Sunday, December 23, 2012

600

600 രൂപ അധികമാണ് .
തിന്നും കുടിച്ചും മദം കയറുംപോലാണ് ഇതൊക്കേ തോന്നുന്നത്.

അല്ലേലും നമ്മുടെ റഷന്‍ കാര്‍ഡില്‍ ഇപ്പോഴും 150 രൂഫ തന്ന മാസ വരുമാനം :)

Friday, December 21, 2012

മാറ്റം

മൂന്നു വയസു മുതല്‍ അവള്‍ക്കു അവനോടു അസൂയ ആയിരുന്നു....
കൈതക്കടിനു മറവില്‍ പോയിരുന്നു "അത്" ചെയ്യുന്നതിന്റെ കഷ്ടപ്പടിനെക്കള്‍...കുഴിആനയുടെ കൂടാരത്തിന് മേല്‍  മുള്ളന്‍ ഉള്ള അവന്റെ  സ്വാതന്ത്ര്യം ഒരു വേദന ആയി...
6 മുതല്‍ 9 വരെ അവനു അവളോട്‌ അത്ഭുതമായിരുന്നു "നില്പും" ...'ഇരുപ്പും' cone ഐസ് കിട്ടാനുള്ള താമസവും... അവനെ ശല്യപ്പെടുത്തി.............

കൂരമ ബുദ്ധിയോടെ കണക്കു ചെയ്യുന്ന ചെക്കനോട് അവള്‍ക്കു ആരാധന തോന്നിയത് സ്വാഭാവികം........ മൂക്ക് ഒളിപ്പിച്ചു  നടന്ന അവളെകളും അവളുടെ ചേച്ചിയേം കൂട്ടുകാരേം അവനു ഒരുപാടു ഇഷ്ടായി....

അവളെ അവന്‍ അവഗണിച്ചു... ഒരു വേനലവധിക്ക് ശേഷം അവളെ കണ്ടപ്പോള്‍ "ചെചിയെക്കലോരുപാട്" സുന്ദരി ആയെന്നു തോന്നി ...
ഇടയ്ക്കിടെ തുറിച്ചു നോക്കിയപ്പോലെല്ലാം,, ഷാള്‍ കൊണ്ട് എന്തിനെ ഒക്കെയോ പൊതിഞ്ഞു പ്രതികരമോ അതോ പുച്ചമോ എന്നറിയാത്ത ഭാവത്തോടെ അവളൊരു പത്താം ക്ലാസ്സുകാരനെ നോക്കി ഇരുന്നു......

അതെ നോട്ടം മൂന്ന്നു കൊല്ലത്തോളം തുടര്‍ന്ന് ഒടുക്കം അവനോടൊപ്പം ഒരു രജിസ്റ്റര്‍ ഇല ഒപ്പ് വച്ച് നടന്നു പോയി.........
പിന്നെയും അവളെ കണ്ടു അത്ര ഭംഗി ഇല്ലാതെ flurescent പച്ച ചുരിദാറും... തൂങ്ങി തുടങ്ങിയ ഇടുപ്പില്‍ ഇരുത്തിയ വിരല്‍ ഉരുഞ്ചു ന്ന ആണ്‍ കുന്ച്ചും... അവന്റെ കാലില്‍  വലതു കൈ കൊണ്ട് ഇറുകെ പിടിച്ചു നനഞു തുടങ്ങിയ ജട്ടിയെ വലിച്ചു ശരി ആകി അസ്വസ്തമായ്.. ഇളക്കി കൊണ്ട് അമ്മയോടോത് നീങ്ങാന്‍ ബദ്ധപ്പെടുന്ന പെണ്‍കുട്ടിയുമായി....

നഷ്ട ബോധം തോന്നിയപ്പോഴും അവനൊരു ചെറിയ സന്തോഷം കിട്ടി.... 22 വര്ഷം മുന്‍പ് അവനെ നോക്കിയാ അതെ ആരാധനയോടെ അവനെ അവള്‍ ഒന്ന് നോക്കി ....

16 വര്ഷം മുന്‍പ് അവന്‍ കൊതിച്ച അതെ പുഞ്ചിരി അവനു കിട്ടി.... 30 വര്‍ഷങ്ങള്‍ക്കു ശേഷം കഥ ഇതിലും മനോഹരമയെക്കാം ആര്‍ക്കറിയാം  ...:))))

ജോസ് പ്രകാശ്‌

" അ പ്രകാശന്റെ മോനെ കണ്ടു പഠിക്കണം " ആദ്യം കേട്ടത് അമ്മായിടെ വായില്‍ നിന്ന.. അച്ഛന്‍ പെങ്ങലയോണ്ടും പ്രായത്തില്‍ മൂത്തത്ആയോണ്ടും മിണ്ടില്ല.മറുപടി ഓര്‍ത്തു മനസ്സില്‍ വച്ചു.....

നാളുകള്‍ക്ക് ശേഷം വീണ്ടും കേട്ടു.. തിരിഞ്ഞു തുടങ്ങിയ തല ചരിച്ചു വച്ചു തന്നെ മറുപടിയും പോയി... എന്റപ്പന്‍ പ്രകശനല്ല.. പിന്നെ ഇടയില്‍.. പ്രകാശന്റെ മോന്‍ എനിക്ക് കൂട്ടുകാരനായി....പേര് ജോസ് പ്രകാശ്‌ എന്നനെലും.. നാട്ടിലൊരു കൊച്ചു ആട് തോമ ആയി വിലസി..

മൊട്ട തെങ്ങിന്റെ മോളില്‍ ഓന്ത് കയറും പോലെ പാഞ്ഞു കേറി തേങ്ങയും കരിക്കും ഇടാനും ... കപ്പ തോട്ട്ടത്തില്‍ നിന്നും മൂഷികനെ വെല്ലും വിധം തുരന്നു കപ്പ മാത്രം മാറ്റനുമോക്കെ ജോസിനോടൊപ്പം (പ്രകാശ്‌) ഞാനും നടന്നു. കള്ളും കഞാവും ( ജാഡ) കൊച്ചു പുസ്തകവുമൊക്കെ കൌമാരത്തില്‍ അറിഞ്ഞത് അവനോടോപ്പംയിരുന്നു..

പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കപ്പുരോം ലഹരി മൂക്കുന്ന രാത്രികളില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ തിരിച്ചറിയാനാവാത്ത ഉച്ചാരണവും വച്ചു വിളിക്കും .. "രണ്ടണ്ണം അടിചോട ?എടാ മൈ*** നീ എന്നാ ഇങ്ങോട്ട് ? ആണ്ടു അടുത്താഴ്ച അല്ലെ? പൂ മലയൊക്കെ ഞാന്‍ മേടിചോളം നീ തലേന്നല്ലേ വരൂ ... ഒന്നും പേടിക്കണ്ടാളിയ നിന്റെ വീട്ടില്‍ വേറൊരു കള്ളനും കേറാന്‍ സമ്മതിക്കില്ല ഞാന്‍... അന്നവന്‍ പറമ്പില്‍ നിന്ന് കരിക്കിട്ടു എന്നതിന്റെ സൂചനയാണ് അത് :))
ആണ്ടും ഉത്സവോം ഒന്നുമില്ലാതെ വന്നപ്പോള്‍ ആരും പറയാതെ പതിവില്ലാതെ ഇന്ന് ജോസിനെ തിരക്കി ... "ഓ നിന്നോടരും പറഞ്ഞില്ല അല്ലെ? അവന്‍ അന്ന് തൂക്കിയ അര തൂകിന്റെ ബാക്കി വീണ്ടും തൂക്കി... പൊട്ടി താഴെവീണ് കെടക്കു വരുന്നു മൂന്നാം നാളാണ് കണ്ടത് "....

വിളിപുരാതോ കയ്യെത്തും ദൂരത്തോ ഉണ്ടായിരുന്നവന്‍ ....ചിന്തകളിലെവിടെ ഒക്കെയോ അവനെന്നെ ഓര്‍ത്തിരുന്നു ...പല്ലി വാല് അറുത്തു കളയും പോലെ ഒരു കയറിന്‍ തുമ്പില്‍ കളഞ്ഞിട്ടു പോയി .

"എടാ രണ്ടെണ്ണം അടിചോട ?" ആ ചോദ്യം ഇന്ന് ഞാന്‍ വെറുതെ എന്നോട് തന്നെ ചോദിച്ചു...
പരിപൂര്‍ണ നിസങ്ങതയോട ചെറിയ നൊമ്പരത്തോടെ ... അവന്‍ എന്റെ ജീവിതത്തിലെ വലിയ എന്തൊക്കെ ആയിരുന്നു എന്ന് എന്നെ ബോധ്യപ്പെടുതിക്കൊണ്ട് ഞാന്‍ മൊബൈല്‍ ലില്‍ നിന്ന് ജോസിന്റെ നമ്പര്‍ delete ചെയ്തു ...

ഡിലീറ്റ് ചെയ്യാനാകാത്ത ഒരു ചോദ്യം മാത്രം അവന്ട ചോദ്യം...""എടാ മൈ*** നീ എന്നാ ഇങ്ങോട്ട് ? """

പുലയാടി മക്കള്‍

"

പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടിമക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ

പുതിയ സാമ്രാജ്യം , പുതിയ സൌധങ്ങള്‍
പുതിയ മന്നില്‍തീര്‍ത്ത പുതിയ കൊട്ടാരം
പുതിയ നിയമങ്ങള്‍ പുതിയ സുരതങ്ങള്‍
പുതുമയെ പുല്‍കി തലോടുന്ന വാനം
പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന
പുലയകിടാതിതന്‍ അരയിലെ ദുഃഖം

പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പതി ഉറങ്ങുമ്പോള്‍ പറയനെ തേടും
പതിവായി വന്നാല്‍ പിണമായി മാറും
പറയന്റെ മാറില്‍ പിണയുന്ന നേരം
പറ കൊട്ടിയല്ലേ കാമം തുടിപ്പു

പുലയാണ് പോലും പുലയാണ് പോലും
പറയാനെ കണ്ടാല്‍ പുലയാണ് പോലും
പുതിയ കുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ
പഴയിനെന്നും പഴയതല്ലെന്നോ
പലനാളിലെന്നെ കുടിപ്പിച്ച വീഞ്ഞ്
പുഴുവരിക്കുന്നോരാ പഴനീര് തന്നെ

കഴുവേറി മക്കള്‍ക്കും മിഴിനീര് വേണം
കഴുവേരുമെന്‍ ചോര വീഞ്ഞായ്‌ വരേണം
കഴിവില്ലവര്‍ക്കിന്നു കദനങ്ങള്‍ മാറ്റാന്‍
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്‍

കഴുവേറി മക്കളെ വരികിന്നു നിങ്ങള്‍
കഴുകനിവിടുണ്ടാന്നരിഞ്ഞില്ല നിങ്ങള്‍
കടമിഴി കൊത്തി പറിക്കുന്ന കൊമ്പന്‍
കഴുകനിവിടുണ്ടാന്നരിഞ്ഞില്ല നിങ്ങള്‍

പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടിമക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
"

അച്യുത ......

തേച്ചു മിനുക്കുന്ന
വിളക്കിലേക്ക്ഉറ്റു നോക്കി
ആയുധത്തിന് മൂര്‍ച്ച
കൂട്ടുന്നിതച്ചുതന്‍ ...

പുകച്ചുരുളില്‍ ഇന്ന്
ഭൂതം
നിധികുംഭാവുമായ് വരുമച്ചുതാ

ഒഴിഞ്ഞ കൈകളില്‍
നോക്കി ചിരിച്ചാല്‍

അയ്യോ !!! "അച്യുതന്‍"

" മോണകാട്ടി
ഭൂതത്തെ ഓടിച്ചു പോലും "

ഭൂതം ഒരു 3d ചിത്രം :(

ബോള്‍ഡ്



അളക്കാന്‍ പറ്റാത്ത സംഭാവാണോ ഇ ബോള്‍ഡ് ? സംശയം ഇല്ലാതില്ല

ബോള്‍ഡ്ന്‍റെ പല രൂപങ്ങളും കാണുമ്പോ പേടി ആകും ...

മൈഥിലി പൊക്കിള്‍ കാണിച്ചു ഡാന്‍സ് ചെയ്തു നല്ല ബോള്‍ഡ് attempt ദോഷം പറയണ്ട ഭംഗി ഉണ്ട് - (ഇനി എങ്ങാനും പെങ്ങള്‍ക് ബോള്‍ഡ് ആകാന്‍ തോന്നുമ്പോഴാണ് തനി സ്വഭാവം അറിയാന്‍ പോണത് )

ശ്വേത മേനോന്‍ പ്രസവം (എന്തെരോ എന്തോ ? ഭാഗ്യം അമ്മയും അമ്മായിയും ഒന്നും ബോള്‍ഡ് ആകഞ്ഞേ )


ഇന്നലെ അപ്രതീക്ഷിതമായി അങ്കിള്‍  അപ്പാര്‍ട്ട്മെന്റില്‍  വന്നു , അവന്‍  ഇത്തിരി "ബോള്‍ഡ്"- ആയിട്ട് ഇരിക്കുവാരുന്നു ...... ആകെ ചമ്മി നാശായി...

( ഒരു കയ്യില്‍ പെഗ് മറ്റേ കയ്യില്‍ സിഗരെറ്റ്‌, ഷോര്‍ട്ട് boxer ...  അടുത്ത  ഗാള്‍ ഫ്രണ്ട്...) അങ്കിള്‍  അല്പം ബോള്‍ഡ് ആയതു കൊണ്ട്  അവനു 10 മിനിറ്റ് കബാബ് വാങ്ങാന്‍  ബ്രേക്ക്‌ എടുക്കേണ്ടി വന്നു :)

Thursday, December 20, 2012

കാറിന്റെ അവയവങ്ങള്‍

കാര്‍ മേടിക്കണം എന്ന ആഗ്രഹം ഒരു അത്യാഗ്രഹം അല്ല ആവശ്യമാണ് എന്ന് തോന്നി തുടങ്ങിയത് ഇ അടുത്തായി മാത്രമാണ്..

മഴ നനയുന്നത് ഇഷ്ടമായത് കൊണ്ട് റൈന്‍ കോട്ട് പോലും മേടിക്കതേ ചെളിവെള്ളം ഒക്കെ തെറുപ്പിച്ച് വണ്ടി ഓടിച്ചു പോണ സുഖം ഒന്ന് വേറ തന്നെ.. (    ഭ്രാന്ത്‌....) 


ട്രാഫിക്‌ ബ്ലോക്കില്‍, ചില മുന്തിയ കാറ്‌കളില്‍ ഇരുന്നു പെന്പില്ലെര്‍  നോക്കുന്നതും ..മുഖത്തൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളം ചുണ്ട് കൊണ്ട് തെറുപ്പിച്ച് നന്നായ് ചിരിക്കാന്‍ പറ്റുന്നതും ഒക്കെ ഒര്‌ സന്തോഷമാണ് ....

ഭൂരിപക്ഷവും  കുട പിടിച്ചും ബാല്കോണിയില്‍ നിന്നും  വൈപര്‍ ഓണ്‍ ചെയ്തിട്ട കാറില്‍ ഇരുന്നും ഒക്കെയാണ് മഴ അസ്വധിക്കുന്നതും കവിത എഴുതുന്നത്‌....ഇ സൌകര്യങ്ങള്‍ ഇല്ലാത്തോണ്ട് മഴ കവിത എഴുതുന്നില്ല 


കുട പിടിച്ചു തട്ട് കടയുട മുന്നില്‍ ഓട്ടോ റിക്ഷ കാത്തു നിര്ത്തിക്കുന്ന മരുമകന്റെ ലാളിത്യം എല്ലാ അമ്മായി അപ്പന്‍മാര്‍ക്കും ബോധ്യം ആകണമെന്നില്ല.

ഒരു സാധാരണകാരന്‍ ആകാന്‍ ഒരു മാരുതി സ്വിഫ്റ്റ് എങ്കിലും വേണം.
തീവ്രമായ ദേശീയ ബോധവും, അത്യുന്നതമായ സാങ്കേതിക പരിജ്ഞാനവും, സമാനതകള്‍ ഇല്ലാത്ത സൌന്ദര്യ ബോധവും ഒക്കെ  ഒട്ടി കിടക്കുന്ന കീശയുമായി ആജന്മ ശത്രുതയില്‍.

EMI , ലോണ്‍ ഇതൊന്നും കുടുംബ മഹിമയ്കു ചേരില്ല, CC മുടങ്ങി വണ്ടി പിടിച്ചോണ്ട് പോയാല്‍  സാധാരണകാരന്‍ ദരിദ്രനായി മാറും ... സ്ത്രീധനം കിട്ടിയ വകയില്‍ "ഫാവി"കു വേണ്ടി മാറ്റി വച്ച കുറച്ചു ആഭരണങ്ങള്‍  എടുത്തു വിറ്റു അങ്ങ് കാര് വാങ്ങിയാലോ ...വേണ്ട പണയം വയ്കാം . അഥവാ കാര്‍ ഇടിച്ചു ചവനാണ് വിധിയെങ്കില്‍ അത് പണയം വച്ച് വാങ്ങിയ കാറില്‍ ആക്കം.

ആവേശം യാഥാര്‍ത്ഥ്യം ഇത് രണ്ടു  ദിശയിലെക്കാനു എല്ലായ്പ്പോഴും.
വിലയുടെ യാഥാര്‍ത്ഥ്യം സ്വിഫ്ടിനോടുള്ള ആവേശം കുറച്ചു ...പുതിയ കാറിനും ലോണിനുംഒക്കെ  സാലറി സര്‍ട്ടിഫിക്കറ്റ്, കപ്പ, മത്തിക്കറി, മൊളക് ഒടച്ചത് ..........  ഏതൊക്കെ ഒണ്ടേല്‍ എന്ന സ്വന്തായി കാര്‍ ആയേനേ ..

എന്നാലും സിമ്പിള്‍ ആവാനുള്ള അടക്കാനാകാത്ത ആഗ്രഹം, ഒരു വിസിറ്റിംഗ് കാര്‍ഡ്‌ കൂടി നേടിത്തന്നു - സീനിയര്‍ എക്സിക്യൂട്ടീവ് ( ഗോള്‍ഡ്‌ ലോണ്‍ ).




Monday, December 17, 2012

അവളല്ല

ആത്മാര്‍ത്ഥത പ്രകടനം കൂടുമ്പോള്‍ മാത്രമല്ല  മടിയും അസഹിഷ്ണുതയും കൂടുമ്പോഴും  hardly working / hard  working professionals (? ) ലേറ്റ് വര്‍ക്കിംഗ്‌ professionals  ആകുന്നു  പോലും....

ഇത്തിരി ചാറ്റ് ഉം ചില്ലറ തുണ്ടിനുമൊക്കെ തന്നെയാണ് ഭൂരിപക്ഷവും കുത്തി ഇരിക്കുന്നത് എന്ന് എല്ലാര്ക്കും അറിയാം ....

അങ്ങനെ അല്ലാത്ത  ഒരു ചെറുപ്പകാരന്‍ ആണ് വിപിന്‍ ...
 6 മണിക് ശേഷവും  തീരാത്ത ജോലി തിരക്കുകളില്‍ മുഴുകി ഇരിക്കുമ്പോളാണ് ബിനു പോകുന്നതിന്റെ കുളമ്പടി ഒച്ച കേട്ടത്..

"ബിനു " കുതിര അല്ല മനുഷ്യ സ്ത്രീ തന്നെ ആണ് .. വായനക്കാര്‍ക്കായി ബിനു അത്യാവശ്യം ചരക്കു തന്നെ ആയിക്കോട്ടെ ... (** ചരക്കു  പുരുഷ വര്‍ഗ മേധാവിത്തം തന്നെ ആണ് ..)

 ചെരുപ്പ് ഇടുന്നത് ബാത്ത് റൂമില്‍ പോകുന്നത് അറിയിക്കനാണോ എന്ന് തോന്നും പോലാണ്‌ നടക്കുന്നത്.. എന്തേലുമൊക്കെ ആകട്ട്‌  ....

ദൈവം ആണേലും ഒരു പെണ്ണും ആണും മാത്രമുള്ള ഓഫീസില്‍ പെണ്ണ് ബാത്ത് റൂമില്‍ പോകുമ്പോള്‍  സ്വാഭാവികമായി അമ്മയേം പെങ്ങളേം കുറിച്ച് തന്നെ ഓര്‍ക്കണം  അല്ലെങ്കില്‍   സധാചാര കൊളുത് ഒടിഞ്ഞു ഉറപ്പിച്ചു വച്ചിരിക്കുന്ന സിലിംഗ് ഫാന്‍ തലയില്‍ വീഴും. ഇല്ലേല് വീഴ്ത്തും

A /C  മുറി ആയതു കൊണ്ട് മാത്രം വിപിനും മൂത്ര  ശങ്ക ഉയര്‍ന്നു വന്നു ..

:- ആരേലും കണ്ടാലോ ?
** കണ്ടലെന്ന


:- വേണ്ട ലോഗ്ഗ് ഓഫ്‌ ചെയ്തിട്ട് പോവാം
** അതാണ് നല്ലത്

:-സമയം  കളയാതെ എനിച്ചു പോടാ ...
** മനസാക്ഷി  അങ്ങന കോപ്പ് വര്‍ത്താനം ഒക്കെ പറയും പോക്കുംപോ തൂങ്ങുന്നത്   നീ മാത്രാ...

:- ചുമ്മാ അല്ല നിനക്ക് മാത്രം ഒന്നും നടക്കാത്തത്, പേടി തൊണ്ടന്‍

** അതല്ല അവള് ഒന്ന് കൈ വീശിയാല്‍ ഞാനില്ല...

:- ഏത് അവള് ? എടാ കോപ്പേ മൂത്രം പിടിച്ചു നിര്‍ത്തിയ പ്രശ്നമാണ് അതാണ് പറഞ്ഞത് ...
** നായിന്റെ*** മന്സക്ഷിം നീയും തമ്മില്‍ മാറി പോയേനെ.

 അതി കഠിനമായ ആന്തരിക സങ്കര്‍ഷ ങ്ങളെ  അതി ജീവിച്ചു  CC  tv യെ  ടീം ലീഡര്‍ ആയി  കണ്ടു  ബാത്ത് റൂമിന് മുന്നില്‍ എത്തി  ഏതിലേക്ക് ആണ്  കയറേണ്ടത് എന്നറിയാമെങ്കിലും ഏതിലേക്ക് നോക്കണം എന്ന് ഉറപ്പു വരുത്താന്‍ പറ്റുന്നില്ലല്ലോ ഈശ്വര ... ഇ കോത്താഴത്തെ പേടി എന്ന് മാറുന്നോ അന്നേ നന്നാവു ...

മൊബൈല്‍ ഇടത്തെ  ചെവിക്കും ഷോള്‍ടെരിനും ഇടയില്‍ വച്ച്  ചേര്‍ത്ത്  വലതു കൈ കൊണ്ട് പോക്കറ്റില്‍ നിന്നും ഒരു വിസിറ്റിംഗ് കാര്‍ഡ്‌ പുറത്തേക്കെടുത്തു ladies toilet നു മുന്നില്‍ ഇട്ടു, കീ ഹോള്‍ നു നേരെ കണ്ണ് എത്തിയപ്പോ തന്നെ  എന്തോ ഒരു ഒച്ച   ഞെട്ടി പോയി ....


ഞെട്ടുമ്പോള്‍ സ്വാഭാവികമായി എന്തെങ്കിലും താഴെ വീഴനമല്ലോ  ... ഫോണ്‍ തന്നെ വീണു .. സാധാരണ മൂന്നു കഷ്ണം എന്നത്  ഇന്ന് നാലോ അഞ്ചോ ആയി .... "whos ther ?"

 വിട്ടോട വിപിമോനേ  ഇല്ലേ ഉപ്പു മുളക് എല്ലാം ***** ...
പാഞ്ഞു പറിച്ചു രക്ഷപെട്ട പോലെ സീറ്റില്‍ വന്നിരുന്നു

( മണ്ട രണ്ടു പേര് മാത്രമുള്ള ഇ നേരത്ത് ബാത്ത് റൂമിന്  മുന്നില്‍ ...  വിസിറ്റിംഗ് കാര്‍ഡ്‌ എട്ടു  cc TV  കു മുന്നിലൂടെ നെട്ടോട്ടം ഓടിയാല്‍ ആരും കാണില്ലേ..)

കണ്‍ഫ്യൂഷന്‍....

""""നേരത്തെ നിലത്തിട്ട വിസിറ്റിംഗ് കാര്‍ഡ്‌  "ബിനു "- എന്റെ കുബികല കൊണ്ട് തന്നു
 " happend to  see your visiting  card ther .. you got a fancy number dude..any way my last number is 23 "

എന്ന്  തുടങ്ങണോ  അതോ അവള് കുതിരയായി തന്നെ തിരിച്ചു പോണോ
...
എന്തായാലും അവള് compliant  ചെയ്യുകയോ കിറിക്കിട്ടു കുത്തുകയോ ചെയ്യുന്നത് സഹിക്കാന്‍ പറ്റൂല്ല .... പിന്നെ അവളെ പ്രേമിക്കണം പ്രതികാരം....
മൊത്തം "ആര്‍ത്തവ വിരസത " ആയി പോകും. ""

സ്വപ്നങ്ങളില്‍  കുളമ്പടി ഒച്ച കേള്‍പ്പിച്ചു കൊണ്ട് അവള് കുതിര ആയി തന്നെ തിരിച്ചു പോയി.

ഇനി ഇരിക്കുന്നത് പന്തി അല്ല .. പതിയെ scoot  ആയി.. ബിയറും  "24  male  mexico യും "  ഒക്കെ കഴിഞ്ഞു 9 .45 നു കിടന്നു... താലോലിക്കാന്‍ പ്രത്യേകിച്ച് സ്വപ്‌നങ്ങള്‍ ഇല്ലാത്തതുകൊണ്ട്  ബിനുനെ ഉറക്കിട്ടു  കിടന്നു ഉറങ്ങി.... 


കുടിയന്മാരുടെ സ്വഭാവം  തന്നെയാണ് സമയത്ത് കിട്ടിയില്ലേല്‍  കൈ വിറക്കും ഇന്നും കൃത്യ സമയം ആയപ്പോള്‍ ബിനു പോയി  1 മിനുട്ട്കഴിഞ്ഞപ്പോ  അവനും വിറച്ചു തുടങ്ങി പതിയെ പിന്നാലെ പോയി ...ഇന്നെങ്കിലും എന്തെങ്കിലും നടക്ക്വോ ?

 വാതില്‍ തുറന്നു കേറുമ്പോ gents urinal നിന്നും ബിനു പുറത്തു വന്നു .. അത്ര സുഖകരം അല്ലാത്ത  ഒരു ചിരിയും തന്നു .are you having a tight schedule vipin... hws things around you ?.... fine.....   around അല്ല  along ആണ് ഇവളോടൊപ്പം ഏതാവനാണ്  e ബാത്ത് റൂമില്‍ ....

  കുറച്ചു അധിക നേരം നിന്ന്....എന്നിട്ടും   ഒരുത്തനും   ഇറങ്ങി  വന്നില്ല   ...


പേര് മാറ്റിയാലോ എന്ന് പോലും ആലോചിച്ചു പോയി  വിപിന്‍ എന്നല്ല ശശി എന്ന് തന്നെ ആക്കണം .. എന്നും ശശി ...  

ദിനം പ്രതിയുള്ള വീഡിയോ ചാറ്റിങ്  അല്പം irritating  ആയി തോന്നും ... തോന്നി തോന്നണമല്ലോ:(

ദിനം മൂന്നു .. ഒന്നില്‍ പെഴച് മൂന്നു അല്ലെ...

മൂന്നു ഒരു മൂഞ്ഞിയ  അല്ലെ വേണ്ട മനോഹരമായ ദിനം ആണ് ...

"എല്ലാം പോസിറ്റീവ് ആയി തന്നെ തുടങ്ങണം ....!!!! അതിനാദ്യം ചിന്തകള്‍ പോസിറ്റീവ് ആകണം" ...

"വല്ല  ഒഴിവുല്ലടതോട്ടും പോടേ .... ഉപദേശി പിശാശു !!

വൈകുന്നേരം ആയതു അറിഞ്ഞില്ല....
നന്ദി ബോസേ..... നന്ദി.

നീ ഒക്കെ മാസ്റ്റര്‍ ഡിഗ്രി എടുത്തത്‌ തള്ളക്കു വിളിയില്‍ ആണോ ....

കുണ് കുണന്നു എല്ലാ ഭാഷേലും ഇത്ര fluant ആയി തെറി വിളിച്ചാല്‍ ഞാനും ബോസ് ആവുമായിരിക്കും ..


ഇന്ന് കാരുണ്യ ലോട്ടറി രണ്ടെണ്ണം എടുക്കണം !!!

ഇങ്ങനെ വല്ലവന്റേം ആട്ടും തുപ്പും കൊണ്ട് ടൈം കളയാതെ ....

"i should do something as my own"- some thing creative ... ho..."

"Arsehole !!!Now a days these bachelors think in such a way ... they will/ can  change the world  !!
funny  thing is they will not  even change the underwear until it  makes them scratch their balls"

മനസാക്ഷിയും ഇംഗ്ലീഷ് പറഞ്ഞു തൊടങ്ങി :(

6  മണി ആകാനായി  smokers  corner ഇല്‍ പോയി  നെടു നീളത്തില്‍  ഉലത്ത് കയും ... രണ്ടു  സിഗരട്ടുകളെ പഞ്ഞിക് ഇടുകയും ചെയ്തു ....
വണ്ടികള്‍ ഒന്ന് ഒന്നായി വരി വരി ആയ ഗേറ്റ് കടന്നു മെയിന്‍ റോഡിലേക്ക് പോയി ...കാണാന്‍ ഭംഗിയുള്ള കാഴ്ച ...

ഇത് പോലെ ഏതെങ്കിലും ടോപ്‌ ഫ്ലോറില്‍ നിന്ന് സ്വന്തം ജീവിതം കൂടെ നോക്കി കാണാന്‍ പറ്റിയിരുന്നെങ്കില്‍ എല്ലാ വളവുകളും സിഗ്നലുകളും  മുന്‍കൂട്ടി അറിയാമായിരുന്നു ...

ഓഫീസി അസിസ്റ്റന്റ്‌ "പിള്ളച്ചേട്ടന്‍/കുഞ്ഞഹംമെദ് ഇക്ക  ( കീഴ്വഴക്കം അനുസരിച്ച് പേര് ഇങ്ങനെ എന്തേലും ആയാല്‍ മതി ) സൈക്കിള്‍ ( പഴയ kinetic  honda ) എടുത്തു പുറത്തേക്കു പോയി .

വീണ്ടും ഞാനും അവളും....  പോയിട്ടുണ്ടാവോ ?:

ഇല്ല പോയില്ല ...

മൊബൈല്‍ mute    ആക്കി സ്വസ്ഥമായ  സ്ഥലം നോക്കി സെറ്റ് ചെയ്തു ഒന്നും അറിയാത്ത പോലെ കാബിനില്‍ വന്നു കുതിര കുളമ്പടികു കാത്തിരുന്നു. 

 (തുടരും )....




Sunday, December 16, 2012

ഇത് വര്‍ണാന്ധത

 കണ്ണ് മാത്രം പുറത്തു കാണത്തക്ക രീതിയില്‍  പച്ച തുണി കൊണ്ട് മുഖം മറച്ചു  ഹിന്ദിയോ അതുപോലെ ഏതോ ഒരു ഭാഷയില്‍ വട്ടം കൂടി നിന്ന്  പിറുപിറുത്തു ....കൂട്ടത്തില്‍ നിന്നും വേറിട്ട ഒരു ശബ്ദം എന്തൊക്കെ പറയുകയും  ചുറ്റുമുള്ളവര്‍  ഏറ്റു പറയുകയുമായിരുന്നു...

** മുഖം മറച്ചതു പച്ച തുണി ആയതു കൊണ്ട് പാകിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദികള്‍ തന്നെ ആണ് . ഇപ്പോള്‍   ട്രെന്‍ഡ് അങ്ങനെ ആണ്...

പച്ച        :-  മുസ്ലിം/ ജിഹാദി
കാവി    :- ഹിന്ദു / RSS
ചുവപ്പ് :-  CPM / നക്സല്‍

Friday, December 14, 2012

ഈശ്വര ചൈതന്യം

ഈശ്വര ചൈതന്യം തൂണിലും തുരുമ്പിലും ഉണ്ട്..

തുരുമ്പിലെ  ചൈതന്യം കണ്ടിട്ടില്ല പക്ഷെ , കടവന്ത്രക്കും  മെഡിക്കല്‍ ട്രസ്റ്റ്‌ നും മദ്ധ്യേ ഉള്ള സിഗ്നലുകളില്‍ ഈശ്വര സാന്നിധ്യം ഉണ്ട് ( അതും പകല് ) ....

രാവിലെ ഒന്‍പതു മണി സമയത്ത് ഇ ഭാഗത്ത്‌ ദൈവപുത്രന്‍ "സ്റ്റേറ്റ് കാറില്‍" വന്നാലും ചുമ്മാ ഞെക്കി കൊണ്ടിരിക്കനെ ഒക്കു- "ഹോണ്‍".....




Sunday, December 9, 2012

"ഒരു "- ഫെമിനിസ്ടിനു

പ്രിയ ഫെമിനിനിസ്റെ,

നിങ്ങള്‍ എന്തിനാണ് അവന്റെ തന്തക്കു പറയുന്നത് ..
ഒരു തവണ പോലും നിങ്ങളുടെ നെഞ്ചത്ത് കൈ വയ്ക്കാനോ അടി വസ്ത്രം ഊരുവാന്‍ അവന്‍ വന്നിട്ടില്ല...

ഒരു തിരക്കുള്ള ബസിലും നിന്റെ ചന്തിയില്‍ ചാരി നിന്നിട്ടില്ല... ( ഇതൊരു കുറ്റമാണോ ?)

ഇനി "പെനിസ് എന്‍വി" ആണേല്‍ ജനിപ്പിച്ച തന്തയെ തെറി വിളിച്ചു തുടങ്ങിക്കൂടെ ?

ആര്‍ത്തവം അടുക്കുംപോലുള്ള അസ്വസ്ഥതകളെ പേപ്പറില്‍ കോരി ഒഴിച്ച് എന്തിനിങ്ങനെ ബുദ്ധി മുട്ടുന്നു ....?

നിങ്ങളുടെ ശുഷ്കിച്ച തൂങ്ങിയ മുലകളില്‍ അവനു യഥൊരു ഉത്തര വതിത്വവുമില്ല....
നിന്റെ തൊലിയും  മുടിയുമൊക്കെ നീ വേണമെങ്കില്‍ സംരക്ഷിക്കുക ..

ലോക സ്ത്രീ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മുലക്കു പിടുത്തവും, ജാക്കി വയ്പും ആയതിനാല്‍ അത് ചെയ്യുന്നോനെ മാത്രം തിരഞ്ഞു പിടിച്ചു തെറി പറയു....

സ്വയം  ഭോഗം  ചെയ്യുന്നവന്   എന്തിനാ കോണ്ടം ?

( അവനു അമ്മയും പെങ്ങളും ഭാര്യയുമില്ല... മനസ്സില്‍ ആയിട്ടുണ്ടാകുമല്ലോ )

രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പീഡിപ്പിക്കപ്പെടുന്ന ജീവി :- psc പരീക്ഷക്ക്‌ ചോദിച്ചാലും ഉത്തരം എഴുതരുത് .... അകത്താകും :)



Saturday, December 8, 2012

പൂജ്യത്തില്‍ നിന്നുള്ള യാത്ര..

ഒത്തിരി കാലങ്ങള്‍ക് ശേഷം പ്രതീക്ഷിക്കതേ
ഞാന്‍ ഇന്നെന്റെ മനസ് വീണ്ടും  കണ്ടു

മുഴുവനായല്ല ....

എപ്പോഴൊക്കെയോ  മൂര്‍ച്ചയുള്ള കത്തി കൊണ്ട് 
കുഞ്ഞായി കീറി മുറിച്ച
തണ്ണി മത്തന്‍ പോലെ,കട്ടിയുള്ള പച്ച തോടിനുള്ളില്‍
മധുരമുള്ള,  ചോര നിറത്തിലുള്ള, ഒരു  അനുഭവം.....


http://www.youtube.com/watch?v=DFsQLxk-Ccg
നിരുപദ്രവകാരി ആയ മതങ്ങയെ കീറിമുറിച്ചു വച്ചതിലും ....
ഒരു തവണ പോലും പല്ലുകള്‍ക്ക് ഇടയില്‍ പെടാതെ മണ്ണിലേക്ക്
തുപ്പി എറിയപ്പെടുകയും  മുളച്ചു പൊന്തുകയും ചെയ്യുന്ന ആ വിത്തുകളെ

ഓര്‍ക്കാന്‍ ഒരു സുഖമാണ് ......


മറക്കാന്‍ ഒരിക്കലും ശ്രമിക്കേണ്ട ... ഓര്‍മ്മകള്‍ തന്നിരിക്കുന്നത് കൂട്ടമണി അടിക്കാനല്ല......:)



Monday, December 3, 2012

ദി പൊളിറ്റിക്കല്‍ ഇന്‍വെസ്റ്മെന്റ്റ്

ബഹുമാനപ്പെട്ട കമല്‍ നാഥ് "സാര്‍" .... "സാര്‍" ഒരു "സാര്‍" അല്ല .. ഒരു ഒന്ന് ഒന്നര "സാര്‍" ആണ് ..

"സാര്‍"ന്റെ മത പിതാക്കളും സാറന്മാര്‍ ആരുന്നോ...

പരമ്പരാഗത "സാര്‍" കുടുംബം....... "സാരെ..... "

സാറന്മാര്‍ കിംഗ്‌ makers ആണ് .....



മെട്രോ  റെയില്‍  മൂഞ്ചി ....
അവിശ്വാസം അവിഞ്ഞു ...

ചാക്കില്ലതവന് കാശു വരന്‍ എന്ത് ചെയ്യും :((
ഒരു ശരാശരി മലയാളി ചെക്കന് ഇത്രേം ധാര്‍മിക രോഷം മതി ..... :

( കുടുംബോക്കെ ഉള്ളതാണേ ലൈക്‌ കൊടുത്ത ജാമ്യം കിട്ടൂല്ല... കമന്റ്‌ പുഴു ങ്ങിയ കറന്റ്‌ ബില്ലും ആവൂല്ല..)

വിടു

നേഴ്സ് :- "ഇ രോഗിയെ തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ല ഡോക്ടര്‍

ഡോക്ടര്‍:-നിങ്ങള്‍ "അവിടെ" നോക്കിയേ "വിടു"- എന്ന് എഴുതിയിട്ടില്ലേ

നേഴ്സ് :- കണ്ടില്ല

ഡോക്ടര്‍:-ക്ലീന്‍ ഇറ്റ്‌ !!! എന്നിട്ട് നോക്കു!!

നേഴ്സ് :- ഐ ഗോട്ട്ഹിസ്‌ നെയിം ഡോക്ടര്‍ !!!!

ഡോക്ടര്‍:-വാട്ട്‌ ?

നേഴ്സ് :-yes !! "വി"പിന്‍ v ദേവന്‍ കുളങ്ങര വീ "ടു".....:))

Monday, November 26, 2012

ദെജവൂ- :)

ജീവിതത്തില്‍ ആദ്യമായി കാശു മുടക്കി വാങ്ങിയ കവിത പുസ്തകം ..

24 എണ്ണത്തില്‍ 11 എണ്ണം മനസ്സില്‍ ആയി (എന്നു അവകാശപ്പെടുന്നു )

**ഇഷ്ടപ്പെട്ടത്

അജ്ഞാത, ബ്ലൂ ടൂത്ത്, ലൂസ് പെണ്ണേ ഞാനും മറ്റും, ദേജവു ,ദിനചര്യ , അന്വേഷിപ്പിന്‍ , മദ്ധ്യേ വൃശ്ചിക ദര്‍ശനം, മോട്ടോര്‍ സൈക്കിള്‍ ഡയറി, താപ നിയമം , കവിത അസ്വതനം, പരിസരം, etc

ബ്ലൂ ടൂതും അജ്ഞാതയും ഒക്കെ കണ്മുന്നില്‍ കണ്ട പോലെ തോന്നി....

OCR വെള്ളം ചേര്‍ക്കാതെ അടിക്കുമ്പോഴുണ്ടാകുന്ന തീക്ഷ്ണത തൊണ്ടയിലൂടെ എരിഞ്ഞിറങ്ങും പോലെ അതൊക്കെ ഓര്‍മയില്‍ നിന്നു ...

""തക്കം കിട്ടുമ്പോളൊക്കെ മുലകളില്‍ തഴുകി
ഉണര്‍ത്തുന്നതില്‍  വ്യാപ്രുതര്‍ ...
ഉണര്ന്നെനിട്ടല്‍ അവ
വാ കഴുകി ചായ കുടിചെക്കും"-

" നീര്‍മിഴി. തഴുകി ഉറക്കല്‍- ഉണര്തല്‍ " -- ഇതില്‍ നിന്നൊക്കെ മുന്നോട്ട് പോകണമെന്നുള്ള ഒരു ഓര്‍മപെടുതലാണ് ഇ വരികള്‍.

"കവിത ആസ്വാദനം"- എന്ന് തുടങ്ങുന്ന കവിത കാര്യം മനസിലാക്കാതെ വിമര്‍ശിക്കുന്നോര്‍ക്ക് ഒരു മുഴം മുന്നേ എറിഞ്ഞ വടി ആണ്...
( അന്ത ഭയം എനക്ക് ഇല്ലൈ)

മനസ്സിലാകാത്ത കവിതകള്‍ കവി അത്മവിഷ്കാരത്തിനായി ഒഴിച്ച് വച്ച പെഗുകള്‍ ആണെന്നും . അതുമായ ബന്ധമുള്ളവര്‍ മാത്രം സോഡാ ഒഴിച്ചാല്‍ മതി എന്നും വിശ്വസിക്കുന്നു.

"കവിയുടെ തന്നെ വാക്കുകള്‍ കടം എടുത്താല്‍ പൊറോട്ടേം ബീഫും തിന്നുന്നോനും കമ്പി പടം കാണുന്നോനും ഒന്നും കവിത എഴുതണ്ടേ ?

" ബീഫ് ഒക്കെ തിന്നു അല്പം killer instinct ഒക്കെ വന്നാലെ ചുറ്റും കാണുന്ന പലതും പച്ചയായി എഴുതാന്‍ പറ്റു.എഴുതണം തീര്‍ച്ചയായും എഴുതണം എന്നലെ എനിക്ക് രണ്ടു പറയാന്‍ പറ്റു .

**ഇഷ്ടപ്പെടാത്തത് ....

അവതാരികയുടെ ചില ഭാഗങ്ങള്‍  വായിക്കുമ്പോ നുമ്മ കവിയുടെ

ആത്മകഥ വായിക്കാന്‍ തുടങ്ങുകയാണോ എന്ന സംശയം വരും...

കവി മല ഇടുക്കുകളിലൂടെ ബൈക്ക് ഓടിക്കുന്ന ആളാണ് പുള്ളി പൊറോട്ടേം ബീഫും തിന്നും സാധാരനകരനാണ് ... ഒക്കെ വിവരിച്ചു... ഇതൊന്നും വായിച്ചു ആരും സംവരണ അടിസ്ഥാനത്തില്‍ കവിത വായിക്കില്ലെന്നു വിഷ്ണുനും അറിയാം ...

**എനിക്ക്

പറഞ്ഞു കേട്ട വരികള്‍ "കവിത ഒരു അനുഭവം ആകണം" -

 ചില കവിതകള്‍ ചിന്തകള്‍ക്ക്- നേരെ KP ഉമ്മറിനെ പോലെ പറയുന്നുണ്ട്
--"ശോഭെ നിന്നെ ഞാന്‍ അനുഭവിക്കാന്‍ പോവുകയാണ്" -



അതെ-     ശൈലന്‍ ദെജവൂ:)

ഇ "കല്ലിന്റെ" എടേല്‍ കൂടെ സിനിമ മുന്നോട്ടു പോകണേ ... (മലയാള സിനിമ ചരിത്രത്തില്‍ വീണ്ടും ഒരു നാഴികക്കല്ലു കൂടി ....)

മലയാള സിനിമ ചരിത്രത്തില്‍ വീണ്ടും ഒരു നാഴികക്കല്ലു കൂടി ......

ഇ "കല്ലിന്റെ" എടേല്‍ കൂടെ സിനിമ മുന്നോട്ടു പോകണേ ...
"ആര്‍ത്തവ" ചിത്രീകരണവും ആയി - പുതു മുഖ സംവിധായകന്‍ ...

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പുതുമ നായികയും സംവിധായകനും ഇന്നലെ പത്ര സമ്മേളനത്തില്‍ ആണ് സംഭവം വെളിപ്പെടുത്തിയത് ...

മുഖം മറച്ചു പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ഇവര്‍ --"തങ്ങള്‍ക് ചിത്രത്തിന്റെ കലാമൂല്യം മാത്രമാണ് മുഖ്യമെന്നും ... പരസ്യമോ മീഡിയ "ഹൈപോ " ആവശ്യമില്ല"--- എന്നും വ്യ്ക്തമാക്ക്കി .......

ആര്‍ത്തവത്തിന്റെ മഹത്വം പുരുഷ മേധാവിത സമൂഹത്തിന്റെ മനസാക്ഷിയിലേക്ക് കോരി ഒഴിക്കാന്‍ ആണ് തങ്ങള്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നും. ആര്‍ത്തവ ചിത്രീകരണത്തിന് പൂര്‍ണ സഹകരണം ഉണ്ടായിരുന്നു എന്നും സംവിധായകന്‍ അറിയിച്ചു.

  തിരക്കേറിയ ഷെഡ്യൂള്‍ മുഖേന നടിയുടെ ആര്‍ത്തവം താല്‍ക്കാലികമായി മുടങ്ങിയിരികകയനെന്നും ഇതൊക്കെ എടക്കെടെ പുനസ്ഥാപിക്കാന്‍ പറ്റുമെന്ന് പ്രത്യാശിക്കുന്നു എന്നും വ്യക്തമാക്കി

Monday, November 12, 2012

ഗതി പരഗതി

ഇനി ഒരു പൈലറ്റ്നും ഇ ഗതി വരുത്തരുത്:- രുപാലി ഇനി ഒരു S I കും ഇ ഇ ഗതി വരുത്തരുത്:- സിജു ഇനി ഒരു അമ്മയികും ഇ ഗതി വരുത്തരുത് Madamji ഇനി ഒരു സര്‍ദാരിനും ഇ ഗതി വരുത്തരുത് മോഹന്‍ ജീ ഇനി ഒരു മകനും ഇ ഗതി വരുത്തരുത്:- ഗണേഷ് , മുരളി ഒരച്ഛന്റെ രോദനം :- പിള്ള ബാലകൃഷ്ണ പിള്ള കേള്‍കാനുള്ളത്...... ഇനി ഒരു "പോരാളികും" ഇ ഗതി വരുത്തരുത്:- പദ്മ ശ്രി, അജ്മല്‍ കസബ് ഇനി ഒരു "സ്നേഹ ഗായകനും " ഇ ഗതി വരുത്തരുത്:- ഗാന ഭൂഷണം : ഗോവിന്ദ ചാമി :

സാധാരണകാരന്‍

:- ഒരു സാധാരണകാരന്‍ ആകണം......അതാണ് ആത്യന്തികമായ ലക്‌ഷ്യം ** സാധാരണകാരന്‍?..... അതെന്താ? :- എടാ മണ്ട അതിപ്പോ എന്താ പറയുക .. ലളിതമായ വസ്ത്രം ധരിച്ചു .. സിമ്പിള്‍ ആയി ഏതു ? മനസിലായ ? **അപ്പൊ "ഇപ്പൊ" അതല്ലേ ? :- ഇപ്പൊ അതൊക്കെ തന്ന ... പക്ഷെ ഇ നാട്ടുകാര് പറയുന്നത് അത് പോക്കില്ലതോണ്ടാണ് എന്നാ ** മനസിലായില്ല... :-എടാ സാധാരണക്കാരന്‍ വെറുതെ അല്ല... ഒന്നോ രണ്ടോ കാറു.. ഒരു ചെറിയ വില്ല... വാട്ടര്‍ ഫ്രന്റ്‌ ഏരിയയില്‍ ഒരു സമ്മര്‍ ഹൌസ് കൊറച്ചു ബാങ്ക് ബാലന്‍സ്.. ഇത്തിരി പ്രശസ്തി ... പിന്നെ.. ** മതി കോപ്പ് നിന്ട ഉദ്ദേശം വേറെ ആണ്....സാധാരണകാരനെ "പോലെ"--- ആയ മതി അല്ലാതെ സാധാരണകാരന്‍ ആവണ്ട.. ഒരു ലളിത ജീവനക്കാരന്‍ "ഉടായിപ്പ് ".... കണ്ണില്‍ ചോര ഇല്ലാതെ വെട്ടി പിടിക്കും എന്നിട്ട് വയസകുംപോ നാടും ഉധരിപ്പിക്കും ലാളിത്യവും പ്രചരിപ്പിക്കും .... കുറ്റബോധം മാറ്റാന്‍ നാട് നന്നക്കുന്നവര്കും ..മനസമാധാനം കിട്ടാനായി ദാനം കൊടുക്കുന്നവര്കുമായി ....:

വിദേശ നിക്ഷേപം :

The common man will be benefited by foreign deposit... PM said ......
LOL ..... we already have an expensive foreign deposit , rather the fourth (?) richest in the world with a lot of parasites....

now tell us please what are you up to ?
are you gonna redefine the term common man as your team successfully done with the poverty line last time ?:)...

"അയാളും ഞാനും തമ്മില്‍ " .. ഇങ്ങള് തമ്മില്‍ എന്താ പ്രശ്നം ജോസേ?

"അയാളും ഞാനും തമ്മില്‍ " ..

തരക്കേടില്ലാത്ത "പേര് "....

നിങ്ങള്‍ തമ്മില്‍ എന്ത് പ്രശ്നം ഉണ്ടേലും പറഞ്ഞു തീര്‍ക്കാന്‍ പാടില്ലേ "ജോസേ ".......അതിനു പകരം ...:((

കാണാന്‍ നല്ല സുഖമുള്ള പ്രകൃതി ....
അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തതക്കായി ക്യാമറ വേണ്ടാത്തിടത് വെച്ചത് മറക്കവുന്നതേ ഉള്ളു...

കേള്‍ക്കാന്‍ സുഖമുള്ള കഥ ..
തിരക്കഥ ഒരു ഫീലും ഉണ്ടാക്കുന്നില്ല.. വെറുതെ "ഗട്ടരിലെ വെള്ളത്തില്‍ പെട്രോള്‍ കെടക്കും പോലെ"
പോകുന്നു ..:(, കണ്ടു മടുതതല്ലാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടോ (?).. ആര്‍ക്കോ വേണ്ടി നോണ്‍ ലിനീര്‍ എഡിറ്റിംഗ് (?) അഥവാ ന്യൂ generation ന്റെ സ്കിന്‍ ഡിസീസ്‌...

ഇഷ്ടപ്പെട്ടത് .. പ്രതാപ്‌ പോത്തന്‍... "ഡോക്ടര്‍ ' ആയില്ലെങ്കിലും അങ്ങനെ ജീവിക്കാന്‍ പറ്റിയാല്‍ എന്ത് രസമായിരിക്കും എന്നാ ചിന്ത .. നല്ല പ്രകടനം ...
പൃഥ്വിരാജ് "കരയാന്‍' പഠിച്ചു എന്ന് തോന്നുന്നു ... "ഇടക്കിടെ കണ്ണ് നീര് ഒഴുക്കുന്നുണ്ട് ...

"നായികാ" ഉള്ള ചിത്രങ്ങള്‍ക് ഇനി മുതല്‍ സര്‍കാര്‍ "സാമ്പത്തിക ഇളവു നല്കണം"... ഒരു ആവശ്യവുമില്ലാതെ ഇങ്ങനൊരു സംവരണം നടത്താന്‍ നിര്‍മാതാവ് സാമൂഹ്യ സേവനം ഒന്നുമല്ല നടത്തുന്നത്....

എഴുതി കുടുംബം മുടിക്കാന്‍ ഇതു "മ " പ്രസിധീകരനമല്ല.. അതിനുള്ള കഴിവുമില്ല... കാണാന്‍ ഇഷ്ടം ഉള്ളവര്‍ കാണുക ...

ആരൊക്കെയോ കാശു മുടക്കി കഷ്ടപ്പെടുമ്പോള്‍ എനിക്ക് ചാരി ഇരുന്നു കുറ്റം പറഞ്ഞാല്‍ എന്ത് ?:))

ലാല്‍ ജോസ് ഏട്ടനോട് .. "നിങ്ങള്ക് കഴിയും മാഷേ ങ്ങും യു കാന്‍ ... പരസ്പരം ഒരശ്വസമാകാന്‍ നിങ്ങള്ക് പറ്റും" -- നിങ്ങളില്‍ ഇപ്പോഴും പ്രതീക്ഷയുണ്ട് വിശ്വാസവും ...:

ഉപജീവന രാഷ്ട്രീയം ... അതി ജീവന അക്ടിവിസോം :)

വിശന്നവനാണ്.. പട്ടിണി കെടന്നവനാണ്... അവഗണിക്കപ്പെട്ടവനാണ്.. ആഹാരം തേടാനുള്ള വാശി..അന്കീകരിക്കപ്പെടാനുള്ള വാശി

ഡല്‍ഹി - കേരള തേരാ പാര പിച്ച ചട്ടി .....
മങ്ങിനി കിങ്ങിണി കുട്ടന്‍ .....അങ്ങനെ എന്തെല്ലാം
ഒക്കേം പഴയ കഥ...

അപ്പന്‍റെ മോനല്ല.. അപ്പന്‍റെ അപ്പനാണ് ...

"ജയ് ഗുരുവായൂരപ്പാ"!!!!!!.. വീണ്ടും കേള്‍കണം...കേള്‍ക്കും :)))..

മന്ത്രിയെ .......

ഓരോ ചെറിയ കാര്യങ്ങളും accountable ആണ്..കിട്ടുന്നതിനെയും കൈയ്യില്‍ ഉള്ളതിനെയും കുറിച്ച് ഉള്ള അതിയായ അഹങ്കാരം സമധാനം നശിപ്പിക്കും .....

ശ്രി കൊടിക്കുന്നില്‍ സുരേഷ് നു അഭിവാദ്യങ്ങള്‍..
ഇ കൊള്ളക്കാരുടെ ഇടയിലെ വേറിട്ട വ്യക്തിത്വം ആയതിനാല്‍... സംയമനത്തിന് ... മന്ത്രി സ്ഥാനം വെളിപ്പെടുത്തുന്നത് മറ്റു ആര് പേരെയും പോലെ ഒരാള്‍ എന്നാവാം....

നന്ദി ശ്രി . ബാലകൃഷ്ണ പിള്ളക്കും .. കുട്ടന്‍ പിള്ളക്കും..

ഹരിക്കുംപോഴും ഗുണിക്കുംപോഴു ഉത്തരം ശരി ആണേലും ഒന്ന് കൂടെ ഹരിച്ചും ഗുണിച്ചും നോക്കണം .. കേട്ടോ .. സുപ്രഭാതം :))

metro

ചിത്രത്തിന്റെ ഇടതു ഭാഗത്ത്‌-" സവശ്രീ. മേലെപടത്" വലതു ഭാഗത്ത്‌ "സര്‍വശ്രീ കീഴെപടം" - വലത്തെ അറ്റത് കാര്യസ്ഥന്‍ ...

കറുത്ത ചതുരത്തിനുള്ളില്‍ ഒരു "പിടിച്ചു വയ്പുകാരന്റെ കൈപതിയുടെ " - വാട്ടര്‍ ലൈന്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം ....

അവിടേ

ം ഇവിടേം ഒരേ ജനുസ്സിലെ നായ്ക്കള്‍ ആണെങ്കില്‍ എല്ലാമാസവും കന്നിമാസം എന്ന് ചില നായിന്റെ മക്കള്‍ പറഞ്ഞിരുന്നു ....

ഇ നായകളുടെ ധര്‍മ സങ്കടം ഏതേലും കന്നിമാസത്തില്‍ തീര്‍ക്കണേ ....

"സര്‍വ മെട്രോ ഭവന്തു "

budhi

:എടാ എനിക്ക് ഭയങ്കര ബുദ്ധിയ ...
:ങേ...
: പേടിക്കണ്ട നിനക്കും നല്ല ബുദ്ധിയ ..
:അപ്പൊ ?
: അപ്പോം കിപ്പോം ഫ... ലവനും നല്ല ബുദ്ധി തന്ന... പോരെ ?
: അതൊന്നുമല്ല പ്രശ്നം ....
: പിന്നെ?
: ആ "മറ്റവന്മാര്‍" ഇല്ലേ ? മറ്റവന്മാര്‍ ...അവന്മാര്‍ക് ഒടുക്കാത്ത ബുദ്ധിയ അതാ പ്രശ്നം :(

company

Learn to be happy alone.If we donot enjoy our own company,why inflict it on others.No matter, what others think about you,no matter how they treat you, dont worry in the least. Live for your own evolution. Do not live for what others will say. You have your own life, heart, opinion, ideas and your own will. There is no need for you to imitate others. Follow your own path! let your experience be your master.Follow the master.Face the devil.Fight to the end. Finish the game...

remember my word.....""ONE DAY YOU WILL SCREAM FOR ME"".........:)

remember my word.....""ONE DAY YOU WILL SCREAM FOR ME"".........:)

റോനിതവ:- " റോഡ്‌ നിന്റെ തന്തേട വകയനോട..

റോനിതവ:- " റോഡ്‌ നിന്റെ തന്തേട വകയനോട..


തുടര്‍ച്ചയായി മൂന്നാം ദിവസവും 9 മണിക് പഞ്ച് ചെയ്യാന്‍ ഒക്കില്ല... forced ലീവ് ... സാലറി കട്ട്‌ ..... ബോസ്സിന്റെ വളിച്ച മുഖം

.. മൊത്തത്തില്‍ മനസിനുള്ളില്‍ തിരുവോനതിനിട്ട പൂക്കളം പോലെ ചിന്തകള്‍ പല നിറങ്ങളില്‍.. circularum diagonalum ആയി മിന്നി കളിക്കുന്നു..


"എവടെ നോക്കിയാട വണ്ടി ഓടിക്കുന്നെ?? "... പൂക്കളം ഒറ്റ മഴയത് ഒലിച്ചു പോയി.. മിന്ന മിനുങ്ങു മാത്രം പകലും കത്തി നിന്ന് ...

വലതു ചെവിയോടു ചേര്‍ന്ന് കവിളിലേക്കു എന്തോ ഒലിച്ചു വരുന്നുണ്ടായിരുന്നു ... വിയര്‍പ് തുള്ളി ആയിരിക്കണേ.. ഭാഗ്യം ജീവന്‍ പോയിട്ടില്ല ...

സുന്ദരി എന്ന് പറയാന്‍ പറ്റുന്ന ഒരു പെണ്‍കുട്ടി... അത്ര വലുതല്ലാത്ത മൂടും തട്ടി മെല്ലെ എഴുന്നേറ്റു...

"കുഴപ്പമില്ലല്ലോ അല്ലെ?"

അത്രയൊന്നും ഉറപ്പില്ലാത്ത സ്ത്രീ ശരീരം നിലത്തു വീണാല്‍

അതും തട്ടി ഇട്ടാല്‍ നല്ല സുഗമാല്ലെന്ന്നു അറിയാം.. പക്ഷെ ഇവിടെ നിന്ന് എങ്ങന രക്ഷപെടാം എന്നതാണല്ലോ മുഖ്യം...

"എവടെ നോക്കിയടോ വണ്ടി ഓടിക്കുന്നെ?? ". വീണ്ടും ...

ഇതാര ഇത്ര വല്യ ധാര്‍മിക രൊഷി ..

. facbook ഒക്കെ വന്നെ പിന്നെ കാശിനു മുട്ട് വരുമ്പോ ഞാനും ഒരു angry young മാന്‍ ആവുന്നുണ്ട്‌ ....

ഇതേത മാരണം പതിവ് പോലെ മധ്യ വയസ്കന്‍ അല്ല.. വൃദ്ധനും അല്ല.. സ്കൂള്‍ ഉനിഫോരം ഇട്ട രണ്ടു കൌമാരക്കാര്‍ .....
അവനവനോട് ബഹുമാനം തോന്നുന്ന അപൂര്‍വ്വം നിമിഷങ്ങളില്‍ ഒന്ന് ... തന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ പോലും പ്രായത്തില്‍ ഇളയെതെന്നു കരുതി "എടാ" വിളിക്കുക... ആ രോമാഞ്ചം അതികം നീണ്ടു പോയില്ല... ദെ വമ്പിച്ച വികസനം ...മകനായി കണ്ടു നല്ല നീളത്തില്‍ താളത്തില്‍ ആടുത്ത വിളി ..


" ****** മോനേ നിനക്കൊന്നും കണ്ണ് കാണില്ലേ "- ശെടാ ഇതെന്താ ഞാന്‍ സിപിഎം ആണോ വഴിയെ പോകുന്നവന്‍ എല്ലാം കേറി തെറി വിളിക്കാന്‍ ?

(തുടരും )