കാര് മേടിക്കണം എന്ന ആഗ്രഹം ഒരു അത്യാഗ്രഹം അല്ല ആവശ്യമാണ് എന്ന് തോന്നി തുടങ്ങിയത് ഇ അടുത്തായി മാത്രമാണ്..
മഴ നനയുന്നത് ഇഷ്ടമായത് കൊണ്ട് റൈന്‍ കോട്ട് പോലും മേടിക്കതേ ചെളിവെള്ളം ഒക്കെ തെറുപ്പിച്ച് വണ്ടി ഓടിച്ചു പോണ സുഖം ഒന്ന് വേറ തന്നെ.. ( ഭ്രാന്ത്....)
ട്രാഫിക് ബ്ലോക്കില്‍, ചില മുന്തിയ കാറ്‌കളില്‍ ഇരുന്നു പെന്പില്ലെര്‍
നോക്കുന്നതും ..മുഖത്തൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളം ചുണ്ട് കൊണ്ട്
തെറുപ്പിച്ച് നന്നായ് ചിരിക്കാന്‍ പറ്റുന്നതും ഒക്കെ ഒര് സന്തോഷമാണ് ....
ഭൂരിപക്ഷവും കുട പിടിച്ചും ബാല്കോണിയില്‍ നിന്നും വൈപര്‍ ഓണ്‍ ചെയ്തിട്ട കാറില്‍ ഇരുന്നും ഒക്കെയാണ് മഴ അസ്വധിക്കുന്നതും കവിത എഴുതുന്നത്....ഇ സൌകര്യങ്ങള്‍ ഇല്ലാത്തോണ്ട് മഴ കവിത എഴുതുന്നില്ല
കുട പിടിച്ചു തട്ട് കടയുട മുന്നില്‍ ഓട്ടോ റിക്ഷ കാത്തു നിര്ത്തിക്കുന്ന മരുമകന്റെ ലാളിത്യം എല്ലാ അമ്മായി അപ്പന്‍മാര്‍ക്കും ബോധ്യം ആകണമെന്നില്ല.
ഒരു സാധാരണകാരന്‍ ആകാന്‍ ഒരു മാരുതി സ്വിഫ്റ്റ് എങ്കിലും വേണം.
തീവ്രമായ ദേശീയ ബോധവും, അത്യുന്നതമായ സാങ്കേതിക പരിജ്ഞാനവും, സമാനതകള്‍ ഇല്ലാത്ത സൌന്ദര്യ ബോധവും ഒക്കെ ഒട്ടി കിടക്കുന്ന കീശയുമായി ആജന്മ ശത്രുതയില്‍.
EMI , ലോണ്‍ ഇതൊന്നും കുടുംബ മഹിമയ്കു ചേരില്ല, CC മുടങ്ങി വണ്ടി പിടിച്ചോണ്ട് പോയാല്‍ സാധാരണകാരന്‍ ദരിദ്രനായി മാറും ... സ്ത്രീധനം കിട്ടിയ വകയില്‍ "ഫാവി"കു വേണ്ടി മാറ്റി വച്ച കുറച്ചു ആഭരണങ്ങള്‍ എടുത്തു വിറ്റു അങ്ങ് കാര് വാങ്ങിയാലോ ...വേണ്ട പണയം വയ്കാം . അഥവാ കാര്‍ ഇടിച്ചു ചവനാണ് വിധിയെങ്കില്‍ അത് പണയം വച്ച് വാങ്ങിയ കാറില്‍ ആക്കം.
ആവേശം യാഥാര്‍ത്ഥ്യം ഇത് രണ്ടു ദിശയിലെക്കാനു എല്ലായ്പ്പോഴും.
വിലയുടെ യാഥാര്‍ത്ഥ്യം സ്വിഫ്ടിനോടുള്ള ആവേശം കുറച്ചു ...പുതിയ കാറിനും ലോണിനുംഒക്കെ സാലറി സര്‍ട്ടിഫിക്കറ്റ്, കപ്പ, മത്തിക്കറി, മൊളക് ഒടച്ചത് .......... ഏതൊക്കെ ഒണ്ടേല്‍ എന്ന സ്വന്തായി കാര്‍ ആയേനേ ..
എന്നാലും സിമ്പിള്‍ ആവാനുള്ള അടക്കാനാകാത്ത ആഗ്രഹം, ഒരു വിസിറ്റിംഗ് കാര്‍ഡ് കൂടി നേടിത്തന്നു - സീനിയര്‍ എക്സിക്യൂട്ടീവ് ( ഗോള്‍ഡ് ലോണ്‍ ).