലൂര്ല്‍ ഷോ കണ്ടിരിന്നപ്പോള്‍ അടുതിടുന്ന ആള്‍ ആണ് thankal മനുഷ്യരെയോ മൃഗങ്ങളെയോ ഷോയില്‍ ഉപയോഗിക്കില്ല എന്ന് പറഞ്ഞത് .
പ്രൊ:അതൊരു ചോദ്യമാണ്..
അങ്ങനെ വാശി ഒന്നുമില്ല
എത്ര കൈതഴക്കം എത്തിയാലും അപകടകരമായ ഇനങ്ങളില്‍ മനുഷ്യ ജീവന്‍ വച്ച് പ്രകടനം നടത്തല്‍ എനിക്കു അത്ര താല്പ്പര്യമില്ലതതാണ് ...അത്ര തന്നെ
ചെ:അതൊരു ഒളിചോട്ടമല്ലേ പ്രോഫെസ്സര്‍ ?? ( കുറച്ചു ആത്മവിശ്വാസം വീണ്ടെടുത്ത പോലെ ചെറുപ്പക്കാരന്‍ ചോദിച്ചു )
പ്രൊ: തനിക്കൊരു ചോദ്യമേ ഉള്ളായിരുന്നു .. അത് കഴിഞ്ഞു. എനിക്ക് ഷോ തുടരാനുള്ള സമയമായി. ബൈ !! ( പ്രോഫസ്സര്‍ കസ്സെരയില്‍ നിന്ന് എഴുന്നേറ്റു തന്റെ തൊപ്പി നേരെ ആക്കി കണ്ണാടിയില്‍ നോക്കി മുഖതൊരു ചിരി വരുത്തി )
ചെ: സാര്‍ ! ഞാന്‍ ദിസ്ടുര്ബ് ചെയ്തെങ്കില്‍ ക്ഷമിക്കുക ചോദ്യം പൂര്‍ത്തി ആയിരുന്നില്ല ...
പ്രൊ : ഞാന്‍ സ്റ്റേജ്ലേക്ക് പോകുന്നു.. ഇനി ചോദ്യങ്ങളുണ്ടെങ്കില്‍ join me on stage for നെക്സ്റ്റ് item
ചെ; ഒരു നിമിഷം ആശ്ചര്യത്തോടെ നിന്നിട്ട് (1-6)ആവേശത്തോടെ sure sir
അവരിരുവരും stage ലേക്ക് പോകുന്നു ( ചെറുപ്പക്കാരന്റെ നടത്തയില്‍ തിടുക്കവും പരിഭ്രമവും ആവേശവും കാണുന്നു)
മജീഷ്യനെ കുറിച്ചുള്ള വിവരണവും ഐടതെക്കുരിച്ചുള്ള വിവരണവും (സ്റ്റേജിലേക്ക് മജിക്നു ആവശ്യമായ വസ്തുക്കള്‍ ഒരു ട്രെയില്‍ വരുന്ന ദൃശ്യം ഫെഡ് ആകുന്നു വോയിസ് ഫെഡ് ഔട്ട് ആകുന്നു, കയ്യടി ))
**********************
scene II
ക്ലോസ് ഷോട്ട് ഒരു ഗ്ലാസ് ഒരാള്‍ വായില്‍ വച്ച് വെള്ളം കുടിക്കുന്നു അയാളുടെ പല്ലുകള്‍ ഗ്ലാസ്സിലൂടെ തെളിഞ്ഞു കാണുന്നു (പേടി തോന്നിപ്പിക്കുന്ന ) ഷോട്ട് സൂം ഔട്ട് ചെയ്യുമ്പോള്‍ അത് മജീഷ്യന്റെ മുഖം ആയിരുന്നു ..
X: ഇനി വെള്ളം വേണോ പ്രോഫസ്സര്‍
പ്രൊ: വേണ്ട
X: എന്തായിരുന്നു പ്രോഫെസ്സര്‍ക്ക് ആ ചെരുപ്പക്കരനോടുള്ള പക
(തുടരും )
No comments:
Post a Comment