Monday, October 7, 2013

കുഞ്ഞാവ പുരാണം ...

സ്വന്തം വിപ്ലവ വീര്യം തവിട് അരി ഗോതമ്പ് പൊടി പരുവത്തിൽ  ആയതിൽ  പിന്നെ ആണ് ദിനേശൻ  മാഷ് നാട്ടിൽ ഒരു വിപ്ലവം നടത്തിയത്... വിപ്ലവം എന്നാൻ ഒരു ഫുൾ സൈസ് വിപ്ലവം XXL.  ഏതാണ്ട് നാലു നാലര അടി പൊക്കത്തിൽ കുട്ടിയാന ഭാരത്തിൽ ഒരു വിപ്ലവം . രമണി ഭായ് നയരചി പഴേ ശിഷ്യ സവോപരി സഹൃദയ സഹകരണ സംഘം മഹാ റാണി ..

സംഭവാമി  യുഗം- കലി വഹ,  കാലം-  കഷ്ട കാലം, ദശ - മൂലത്തിൽ,  മൊത്തം 79 പ്രകാശ വർഷം. മാഷ് അറിവിൽ നിത്യ ഗർഭിണി, കൊട്ടയിലും കൌപീനതിലും ഒതുങ്ങാത്തവൻ   പഠിപ്പിക്കലിൽ     അദ്വിതീയൻ തൃതീയൻ ചതുർ മുഖൻ ആഗ്ര ചർമജൻ സർവോപരി ചെവിയില പൂണൂലെന്തും പരമ  സത്വികൻ

കൃത്യമായി അറിവ്  പകരാൻ തക്ക വളർച്ച; പുസ്തകങ്ങൾ മാറ്റി വച്ച് അതിനപ്പുറമുള്ള അറിവ് തേടുന്ന  ഒരു വിദ്യാർത്ഥി സമൂഹം മാഷിന്റെ വന്യ സ്വപ്നങ്ങളിൽ കൂടി ഇല്ലാതെ തികച്ചും വരണ്ടതും  യാന്ത്രികവുമായ ഒരു കാലഘട്ടം.

അല്പം വിദ്യാഭ്യാസം കുറച്ചു വിവരം ആവശ്യത്തിലധികം സാമാന്യ ബോധം ഒക്കെ ഉള്ള  എക്സ്ട്രാ  കരികുലർ അക്റ്റിവിസ്ടുമായ  രമണി എത്തി.. രമണിക്ക് വിഷയതീതമയ് അതായത് പട്യെതര വിഷയങ്ങളിലെ സംശയങ്ങൾ തീർത്തു  നൽകുന്നതിനിടയിൽ ഉടുതുരിഞ്ഞതോ ഉരുതിഞ്ഞതോ ആയ ആത്മ ബന്ധം, അത് മാഷെ കവി ആക്കി. ചില്ലറ കവി അല്ല ജ്ഞാനപീഡത്തിനു തൊട്ടു താഴെ വെട്ടുകല്ലിൽ വരെ എത്തി .നിയമനുസൃതം മനുഷ്യൻ,   സർട്ടിഫിക്കറ്റ് പ്രകാരം പുരുഷന്,ഗോളങ്ങളുടെ കസേരകളിയിൽ ചിത്തിര,  ഗതികേടിൽ സന്മാര്ഗി. തല വടിക്കാതെ തന്നെ കല്ല്‌ മഴ പെയ്ത ഒരു ദിനം ഉപ്പു നോക്കി വാങ്ങി വച്ച സാംബാർ വെട്ടി മൂടാതെ  ശിവ പുത്രാ  Mr . CrossBreed ഗണപതിയെ സാക്ഷി നിർത്തി   രമണി കൊച്ചെ ഒപ്പം ചേർത്തു.. പടം പിടിച്ചു ...ചുമരിലാക്കി ... മാല ഇട്ടു.....

തത്സമയം തീകൂടിയത് .. അരി തിളച്ചതും അമ്മ വിളിച്ചതും ഉൾപ്പെടെ രമണി ടീച്ചറനു ചെറുപ്പം 24 വർഷം 3 മാസം 11 ദിവസം  അര പുളിമാങ്ങ   ഇത്തിരി ഉപ്പു. പടകുറുപ്പിന് വയസ്സായി  വാളും വടിയും പണ്ടേ പോലെ പോങ്ങതതിനാലോ മാഷുടെ കുടവയരിന്മേലെ കിടന്ന പൂണൂലലോ                       ടീചര്ടച്ചൻ  രോഷം ച്ചുന്നാമ്പില്ലാതെ വെറ്റിലക്കൊപ്പം     കടിച്ചമാര്തി ഇടക്കിടെ നീട്ടി തുപ്പി     .

പഴേ കലെണ്ടാറിലെ ചില ഞായറാഴ്ചകളിൽ ഉച്ച ഉച്ചകോടി ഉച്ച ബ്രഹ്മണ്ടാതിൽ ചൂണ്ടു വിരൽ കൊണ്ട് മാഷുടെ കുടവയറിൽ കുത്തി അകത്തു കുട്ടി ഉണ്ടോ എന്ന് ചോദിച്ച ടീച്ചറെ ഒരു വാശിക്കെന്നപോലെ   മാഷ് കുംബ കൊണ്ടാനുഗ്രഹിച്ചു ..

"ആനക്കിത്ര വയറുണ്ടയിട്ടെത്ര പെറ്റെന്നാർക്കറിയാം " ...

"ഒറ്റ മുണ്ടനുസാരിയും കൊണ്ടിത്ര
നാളെങ്ങനെ ചുമാന്നി    വയറു   മാഷെ "


വൃത്തവും ചതുരവുമൊപ്പം അല്ലറ ചില്ലറ അധോ വായുവും സാംബാർ വിസ്ഫോടനവുമായി ടീച്ചർ കലാപരമായി ഓരി ഇട്ടു.

ഗര്ഭാലസ്യ ചാത്തൻ സേവ ക്രമതീതമായി  ഉയർന്നപ്പോൾ മാഷൊരു ഉഗ്രശാസനം പുറപ്പെടുവിച്ചു.. പത്തായത്തിലെ പെരുച്ചഴിയും ഉത്തരത്തിലെ പല്ലിയുമുൽപ്പെദെ ആബാലവൃധം  ജന്മഗലും ഞെട്ടിതരിച്ചു.. ടീച്ചർ പുഷ്പ വൃഷ്ടി യും ചെറു ഏമ്പക്കവും വിട്ടു ... കഥാപുരുഷൻ എങ്ങനെ ....

"വരവ് ക 8
അണ്ണനും വവ്വാലും നക്കുന്നത് 4 ക
ചാത്തന് മരുതക്കും അച്ഛനും 2 ക
പുത്രാ കളത്രതി പുത്രകാമേഷ്ടി
    വാഹക്ക് മിച്ച  ക 2

ചെലവ് +ചർദി = പുത്രകാമേഷ്ടിമരണാനന്തരം

ആന്തനും കൂന്തനും ഇല്ലാത്ത നമുക്ക് നാമമാത്രമായ  ഗര്ഭാലസ്യം മതി മതി ...ഒരു പരിധിയിലധികം ക്ഷീണം ആയാൽ കിണ്ടി കിണ്ണം തവി  അടക്കം വിറ്റു ആഡംബര നികുതി അടക്കേണ്ടി വരും സർകരിലെക്കു ....

(തുടരും )

No comments: