Monday, November 26, 2012

ദെജവൂ- :)

ജീവിതത്തില്‍ ആദ്യമായി കാശു മുടക്കി വാങ്ങിയ കവിത പുസ്തകം ..

24 എണ്ണത്തില്‍ 11 എണ്ണം മനസ്സില്‍ ആയി (എന്നു അവകാശപ്പെടുന്നു )

**ഇഷ്ടപ്പെട്ടത്

അജ്ഞാത, ബ്ലൂ ടൂത്ത്, ലൂസ് പെണ്ണേ ഞാനും മറ്റും, ദേജവു ,ദിനചര്യ , അന്വേഷിപ്പിന്‍ , മദ്ധ്യേ വൃശ്ചിക ദര്‍ശനം, മോട്ടോര്‍ സൈക്കിള്‍ ഡയറി, താപ നിയമം , കവിത അസ്വതനം, പരിസരം, etc

ബ്ലൂ ടൂതും അജ്ഞാതയും ഒക്കെ കണ്മുന്നില്‍ കണ്ട പോലെ തോന്നി....

OCR വെള്ളം ചേര്‍ക്കാതെ അടിക്കുമ്പോഴുണ്ടാകുന്ന തീക്ഷ്ണത തൊണ്ടയിലൂടെ എരിഞ്ഞിറങ്ങും പോലെ അതൊക്കെ ഓര്‍മയില്‍ നിന്നു ...

""തക്കം കിട്ടുമ്പോളൊക്കെ മുലകളില്‍ തഴുകി
ഉണര്‍ത്തുന്നതില്‍  വ്യാപ്രുതര്‍ ...
ഉണര്ന്നെനിട്ടല്‍ അവ
വാ കഴുകി ചായ കുടിചെക്കും"-

" നീര്‍മിഴി. തഴുകി ഉറക്കല്‍- ഉണര്തല്‍ " -- ഇതില്‍ നിന്നൊക്കെ മുന്നോട്ട് പോകണമെന്നുള്ള ഒരു ഓര്‍മപെടുതലാണ് ഇ വരികള്‍.

"കവിത ആസ്വാദനം"- എന്ന് തുടങ്ങുന്ന കവിത കാര്യം മനസിലാക്കാതെ വിമര്‍ശിക്കുന്നോര്‍ക്ക് ഒരു മുഴം മുന്നേ എറിഞ്ഞ വടി ആണ്...
( അന്ത ഭയം എനക്ക് ഇല്ലൈ)

മനസ്സിലാകാത്ത കവിതകള്‍ കവി അത്മവിഷ്കാരത്തിനായി ഒഴിച്ച് വച്ച പെഗുകള്‍ ആണെന്നും . അതുമായ ബന്ധമുള്ളവര്‍ മാത്രം സോഡാ ഒഴിച്ചാല്‍ മതി എന്നും വിശ്വസിക്കുന്നു.

"കവിയുടെ തന്നെ വാക്കുകള്‍ കടം എടുത്താല്‍ പൊറോട്ടേം ബീഫും തിന്നുന്നോനും കമ്പി പടം കാണുന്നോനും ഒന്നും കവിത എഴുതണ്ടേ ?

" ബീഫ് ഒക്കെ തിന്നു അല്പം killer instinct ഒക്കെ വന്നാലെ ചുറ്റും കാണുന്ന പലതും പച്ചയായി എഴുതാന്‍ പറ്റു.എഴുതണം തീര്‍ച്ചയായും എഴുതണം എന്നലെ എനിക്ക് രണ്ടു പറയാന്‍ പറ്റു .

**ഇഷ്ടപ്പെടാത്തത് ....

അവതാരികയുടെ ചില ഭാഗങ്ങള്‍  വായിക്കുമ്പോ നുമ്മ കവിയുടെ

ആത്മകഥ വായിക്കാന്‍ തുടങ്ങുകയാണോ എന്ന സംശയം വരും...

കവി മല ഇടുക്കുകളിലൂടെ ബൈക്ക് ഓടിക്കുന്ന ആളാണ് പുള്ളി പൊറോട്ടേം ബീഫും തിന്നും സാധാരനകരനാണ് ... ഒക്കെ വിവരിച്ചു... ഇതൊന്നും വായിച്ചു ആരും സംവരണ അടിസ്ഥാനത്തില്‍ കവിത വായിക്കില്ലെന്നു വിഷ്ണുനും അറിയാം ...

**എനിക്ക്

പറഞ്ഞു കേട്ട വരികള്‍ "കവിത ഒരു അനുഭവം ആകണം" -

 ചില കവിതകള്‍ ചിന്തകള്‍ക്ക്- നേരെ KP ഉമ്മറിനെ പോലെ പറയുന്നുണ്ട്
--"ശോഭെ നിന്നെ ഞാന്‍ അനുഭവിക്കാന്‍ പോവുകയാണ്" -



അതെ-     ശൈലന്‍ ദെജവൂ:)

No comments: