ജോസ് പ്രകാശ്
"
അ പ്രകാശന്റെ മോനെ കണ്ടു പഠിക്കണം " ആദ്യം കേട്ടത് അമ്മായിടെ വായില്‍
നിന്ന.. അച്ഛന്‍ പെങ്ങലയോണ്ടും പ്രായത്തില്‍ മൂത്തത്ആയോണ്ടും
മിണ്ടില്ല.മറുപടി ഓര്‍ത്തു മനസ്സില്‍ വച്ചു.....
നാളുകള്‍ക്ക്
ശേഷം വീണ്ടും കേട്ടു.. തിരിഞ്ഞു തുടങ്ങിയ തല ചരിച്ചു വച്ചു തന്നെ
മറുപടിയും പോയി... എന്റപ്പന്‍ പ്രകശനല്ല.. പിന്നെ ഇടയില്‍.. പ്രകാശന്റെ
മോന്‍ എനിക്ക് കൂട്ടുകാരനായി....പേര് ജോസ് പ്രകാശ് എന്നനെലും..
നാട്ടിലൊരു കൊച്ചു ആട് തോമ ആയി വിലസി..
മൊട്ട തെങ്ങിന്റെ മോളില്‍
ഓന്ത് കയറും പോലെ പാഞ്ഞു കേറി തേങ്ങയും കരിക്കും ഇടാനും ... കപ്പ
തോട്ട്ടത്തില്‍ നിന്നും മൂഷികനെ വെല്ലും വിധം തുരന്നു കപ്പ മാത്രം
മാറ്റനുമോക്കെ ജോസിനോടൊപ്പം (പ്രകാശ്) ഞാനും നടന്നു. കള്ളും കഞാവും (
ജാഡ) കൊച്ചു പുസ്തകവുമൊക്കെ കൌമാരത്തില്‍ അറിഞ്ഞത് അവനോടോപ്പംയിരുന്നു..
പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കപ്പുരോം ലഹരി മൂക്കുന്ന രാത്രികളില്‍
വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ തിരിച്ചറിയാനാവാത്ത ഉച്ചാരണവും വച്ചു
വിളിക്കും .. "രണ്ടണ്ണം അടിചോട ?എടാ മൈ*** നീ എന്നാ ഇങ്ങോട്ട് ? ആണ്ടു
അടുത്താഴ്ച അല്ലെ? പൂ മലയൊക്കെ ഞാന്‍ മേടിചോളം നീ തലേന്നല്ലേ വരൂ ...
ഒന്നും പേടിക്കണ്ടാളിയ നിന്റെ വീട്ടില്‍ വേറൊരു കള്ളനും കേറാന്‍
സമ്മതിക്കില്ല ഞാന്‍... അന്നവന്‍ പറമ്പില്‍ നിന്ന് കരിക്കിട്ടു
എന്നതിന്റെ സൂചനയാണ് അത് :))
ആണ്ടും ഉത്സവോം ഒന്നുമില്ലാതെ
വന്നപ്പോള്‍ ആരും പറയാതെ പതിവില്ലാതെ ഇന്ന് ജോസിനെ തിരക്കി ... "ഓ
നിന്നോടരും പറഞ്ഞില്ല അല്ലെ? അവന്‍ അന്ന് തൂക്കിയ അര തൂകിന്റെ ബാക്കി
വീണ്ടും തൂക്കി... പൊട്ടി താഴെവീണ് കെടക്കു വരുന്നു മൂന്നാം നാളാണ് കണ്ടത്
"....
വിളിപുരാതോ കയ്യെത്തും ദൂരത്തോ ഉണ്ടായിരുന്നവന്‍
....ചിന്തകളിലെവിടെ ഒക്കെയോ അവനെന്നെ ഓര്‍ത്തിരുന്നു ...പല്ലി വാല്
അറുത്തു കളയും പോലെ ഒരു കയറിന്‍ തുമ്പില്‍ കളഞ്ഞിട്ടു പോയി .
"എടാ രണ്ടെണ്ണം അടിചോട ?" ആ ചോദ്യം ഇന്ന് ഞാന്‍ വെറുതെ എന്നോട് തന്നെ ചോദിച്ചു...
പരിപൂര്‍ണ നിസങ്ങതയോട ചെറിയ നൊമ്പരത്തോടെ ... അവന്‍ എന്റെ ജീവിതത്തിലെ
വലിയ എന്തൊക്കെ ആയിരുന്നു എന്ന് എന്നെ ബോധ്യപ്പെടുതിക്കൊണ്ട് ഞാന്‍
മൊബൈല്‍ ലില്‍ നിന്ന് ജോസിന്റെ നമ്പര്‍ delete ചെയ്തു ...
ഡിലീറ്റ് ചെയ്യാനാകാത്ത ഒരു ചോദ്യം മാത്രം അവന്ട ചോദ്യം...""എടാ മൈ*** നീ എന്നാ ഇങ്ങോട്ട് ? """
No comments:
Post a Comment