Thursday, September 22, 2016

പൌരധര്‍മ്മം






“എടൊ!
 തല താഴെ എത്തി, ഒന്നു കണ്ണു തുറക്ക് പൊട്ടാ”

ആവാസവ്യവസ്ഥയിലെ ഏക മലയാളി സഹജീവിയായ  രാജന്റെ അലര്‍ച്ച കേട്ടു കണ്ണുതുറന്നാദ്യം കണ്ണാടിയില്‍ തന്നെ നോക്കി അപ്രതീക്ഷിതമായി സ്വന്തം തല കഴുത്തില്‍ തന്നെ കണ്ടതില്‍ അദമ്യമായ സന്തോഷം വന്നു ഔദ്യോഗികമായി സന്തോഷം രേഖപ്പെടുത്തും മുന്നേ ഉറപ്പു വരുത്താനായി ഒന്ന് താഴേക്കു നോക്കി, ഉറക്കമുണര്‍ന്നു നേരെ പോയി  കണ്ണാടിയില്‍ നോക്കിയാല്‍
ലുങ്ങി ഉടുത്ത് ഉറങ്ങുന്നവര്‍ക്കെല്ലാം
ഒരേ ചിന്ത തന്നേ-“ ഛെ ! വേണ്ടായിരുന്നു, ഇന്നത്തെ കണി മോശം ... “

രാജന്‍ രാത്രി ഡ്യൂട്ടിയുടെ ഉറക്ക ക്ഷീണതിനിടയിലും ശൌര്യത്തോടെ പറഞ്ഞു.
 “ തന്‍റെ മരത്തലയല്ല, ഒറിജിനല്‍ തല – തലൈവന്‍- റിപബ്ലിക് ഓഫ് കുന്നുമ്മേലെ ഒന്നാം പൌരന്‍ വരുന്നു “

മൊബൈലിലൂടെയാണ് രാജന്‍ ഇങ്ങനെ ദേഷ്യപ്പെട്ടതെങ്കില്‍ ഒരു പക്ഷെ കേള്‍ക്കുമ്പോള്‍ തന്നെ  “നീ എന്താ ഇപ്പൊ ഇട്ടേക്കുന്നതെന്ന് മറു ചോദ്യം  ചോദിച്ചു പോകും”  അത്രക്കാണയായാളുടെ സ്വര ഗാംഭീര്യം.

അശ്രദ്ധക്കും അതിചിന്തക്കും പ്രതിഫലമായി   തൊഴി ഒരെണ്ണം
ഞാന്‍ ഒക്കുപ്പൈട് കേന്ദ്ര ഭരണ പ്രദേശതെത്തിന്റെ ലൈന്‍ ഓഫ് കണ്ട്രോള്‍ കഴിഞ്ഞപ്പോള്‍ ധ്രിതിയായി ..

തല – തലൈവന്‍- റിപബ്ലിക് ഓഫ് കുന്നുമ്മേലെ ഒന്നാം പൌരന്‍ വരുന്നു  അനാഥനും ഏകനും ഫോഴ്സ്ഡ  ബ്രഹ്മചാരിയുമായതിനാല്‍
ശാന്തി മുഹൂര്തത്തിനു മുന്നേ കര്‍മ്മ നിരതനാകും,
പള്ളി നീരാട്ടെന്ന എഞ്ചിന്‍ കൂളിങ്ങിനു മുന്നേ കുളത്തിലൂട്ടിനു എത്തും...

കുളമല്ല കുളങ്ങള്‍. 
യുണിഫോര്‍മിലേക്ക്  കയറി പൌരന്‍  പോകും വരെ മാന്യനായി നില്‍ക്കാനുള്ള  കഠിന പരിശ്രമത്തിനു തയ്യാറായി..
“രാജ ,
ഈ ജനാധിപത്യത്തിലും ഭരണാധികാരികളെ  രാജക്കന്‍മാരെ തൊഴുന്ന പോലെ  തോഴണോ ??
 സായിപ്പിവിടെ വച്ച നിയമങ്ങള്‍ അവര്‍ക്ക് നമ്മെ ഭരിക്കാന്‍ വേണ്ടി അല്ലായിരുന്നോ ??
സായിപ്പിനെ ഇവിടുന്നോടിച്ചു ഭരണത്തിലേറിയ നമ്മള്‍  സായിപ്പിന്റെ നിയമത്തെ പിന്തുടരുന്നതില്‍ എന്തര്‍ഥമാണ് ?
ആ നിയമം പിന്തുടരാന്‍ ആവശ്യപ്പെടുന്ന ഈ നാടന്‍ സായിപ്പന്മ്മാരെ   നമുക്കിവിടുന്നു തുരതെണ്ടേ?
 ശരിക്കും നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ ?  ഇവരില്‍ നിന്നല്ലേ നമുക്ക് സ്വാതന്ത്ര്യം വേണ്ടതു? “

 രാജ ന് ദേഷ്യം വന്നു തുടങ്ങി ...

” ഇന്നലെ വരെ താനൊക്കെ സായിപ്പിന്റെ വേതന വ്യവസ്തക്കനുസരിച്ചല്ലേ ശമ്പളം വാങ്ങിയത് ??
ഇത്ര വേദനയാണേല്‍ ആ പണമൊക്കെ അങ്ങ് തിരിച്ചടക്കു ...
ഇന്ക്രിമെന്റ് വേണ്ടെന്നു എഴുതിക്കൊടുക്ക്...ഒരടിയുടെ കുറവുണ്ട് തനിക്കു .
 മിണ്ടാതെ കുളത്തിലേക്ക്‌  നോക്കി നിലക്ക് .. നല്ലസ്സല് കാഴ്ച കാണാം, ഊട്ടു തുടങ്ങുകയായി ””

ഒന്നാം നമ്പര്‍ കുളത്തിലേക്ക്‌ പൌരന്‍ എത്തിചേര്‍ന്നു..
സുരക്ഷ ഭാടന്മ്മാരെ മറികടന്നു അനുവാദമില്ലാതെ പൌരനടുതെക്കെത്തിയ ഏതാനും കൊതുകുകള്‍  പൌരന്റെ വ്യക്തി പ്രഭാവതിലാകാം,
വീര സ്വര്‍ഗം പൂകി ..

പൌരന്‍ കണ്ണുകളടച്ചു,
കുളത്തിന്റെ കല്‍പ്പടവുകള്‍  തൊട്ടു കണ്ണില്‍ വെച്ചു ..
ഈറനണിഞ്ഞ കണ്ണുകളോടെ താളതിലെന്തോക്കെയോ പറഞ്ഞു കൊണ്ട്
കയ്യില്‍ കരുതിയ   സാലഡും പൂക്കളും ഗ്രീന്‍പീസും കുളത്തിലെക്ക് വിതറി...
ഒരു കൂട്ടം ഫ്രീക്കന്മ്മാര്‍ കുളത്തില്‍ നിന്നുയര്‍ന്നു വന്നു, കയ്യിലോതുക്കവുന്നത്ര പൂക്കളും മറ്റും  പിടിച്ചെടുത്തു, തുറുപ്പു പോലെ അവയെ പൌരനു നേരെ ഉയര്‍ത്തിക്കാട്ടി, അനന്തരം പൌരന്റെ അനുചാരന്മ്മാര്‍  ഊട്ടിന്റെ കാര്‍മ്കത്വം ഏറ്റെടുത്തു ...
വിയര്‍പ്പു ഗ്രന്ധികളില്ലാതെ അസാധാരണ ചൂടനുഭാവിച്ചു കുളത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരായിരുന്നു ആ ഫ്രീക്കന്മ്മാര്‍ .....

ഉയര്‍ത്തിക്കാട്ടിയ തുറുപ്പനുസരിച്ചു അവര്‍ക്ക് കാരെട്ടും പച്ച മുളകും വെള്ളരിയും കിട്ടി ....

“നിങ്ങള്‍ കാരെട്ടും വെള്ളരിയും കഴിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വാടിക്കരിഞ്ഞ  ആന്തൂറിയമാണ് കിട്ടിയത്... ഇത് നിങ്ങള്‍ തന്നെ കഴിചോള്, അസമത്വം അവസാനിപ്പിക്കൂ..”ഒരുകൂട്ടര്‍ തൊണ്ട പോട്ടുന്നത്ര ഉച്ചത്തില്‍ അലറി.
 
അങ്ങനെ പ്രതികരിച്ചവരെ പൌരധര്‍മ്മം പാലിക്കുന്നില്ല എന്നാരോപിച്ച് സേവകര്‍ കൈ കാര്യം ചെയ്തു,  ആന്തൂറിയം ഉയര്‍ത്തികാട്ടിയവരെ  പൌരനു നേരെ അശ്ലീലം കാട്ടി എന്നാരോപിച്ച് പൌരന്‍ സ്വമേധയ കേസെടുത്തു..

എടുത്ത കേസ് നഷ്ടപ്പെട്ടു പോകാതിരിക്കാനായി ആ കേസിനെ അപ്പോള്‍ തന്നെ തന്റെ  അടിവസ്ത്രത്തിന്റെ വള്ളിയില്‍ കെട്ടിയിട്ടു... അത്തരം നിരവധി കെട്ടുകള്‍ ആ വള്ളിയില്‍ ഉണ്ടായിരുന്നു, ഫലത്തില്‍
 ജന്മത്തിന്റെ വള്ളിയും കേസിന്റെ കെട്ടുകളും മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ  അടിവസ്ത്രം ദശകങ്ങള്‍ക്ക് മുന്നേ നാമവശേഷമായിപ്പ്പോയത്രേ ...

“പൌരന്‍ നഗ്നനാണ്”
 അതു ഉറക്കെ വിളിച്ചു പറഞ്ഞ ഫ്രീക്കാനെതിരെ  ട്രന്‍സ്പെരെന്‍സി ആക്റ്റ് പ്രകാരം നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു കൊണ്ടയാള്‍ മുന്നോട്ടു നീങ്ങി  ...

ഇത്രയേറെ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാനാവശ്യമായ ഉറക്കം മുന്‍‌കൂര്‍ ഉറങ്ങാതതിനാല്‍ ശശി, രാജന് നേരെ തിരിഞ്ഞു ...
ഒന്നാം കുളത്തിലെ ഊട്ടനന്തരം കിട്ടിയ സമ്മാനപ്പൊതി ആകാംഷയോടെ തുറന്നു, ചെറു ചിരിയോടെ രാജന്‍ പറഞ്ഞു

“ദേ നോക്കെടോ രണ്ടു ആന്തൂറിയം “
“ അത് രാജ നെ പൌരന്‍ അശ്ലീലം കാടിയതല്ലേ ?

“അല്ല സമ്മാനമാണ് ശശീ  

“പൌരന്‍ ആന്തൂറിയം കൊടുത്താല്‍ സമ്മാനം .. പൌരനു ആന്തൂറിയം കൊടുത്താല്‍ അശ്ലീലം എന്താ രാജ  അങ്ങനെ ?”
 
“കിട്ടിയ സമ്മാനം  മടക്കിയത് കൊണ്ടല്ലേ അത് അശ്ലീലം ആയതു ?



“ രാജാ  !!!!
നീ നിഷ്കലങ്കന്‍ ആണെന്നറിയാം..
കൌമാരം വരെ ഈ  നിഷ്കളങ്കത നല്ലതായിരുന്നു  
പെന്‍ഷന്‍ പറ്റാന്‍ ഏതാനും മാസം മാത്രമുല്ലപ്പോഴും ഇത്ര നിഷ്കളങ്കനായിരിക്കുക, അപകടമാണ്..”
ഈ നിഷ്കളങ്കത കുറച്ചേറെ വിലപിടിച്ചതാണ്
ഒന്നാം കുളത്തിലെ ഊട്ടനന്തരം കിട്ടിയ സമ്മാനനപ്പോതിയിലേക്ക് ആവേശത്തോടെ വിരല്‍ ഓടിച്ച രാജ ന്‍ ഫിലോസഫി ശ്രദ്ധിചതേയില്ല..
പ്രതീക്ഷിച്ചത് കണ്ടെത്താനാകാത്തതിന്റെ മടുപ്പ് വിദഗ്ദ്ധമായി ഒളിപ്പിച്ചു എന്നു സ്വയം വിശ്വസിപ്പിച്ചു കയ്യില്‍തടഞ്ഞ പകുതി കഷ്ണം കാരറ്റുയര്‍ത്തിക്കൊണ്ട് പറഞ്ഞു
“നോക്കെടോ ഇപ്പൊ കാരറ്റിന് തീ വിലയാണു എന്നിട്ടും അരക്കഷണം നമുക്ക് നല്‍കുന്നു...” 

“ രാജ  പൌരന്‍ കണ്ണീരു തുടച്ചു കൊണ്ട് ആദ്യമായി ഈ പടികയറുമ്പോള്‍ നമുക്കെല്ലാം കാരറ്റ് ജൂസ് വരെ കുടിക്കാന്‍ കഴിയുമായിരുന്നു , ഓര്‍ക്കുന്നുണ്ടോ ? ”

“കാരറ്റ് ജൂസു കുടിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്, അതില്‍ നിന്ന് മിച്ചം കിട്ടുന്ന പണംകൊണ്ട്  സാധാരണക്കാര്‍ക്ക് പൌരന്‍റെ പേരില്‍  ശവ്ചാലയം പണിതു നല്‍കാനാണെന്നു   മറന്നോ ??

വയറ്റിലേക്കെന്തെലും ചെല്ലുന്നോര്‍ക്കല്ലേ കക്കൂസില്‍ പോകണ്ട ആവശ്യമുള്ളു രാജാ ???

ദേഷ്യം കൊണ്ട് വീര്‍ത്ത മുഖത്തോടെ രാജന്‍ മറുപടി പറഞ്ഞു “കാരറ്റിന്‍റെ വിലകൂട്ടിയതിനു മുറവിളി കൂട്ടുന്ന ശശി കാ‍ന്താരി മുളകിന് രണ്ടു പൈസയും വെള്ളരിക്കയ്ക്ക് മൂന്നു പൈസയും കുറച്ചതരിഞ്ഞില്ലേ ? ”

“എന്നിട്ടിതോന്നും കിട്ടാനില്ലല്ലോ രാജ .. ആകെ വല്ല വിത്തും കിട്ടിയാലായി ...”

വിത്തും അരിയുമൊക്കെ തരുന്നത് സ്വയം പര്യപ്ത്മാക്കനാണ് ..ശശീ.”

പഞ്ചസാരക്ക് വില  കൂടുതലായാല്‍, പൌരധര്‍മ്മത്തിന്റെ പേരില്‍  ചായയില്‍ ഉപ്പിട്ട് കുടിക്കാന്‍ വരെ തയ്യാറായി നില്‍ക്കുന്ന രാജന്‍
താന്‍ നോക്കി നില്‍ക്കെ  ആകാശത്തോളം വളരുന്നതായി ശശിക്കു തോന്നി ... 

ശശി ഒരു ദീര്‍ഘനിശ്വാസം പുറപ്പെടുവിച്ചു, പൂര്‍ണ്ണമായി ശേഖരിച്ചു സൂക്ഷ്മമായി പരിശോധിച്ചാല്‍ ആ ദീര്‍ഘനിശ്വാസത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാന്‍ കഴിയും, പണ്ടേ ആലോചിക്കാനും ചിന്തിക്കാനും പരിശ്രമിക്കാനും തല്പ്പര്യമില്ലതവന് ഇന്സ്ടന്റായി ചിന്ത ശകലങ്ങള്‍ ഒരുട്ടി നല്‍കിയാല്‍ അത് വിഴുങ്ങി ഇങ്ങനെ നിഷ്കലങ്ങനായിരിക്കാന്‍ ആകും.  
അത്ഭുതതോടെ രാജനെ അടി മുടി നോക്കിയ ശശി,  രാജന്റെ കഴുത്തില്‍ ഒറ്റ നോട്ടത്തില്‍ മാലയെന്നു തോന്നുന്ന ഒരു ചരട് ശ്രദ്ധിച്ചു സമാനമായതോന്നു പൌരന്റെ കഴുത്തിലും കണ്ടതയാള്‍ ഓര്‍ത്തു ..
പൌരധര്‍മ്മത്തിന്റെ ടാഗായിരുന്നു അത് !!!!!

അപ്രതീക്ഷിതമായി പൌരന്‍ ഒന്നാം കുളത്തില്‍ മാത്രം  തീറ്റയിട്ടു മടങ്ങി എത്തി, രാജ നെയും ശശിയെയും   അടുത്തേക്ക് ചെല്ലാന്‍ തല കൊണ്ട് ആംഗ്യം കാട്ടി.

ഉള്ളിലല്പം ഭയപ്പാടോടു കൂടി  മുന്നോട്ടു ചെല്ലവേ  രാജ ന്റെ കാല്‍  ചെറുതായൊന്നു തെറ്റി, വീഴാനായി മുന്നോട്ടാഞ്ഞ അയ്യാളെ പൌരന്‍ താങ്ങി ഉയര്‍ത്തി.
    “നിങ്ങള്‍ നാളെ മുതല്‍ കുളക്കടവിന്റെ പറാവു സംഘത്തിലെ ജോലി  നിര്‍ത്തുക രാജ  , പകരം അന്തപ്പുരത്തിന്റെ  പാറാവ്‌  സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക”  
 ആദ്യം ചുംബനം കിട്ടിയ പ്രണയിനിയെപ്പോലെ രാജ ന്റെ കണ്ണുകള്‍ കൂമ്പി ഒരു വേള  അയാള്‍ മയക്കത്തിലേക്കോ പരമാനന്ദതിലെക്കോ വഴുതി വീണേക്കാം എന്നു പോലും സംശയം തോന്നിയ നേരത്ത് പൌരന്‍ ശശിയോടു  പൌരന്‍ തന്നോടൊപ്പം  ചെല്ലനാവശ്യപ്പെട്ടു..

അവരിരുവരും മുന്നോട്ടു നീങ്ങവേ എന്തോ നിലത്തു വീഴുന്ന ശബ്ദം പിന്നില്‍  കേട്ടു, പൌരബോധത്തിന്റെയും, ആത്മാര്‍ഥതയുടെയും, മറ്റെന്തിയെയോക്കെയുമായി നിരവധി രതിമൂര്‍ച്ചകള്‍ ഒന്നിച്ചു അനുഭവിച്ച രാജ ന്റ ഭൌതിക ശരീരം താല്‍കാലികമായി നിലത്തേക്ക് വീണതായിരുന്നു അത്.

ഏതു ധീരനും ഇരുട്ടുള്ള വഴിയില്‍ പാമ്പിനെ പേടിയാണെന്ന സത്യം“ ഒര്‍മ്മയിലുള്ളത് കൊണ്ട് മാത്രം  എന്തിനാണ് കൂടെ ചെല്ലനാവ്ശ്യപ്പെട്ടതെന്നു പൌരനോട് ചോദിയ്ക്കാന്‍ ശശി മടിച്ചു ..

“പ്രഭോ! അങ്ങേന്താണ് മറ്റു കുളങ്ങളില്‍ തീറ്റയിടാതിരുന്നത്?“ 
ആമുഖമായി ശശി ചോദിച്ചു

“വെജിട്ടെറിയന്‍   ഫ്രീക്കന്മാരുടെ കുളത്തിലൂട്ടു താങ്കള്‍ കണ്ടില്ലേ ശശി ?

ബീഫും പോര്‍ക്കും പട്ടിയിറചിയും എലിയിറച്ചിയും മുതല്‍ വെളുത്തുള്ളി വരെ തിന്നുന്ന നിരാശരായ  ഫ്രീക്കന്മാരുടെ അനേകം കുളങ്ങള്‍ ഇവിടെയുണ്ട്.. പ്രതീക്ഷയുടെ പുതിയ താലങ്ങളില്‍ വച്ച് അവര്‍ക്ക് പലതും നല്‍കും, പഴകിചീഞ്ഞതും  പേരുമാറ്റിയാതുമുള്‍പ്പെടെ  പലതും”

ഇത്രക്ക് സംസാരിക്കണമെങ്കില്‍ തന്നെ വിളിപ്പിച്ചത്  യാദ്രിശ്ചികമല്ലെന്നു ശശിക്കു  തോന്നി, രണ്ടും കല്പിച്ചയാള്‍ പൌരനോട് ചോദിച്ചു

“അങ്ങേന്തിനാണ് എന്നെ ഇവിടേയ്ക്ക് വിളിപ്പിച്ചത്” 

താങ്കള്‍ക്ക് എന്റെ വക ഒരു സമ്മാനമുണ്ട് ശശീ !
മേശമേല്‍ വെച്ച താലത്തില്‍ നോക്കൂ.  
താലത്തെയും സമ്മാനങ്ങളെയും കുറിച്ച് പൌരപ്രമുഖന്‍ താങ്കള്‍ക്ക് വിശദമാക്കും  ?

“താലത്തില്‍ ഒരു പട്ടുതുണികൊണ്ടുള്ള പൊതിയും ഒരു എന്‍വലപും ഉണ്ടല്ലോ പ്രഭോ ഇതിലേതാണ് എനിക്കുള്ളത് പ്രഭോ ? 
പൌരപ്രമുഖനെയും പ്രഭോ
എന്നല്ലാതെ മറ്റൊന്നും വിളിക്കാന്‍ ആകില്ലല്ലോ

“രണ്ടും താങ്കള്‍ക്കുള്ളതാണ്; ഏതു വേണമെങ്കിലും താങ്കള്‍ക്ക് എടുക്കാം അതിനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട് ശശീ പക്ഷെ
 രണ്ടുസമ്മാനങ്ങളും  ഒരുമിചെടുക്കാന്‍ ആകില്ല, അത് സാമൂഹിക അസമത്വത്തിനു  ഇടയാക്കും...”

“തുറന്നു നോക്കാമോ  പ്രഭോ ??”
തീര്‍ച്ചയായും ശശീ,  പക്ഷെ പട്ടു തുണി കൊണ്ടുള്ള പൊതി മാത്രമേ താങ്കള്‍ക്ക് തുറക്കുവാനനുവാദമുള്ളു...
അത് താങ്കള്‍ക്കു ഇഷ്ടമായില്ല എന്നുണ്ടെങ്കില്‍ മാത്രം രണ്ടാമത്തെ സമ്മാനം സ്വീകരിക്കാം,
രണ്ടാമത്തെ സമ്മാനം  താങ്കല്‍ക്കിഷ്ടമായില്ലെങ്കിലും
 സ്വീകരിച്ചേ മതിയാകൂ ശശീ ....

സമ്മാനങ്ങള്‍ രണ്ടെണ്ണം ഉണ്ടെങ്കിലും സ്വീകരിക്കാനും തിരസ്കരിക്കാനുമായി നിങ്ങള്‍ക്ക്  ഒരവസരം മതി എന്നതോര്‍ക്കുക.

വിചിത്രവും ഫലപ്രദവുമായ ഇത്തരമൊരു  സമ്മാനപദ്ധതി ആദ്യമായതിനാല്‍ ആശയക്കുഴപ്പത്തിലായ ശശി  പട്ടു തുണിയില്‍ പൊതിഞ്ഞ സമ്മാനം തുറന്നു നോക്കി.


കണ്ടമാത്രയില്‍ ആത്ഭുതപ്പെട്ടു
 
.” അതിമനോഹരവും വിശിഷ്ടവുമായ് പൌരധര്‍മ്മത്തിന്റെ ടാഗ് ആയിരുന്നോ അങ്ങെനിക്കു സമ്മാനമായി തന്നത്, മഹത്തരം പ്രഭോ മറ്റെന്തിനെക്കാളും   ഞാനിതിനെ വിലമതിക്കുന്നു!”
വിപതി ധൈര്യത്തില്‍ ശശി  അത്ര പിന്നിലല്ലെന്ന് പൌരപ്രമുഖനു
മനസ്സിലായി.

“ബീഫും പോര്‍ക്കും പട്ടിയിറചിയും മുതല്‍ എലിയിറച്ചിയും വെളുത്തുള്ളിയും വരെ തിന്നുന്ന നിരാശരായ  ഫ്രീക്കന്മാരുടെ അനേകം കുളങ്ങള്‍, അത്തരം  കുളങ്ങള്‍ പരീക്ഷണ ശാലകള്‍ കൂടിയാണ് അവിടെയാണ്‌ പൌരധര്‍മ്മത്തിന്റെ പുതിയ ആശയസംഹിതകള്‍ വികസിപ്പിക്കുന്നത്”. പൌരന്റെ ആ വാക്കുകള്‍ ചുറ്റും മുഴങ്ങുന്നതായി ശശിക്കു തോന്നി സമയം ഒട്ടും പാഴാക്കാതെ പൌര ധര്‍മ്മത്തിന്റെ ടാഗ്  കഴുത്തിലിട്ട് ശശി പുറത്തേക്കിറങ്ങി, പൌരബോധതോടെ കൈകള്‍ നീട്ടി വീശി നടന്നു.

താലത്തില്‍ സ്വീകരിക്കപ്പെടാതിരുന്ന എന്വലപ്പിനുള്ളിലെ  സമ്മാനം യഥാര്‍ത്ഥ   ശശിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു.